ലാ ലിഗയില്‍ കുതിപ്പ് തുടര്‍ന്ന് ബാഴ്‌സ; സോസിഡാഡിനെ ഒന്നില്‍ നിന്ന് വീഴ്ത്തി
ക്യാംപ് നൗ: സ്പാനിഷ് ലീഗില്‍ വിജയകുതിപ്പ് തുടര്‍ന്ന് ബാഴ്‌സലോണ. ഒന്നാം സ്ഥാനത്തുള്ള റയല്‍ സോസിഡാഡിനെ 2-1ന് തോല്‍പ്പിച്ചാണ് കറ്റാലന്‍സ് ഇന്ന് അഞ്ചാംസ്ഥാനത്തേക്ക് കുതിച്ചത്. സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ബാഴ്‌സയ്ക്കായുള്ള 300ാം ജയമായിരുന്നു. ആല്‍ബാ, ഡി ജോങ് എന്നിവരാണ് ബാഴ്‌സയുടെ സ്‌കോറര്‍മാര്‍. തോല്‍വിയോടെ സോസിഡാഡ് രണ്ടിലേക്ക് വീണു. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മല്‍സരങ്ങളില്‍ ലിവര്‍പൂള്‍ ടോട്ടന്‍ഹാമിനെ 2-1ന് തോല്‍പ്പിച്ചു. മുഹമ്മദ് സലാഹ്, ഫിര്‍മിനോ എന്നിവരാണ് ലിവര്‍പൂളിന്റെ സ്‌കോറര്‍മാര്‍. സണ്‍ ഹേങ് മിന്‍ ടോട്ടന്‍ഹാമിന്റെ സമനില…