ബ്രിസ്‌ബേൻ ടെസ്റ്റിൽ ഓസീസിന് 2 വിക്കറ്റുകൾ നഷ്ടപ്പെട്ടു; ഇന്ത്യക്കായി രണ്ട് താരങ്ങൾ അരങ്ങേറ്റം കുറിച്ചു
ബ്രിസ്‌ബേൻ ടെസ്റ്റിൽ ഓസ്‌ട്രേലിയ ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ ടിം പെയ്ൻ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓസീസിന് രണ്ട് ഓപണർമാരെയും നഷ്ടപ്പെട്ടു. നിലവിൽ ഓസീസ് 72 റൺസിന് 2 വിക്കറ്റ് എന്ന നിലയിലാണ്. സ്‌കോർ 17ൽ എത്തുമ്പോൾ തന്നെ ഡേവിഡ് വാർണറെയും ഹാരിസിനെയും ഓസീസിന് നഷ്ടപ്പെട്ടിരുന്നു. വാർണറെ മുഹമ്മദ് സിറാജും ഹാരിസിനെ അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന വാഷിംഗ്ടൺ സുന്ദറുമാണ് പുറത്താക്കിയത്. നിലവിൽ 25 റൺസുമായി മാർനസ് ലാബുഷെയ്‌നും 31 റൺസുമായി സ്റ്റീവൻ സ്മിത്തുമാണ് ക്രീസിൽ. നിരവധി മാറ്റങ്ങളുമായാണ് ഇന്ത്യ…