കോഹ്ലിയുടെ ഒറ്റയാൾ പോരാട്ടം ഫലം കണ്ടില്ല; അവസാന ടി20യിൽ ഇന്ത്യക്ക് തോൽവി, പരമ്പര സ്വന്തം
ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടി20യിൽ ഇന്ത്യക്ക് തോൽവി. 12 റൺസിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇന്ത്യക്കായി നായകൻ വിരാട് കോഹ്ലി നടത്തിയ ഒറ്റയാൾ പോരാട്ടം വിഫലമാകുകയായിരുന്നു. അതേസമയം മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 5 വിക്കറ്റ് നഷ്ടത്തിൽ 186 റൺസാണ് എടുത്തത്. മറുപടി ബാറ്റിംഗിൽ ഇന്ത്യൻ പോരാട്ടം 174 റൺസിൽ ഒതുങ്ങി. ഇന്ത്യക്കായി കോഹ്ലി അർധ സെഞ്ച്വറി നേടി. 61 പന്തിൽ നാല് സിക്‌സും മൂന്ന് ഫോറും സഹിതം…