അപരാജിത മുംബൈ: ഐപിഎല്ലിൽ അഞ്ചാം കിരീടം, ഡൽഹിയെ തകർത്തത് 5 വിക്കറ്റിന്
ഐപിഎൽ 2020 സീസൺ കിരീടം മുംബൈ ഇന്ത്യൻസിന്. കലാശപ്പോരിൽ ഡൽഹിയെ 5 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് മുംബൈ കിരീടം സ്വന്തമാക്കിയത്. തുടർച്ചയായ രണ്ടാം വർഷമാണ് മുംബൈ കിരീട നേട്ടം ആഘോഷിക്കുന്നത്. ഐപിഎൽ ചരിത്രത്തിൽ തന്നെ അഞ്ചാം കിരീട നേട്ടവും ഡൽഹി ഉയർത്തിയ 157 റൺസ് വിജയലക്ഷ്യം അനായസമായി തന്നെ മുംബൈ മറികടന്നു. അർധ സെഞ്ച്വറിയുമായി നായകൻ രോഹിത് ശർമ മുംബൈയെ വിജയത്തിലേക്ക് നയിച്ചു. വിജയലക്ഷ്യം 18.4 ഓവറിൽ മുംബൈ മറികടന്നു. തുടക്കത്തിലെ ആക്രമിച്ചാണ് മുംബൈ തുടങ്ങിയത്. സ്‌കോർ 45ൽ…