ഓസീസിന് ആദ്യ പ്രഹരം നൽകി സിറാജ്; പിന്നാലെ മഴ കളി മുടക്കി
ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റിന് സിഡ്‌നിയിൽ തുടക്കം. ടോസ് നേടിയ ഓസീസ് ബാറ്റിംഗ് തെരഞ്ഞെടുത്തു. തുടക്കത്തിലെ ഡേവിഡ് വാർണറെ അവർക്ക് നഷ്ടപ്പെട്ടു. അഞ്ച് റൺസെടുത്ത വാർണറെ മുഹമ്മദ് സിറാജാണ് പുറത്താക്കിയത്. ഓസീസ് 21ന് ഒരു വിക്കറ്റ് എന്ന നിലയിൽ നിൽക്കെ മഴ കളി തടസ്സപ്പെടുത്തുകയായിരുന്നു. വിൽ പുകോവ്‌സ്‌കി 14 റൺസുമായും ലാബുഷെയ്ൻ 2 റൺസുമായും ക്രീസിലുണ്ട്. ഇന്ത്യൻ നിരയിൽ രോഹിത് ശർമ മടങ്ങിയെത്തിയതാണ് വലിയ മാറ്റം. രോഹിതും ശുഭ്മാൻ ഗില്ലുമാണ് ഓപണർമാർ. അതേസമയം ടി നടരാജന് ഇന്ന്…