കലാശപ്പോരിലേക്ക് ഒരു ജയം അകലെ; ഐപിഎൽ ക്വാളിഫയറിൽ ഡൽഹിക്കെതിരെ മുംബൈ ആദ്യം ബാറ്റ് ചെയ്യും

ഐപിഎല്ലിലെ ഒന്നാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസും ഡൽഹി കാപിറ്റൽസും തമ്മിൽ ഏറ്റുമുട്ടും. ടോസ് നേടിയ ഡൽഹി കാപിറ്റൽസ് മുംബൈയെ ബാറ്റിംഗിന് അയച്ചു. ഇന്ന് ജയിക്കുന്ന ടീമിന് നേരിട്ട് ഫൈനലിൽ കയറാമെന്നതിനാൽ വിജയം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും ഇറങ്ങുന്നത്.   പരാജയപ്പെടുന്ന ടീമിന് ഒരു അവസരം കൂടി ബാക്കിയുണ്ട്. നാളെ നടക്കുന്ന ബാംഗ്ലൂർ-ഹൈദരബാദ് മത്സരത്തിലെ വിജയികളുമായി രണ്ടാം ക്വാളിഫയറിൽ ഏറ്റുമുട്ടാം. മുംബൈ ഇന്ത്യൻസിൽ കഴിഞ്ഞ മത്സരത്തിൽ വിശ്രമം അനുവദിച്ച ഹാർദിക് പാണ്ഡ്യ, ബുമ്ര, ബോൾട്ട് എന്നിവർ തിരികെ എത്തിയിട്ടുണ്ട്….

Read More

ചാംപ്യന്‍സ് ലീഗ്; ബാഴ്‌സയ്ക്കും യുവന്റസിനും ജയം; യുനൈറ്റഡിനും പിഎസ്ജിക്കും തോല്‍വി

ക്യാപ് നൗ: ചാംപ്യന്‍സ് ലീഗില്‍ ബാഴ്‌സലോണ, യുവന്റസ്, ചെല്‍സി എന്നിവര്‍ ജയിച്ചപ്പോള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, പിഎസ്ജി എന്നിവര്‍ക്ക് തോല്‍വി. ഗ്രൂപ്പ് ജിയില്‍ ഡൈനാമോ കൈവിനെതിരേ 2-1ന്റെ ജയമാണ് ബാഴ്‌സ നേടിയത്. മെസ്സി (5), പിക്വെ (65) എന്നിവരാണ് കറ്റാലന്‍സിനായി സ്‌കോര്‍ ചെയ്തത്. ഇതേ ഗ്രൂപ്പില്‍ ഹംഗേറിയന്‍ ക്ലബ്ബായ ഫെറന്‍കവറോസിയ്‌ക്കെതിരേ 4-1ന്റെ ജയമാണ് യുവന്റസ് നേടിയത്. മൊറാട്ട(ഡബിള്‍), ഡിബാല എന്നിവരാണ് യുവന്റസിനായി സ്‌കോര്‍ ചെയ്തത്. ഒരു ഗോള്‍ സെല്‍ഫാണ്. ഗ്രൂപ്പ് എച്ചില്‍ നടന്ന മല്‍സരത്തില്‍ ഇസ്താംബൂള്‍ ബാസ്‌കഷെയര്‍ 2-1ന്…

Read More

വിഷാദം, മറഡോണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് ഫുട്ബോള്‍ ഇതിഹാസതാരം ഡീഗോ മറഡോണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 60-ാം ജന്മദിനം ആഘോഷിച്ച് മൂന്ന് ദിവസം മാത്രം പിന്നിടുമ്പോഴാണ് മറഡോണയെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി താരം വിഷാദത്തിലായിരുന്നുവെന്നും ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കുന്നില്ലായിരുന്നുവെന്നും മറഡോണയെ പരിചരിക്കുന്ന ഡോക്ടര്‍ ലിയോപോള്‍ഡോ ലുക്വെ പറഞ്ഞു. താരത്തിന്റെ ആരോഗ്യസ്ഥിതിയില്‍ പേടിക്കാനൊന്നുമില്ലെന്നും അദ്ദേഹം പഴയ നിലയിലേക്ക് ഉടന്‍ തിരിച്ചെത്തുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയായുള്ള ലാ പ്ലാറ്റയിലെ സ്വകാര്യ ആശുപത്രിയിലാണ്…

Read More

ഷാര്‍ജയില്‍ ‘സണ്‍റൈസ്; ചാമ്പലായി ചാംപ്യന്‍മാര്‍: എസ്ആര്‍എച്ച് പ്ലേഓഫില്‍

ഷാര്‍ജ: ഐപിഎല്ലിന്റെ പ്ലേഓഫിലേക്കു രാജകീയമായി തന്നെ മുന്‍ ജേതാക്കളായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മുന്നേറി. മിഷന്‍ ഇംപോസിബിളെന്നു പലരും ചൂണ്ടിക്കാട്ടിയ പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ എസ്ആര്‍എച്ച് അക്ഷരാര്‍ഥത്തില്‍ നാണംകെടുത്തി. പത്തു വിക്കറ്റിന്റെ ഏകപക്ഷീയമായ വിജയമാണ് ഹൈദരാബാദ് ആഘോഷിച്ചത്. ഹൈദരാബാദിന്റെ മിന്നുന്ന ജയത്തോടെ മറ്റൊരു മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് പ്ലേഓഫ് കാണാതെ പുറത്താവുകയും ചെയ്തു. മുംബൈയെ എട്ടു വിക്കറ്റിന് 149 റണ്‍സിലൊതുക്കിയപ്പോള്‍ തന്നെ ഹൈദരാബാദ് പകുതി ജയിച്ചിരുന്നു. മറുപടിയില്‍ ജസ്പ്രീത് ബുംറയുടെയും ട്രെന്റ് ബോള്‍ട്ടിന്റെയും അഭാവത്തില്‍…

Read More

ഷെയ്ൻ വാട്‌സൺ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചു

ഓസ്‌ട്രേലിയൻ ക്രിക്കറ്റർ ഷെയ്ൻ വാട്‌സൺ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചു. ട്വിറ്ററിലൂടെയാണ് വിരമിക്കൽ തീരുമാനം വാട്‌സൺ അറിയിച്ചത്. ഐപിഎല്ലിൽ നിന്നും ചെന്നൈ സൂപ്പർ കിംഗ്‌സ് പുറത്തായതിന് പിന്നാലെയാണ് വിരമിക്കൽ പ്രഖ്യാപനം. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വാട്‌സൺ 2018ൽ തന്നെ വിരമിച്ചിരുന്നു. ഓസ്‌ട്രേലിയയുടെ ഏറ്റവും മുതിർന്ന താരങ്ങളിലൊരാളായ വാട്‌സൺ ചെന്നൈയുടെ ഓപണറായിരുന്നു. ഓസ്‌ട്രേലിയക്കായി 59 ടെസ്റ്റുകൾ കളിച്ച വാട്‌സൺ 3731 റൺസും 75 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. ടെസ്റ്റിൽ 4 സെഞ്ച്വറിയും 24 അർധ സെഞ്ച്വറികളുമുണ്ട് 190 ഏകദിനങ്ങളിൽ…

Read More

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും പ്ലേ ഓഫില്‍

അബൂദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും പ്ലേ ഓഫില്‍ കയറി. ഇന്ന് നടന്ന മല്‍സരത്തില്‍ ബാംഗ്ലൂരിനെ തോല്‍പ്പിച്ചാണ് ഡല്‍ഹി പ്ലേ ഓഫിലെ രണ്ടാം സ്ഥാനക്കാരായി എത്തിയത്. റണ്‍റേറ്റ് മികവില്‍ ബാംഗ്ലൂര്‍ മൂന്നാം സ്ഥാനക്കാരായും പ്ലേ ഓഫിലേക്ക് യോഗ്യത നേടി. ബാംഗ്ലൂര്‍ നല്‍കിയ 153 റണ്‍സ് ലക്ഷ്യം ഒരു ഓവര്‍ ബാക്കി നില്‍ക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി നേടുകയായിരുന്നു. ആറ് വിക്കറ്റിന്റെ ജയവുമായാണ് ഡല്‍ഹി പ്ലേ ഓഫില്‍ കയറിയത്. നിര്‍ണ്ണായക മല്‍സരത്തില്‍…

Read More

ഒരിക്കലും ഇല്ല, ഐ.പി.എല്‍ 2021 ൽ താനുണ്ടാവുമെന്ന് ധോണി

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച എം.എസ് ധോണി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ സീസണിലെ മോശം പ്രകടനത്തോടെ ഐ.പി.എല്ലില്‍ നിന്നും വിരമിച്ചേക്കുമെന്ന ചര്‍ച്ചകള്‍ഡ ചൂടുപിടിച്ച് നടക്കുകയായിരുന്നു. വിരമിക്കല്‍ അഭ്യൂഹം ശക്തമായപ്പോള്‍ നിരവധി താരങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് ജേഴ്സി ഒപ്പിട്ടു വാങ്ങുന്നതും ഒരു കാഴ്ച്ചയായി. ഇപ്പോഴിതാ ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ധോണി. ‘എല്ലാവരും എന്റെ പക്കല്‍ നിന്നും ജേഴ്സി വാങ്ങുന്നുണ്ടായിരുന്നു. ഞാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് നേരത്തെ തന്നെ വിരമിച്ചതിനാല്‍ ഇനി ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുമെന്ന് കരുതിയാണത്….

Read More

പഞ്ചാബിനു പിന്നാലെ രാജസ്ഥാനും പുറത്ത്; കെകെആറിന് ഉജ്ജ്വല ജയം: പ്ലേഓഫ് സാധ്യത

ദുബായ്: ഐപിഎല്ലില്‍ നിന്നും കിങ്‌സ് ഇലവന്‍ പഞ്ചാബിനു പിന്നാലെ പ്രഥമ സീസണിലെ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സും പുറത്ത്. പ്ലേഓഫ് സാധ്യത നിലനിര്‍ത്താന്‍ ജയം അനിവാര്യമായിരുന്ന രാജസ്ഥാന്‍ 60 റണ്‍സിന്റെ തോല്‍വിയാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോട് ഏറ്റുവാങ്ങിയത്. ഈ വിജയത്തോടെ കെകെആര്‍ പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്തുകയും ചെയ്തു. എന്നാല്‍ പ്ലേഓഫിലെത്തുമോയെന്നറിയാന്‍ അവര്‍ക്കു ഇനിയുള്ള മല്‍സരഫലങ്ങളറിയാന്‍ കാത്തിരിക്കണം. ഈ വിജയത്തോടെ നേരത്തേ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായിരുന്ന കെകെആര്‍ ഒറ്റയടിക്കു നാലാംസ്ഥാനത്തേക്കു കയറി. തുടര്‍ച്ചയായി രണ്ടു മല്‍സരങ്ങളില്‍ റണ്‍ ചേസ് നടത്തി…

Read More

പഞ്ചാബിന്റെ വഴി മുടക്കി ചെന്നൈ സൂപ്പർ കിംഗ്‌സ്; 9 വിക്കറ്റിന്റെ തകർപ്പൻ ജയം

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് തകർപ്പൻ ജയം. പഞ്ചാബിനെ ഒമ്പത് വിക്കറ്റിനാണ് ചെന്നൈ തകർത്തത്. നിർണായക മത്സരത്തിനിറങ്ങിയ പഞ്ചാബ് ആദ്യം ബാറ്റ് ചെയ്ത് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 153 റൺസ് ആണ് എടുത്തത്. മറുപടി ബാറ്റിംഗിൽ ചെന്നൈ 7 പന്തുകൾ ശേഷിക്കെ ഒരു വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു ഓപണർമാരായ റിതുരാജ് ഗെയ്ക്ക് വാദിന്റെയും ഡുപ്ലസിയുടെയും വെടിക്കെട്ട് ബാറ്റിംഗാണ് ചെന്നൈയുടെ വിജയം എളുപ്പമാക്കിയത്. ഡുപ്ലസി 34 പന്തിൽ രണ്ട് സിക്‌സും നാല് ഫോറും…

Read More

ചെന്നൈക്കെതിരെ പഞ്ചാബിന് ഭേദപ്പെട്ട സ്‌കോർ; ദീപക് ഹൂഡക്ക് അർധ സെഞ്ച്വറി

ഐപിഎല്ലിൽ ഇന്ന് നടന്ന ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ ആദ്യം ബാറ്റ് ചെയ്ത കിംഗ്‌സ് ഇലവൻ പഞ്ചാബിന് ഭേദപ്പെട്ട സ്‌കോർ. നിശ്ചിത 20 ഓവറിൽ പഞ്ചാബ് 6 വിക്കറ്റ് നഷ്ടത്തിൽ 153 റൺസെടുത്തു. ദീപക് ഹൂഡയുടെ അർധ സെഞ്ച്വറിയാണ് പഞ്ചാബിനെ തുണച്ചത്.   കെ എൽ രാഹുൽ 29 റൺസും മായങ്ക് അഗർവാൾ 26 റൺസുമെടുത്തു. ക്രിസ് ഗെയിൽ പക്ഷേ പരാജയപ്പെട്ടു. നിർണായക മത്സരത്തിൽ അദ്ദേഹം 12 റൺസിന് പുറത്തായി. ദീപക് ഹൂഡ 30 പന്തിൽ…

Read More