ഐ എസ് എൽ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ എ ടി കെ മോഹൻ ബഗാന് ജയം
ബംബോലിം: കേരള ബ്ലാസ്റ്റേഴ്സിനെതിരെ എ.ടി.കെ മോഹൻ ബഗാൻ ഒരു ഗോളിന് മുന്നിൽ. 67-ാം മിനിട്ടിൽ സൂപ്പർ താരം റോയ് കൃഷ്ണയാണ് എ.ടി.കെയ്ക്ക് വേണ്ടി ഗോൾ നേടിയത്. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധപ്പിഴവിൽ നിന്നാണ് ഗോൾ പിറന്നത്. 4-3-3 ഫോർമേഷനിലാണ് ബ്ലാസ്റ്റേഴ്സിനെ കോച്ച് കിബു വികുന ഇറക്കിയത്. മറുവശത്ത് 3-5-2 എന്ന ഫോർമേഷനിലാണ് എ.ടി.കെ കളിച്ചത്. ആദ്യ മിനിട്ടുകളിൽ ഇരുടീമുകൾക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ബ്ലാസ്റ്റേഴ്സിന് വേണ്ടി മലയാളി താരങ്ങളായ പ്രശാന്തും സഹലും ടീമിലിടം നേടി. ഇത് തുടർച്ചായ അഞ്ചാം സീസണിലാണ്…