അവസാന ഓവറുകളിൽ തകർപ്പനടികളുമായി ഹാർദികും ജഡേജയും; ഓസീസിന് 303 റൺസ് വിജയലക്ഷ്യം
ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് മികച്ച സ്‌കോർ. ഇന്ത്യ നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 302 റൺസ് എടുത്തു. അവസാന ഓവറുകളിൽ ഹാർദിക് പാണ്ഡ്യയും ജഡേജയും ചേർന്ന് നടത്തിയ തകർപ്പനടികളാണ് ഇന്ത്യക്ക് മികച്ച സ്‌കോർ നേടി കൊടുത്തത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കം ഒട്ടും മികച്ചതായിരുന്നില്ല. സ്‌കോർ 16ൽ നിൽക്കെ ശിഖർ ധവാനെ ഇന്ത്യക്ക് നഷ്ടപ്പെട്ടു. 16 റൺസാണ് ധവാൻ എടുത്തത്. ഫോമിലുള്ള ധവാൻ പോയതിന്റെ ക്ഷീണം…