ലക്ഷ്യത്തിലേക്ക് 245 റൺസ് കൂടി; ഇന്ത്യക്ക് രോഹിത് ശർമയെ നഷ്ടപ്പെട്ടു

ബ്രിസ്‌ബെൻ ടെസ്റ്റിൽ ഓസീസ് ഉയർത്തിയ 328 റൺസ് വിജയലക്ഷ്യത്തിനെതിരെ ഇന്ത്യ ബാറ്റിംഗ് തുടരുന്നു. അഞ്ചാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 83 റൺസ് എന്ന നിലയിലാണ്. രോഹിത് ശർമയെയാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത് രോഹിത് ഏഴ് റൺസിന് വീണു. 64 റൺസുമായി ശുഭ്മാൻ ഗില്ലും 8 റൺസുമായി ചേതേശ്വർ പൂജാരയുമാണ് ക്രീസിൽ. 62 ഓവറാണ് അഞ്ചാം ദിനം ഇനി ശേഷിക്കുന്നത്. ഇന്ത്യ വിജയലക്ഷ്യത്തിന് 245 റൺസ് പിന്നിലാണ്. ഉച്ചയ്ക്ക് ശേഷമുള്ള സെഷനിൽ സ്‌കോറിംഗ് വേഗത…

Read More

ബ്രിസ്‌ബേൻ ടെസ്റ്റിൽ ഓസീസ് 294ന് പുറത്ത്; ഇന്ത്യക്ക് 328 റൺസ് വിജയലക്ഷ്യം

ബ്രിസ്‌ബേൻ ടെസ്റ്റിൽ ഇന്ത്യക്ക് 328 റൺസ് വിജയലക്ഷ്യം. രണ്ടാമിന്നിംഗ്‌സിൽ ഓസ്‌ട്രേലിയ 294 റൺസിന് പുറത്തായി. നാലാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ നാല് റൺസ് എടുത്തിട്ടുണ്ട്. ടെസ്റ്റിന്റെ അവസാന ദിനമായ നാളെ 324 റൺസ് എടുത്താൽ ഇന്ത്യക്ക് ജയത്തോടൊപ്പം പരമ്പരയും സ്വന്തമാക്കാം. ആവേശകരമായ അന്ത്യമാണ് ബ്രിസ്‌ബേൻ ടെസ്റ്റിലും കാത്തിരിക്കുന്നത്. നാളത്തെ ആദ്യ സെഷൻ ഇതോടെ നിർണായകമാകും. രോഹിത് ശർമയും ശുഭ്മാൻ ഗില്ലുമാണ് ക്രീസിൽ. നാളെ അദ്യ സെഷൻ അവസാനിക്കുന്നതോടെ ഇന്ത്യ ജയത്തിനാണോ സമനിലക്കാണോ ശ്രമിക്കുന്നതെന്ന്…

Read More

ഇന്നുമുതൽ കര അതിർത്തികൾ അടക്കാനൊരുങ്ങി ഒമാൻ

മസ്​കറ്റ്: ഒമാന്റെ കര അതിർത്തികൾ അടക്കാൻ ഞായറാഴ്​ച നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിക്കുകയുണ്ടായി. തിങ്കളാഴ്​ച വൈകുന്നേരം ആറുമണി മുതൽ ഒരാഴ്​ചത്തേക്കായിരിക്കും അതിർത്തികൾ അടക്കുന്നത്. കൊറോണ വൈറസ് ​ മുൻകരുതൽ നടപടികൾ പാലിക്കുന്നതിൽ അലംഭാവം കാണിക്കുന്ന സ്വദേശികളുടെയും വിദേശികളുടെയും എണ്ണം വർധിച്ചുവരുന്നതായും സുപ്രീം കമ്മിറ്റി പ്രസ്​താവനയിൽ പറഞ്ഞു. മുഖാവരണം ധരിക്കാതിരിക്കുന്നതിന്​ പുറമെ ടെൻറുകളിലും മറ്റിടങ്ങളിലും നിരവധി ആളുകൾ പ​ങ്കെടുത്തുള്ള ഒത്തുചേരലുകളും നടത്തുന്നുണ്ട്​. ഇത്തരം പ്രവർത്തികൾ സമൂഹത്തിൽ വൈറസ്​ വ്യാപനത്തിന്​ കാരണമാകുന്നുണ്ട്​. നിയമലംഘകർക്ക്​ കർശന ശിക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ…

Read More

ബ്രിസ്‌ബേൻ ടെസ്റ്റിൽ ഓസ്‌ട്രേലിയ ലീഡ് ഉയർത്തുന്നു; നാല് വിക്കറ്റുകൾ വീണു

ബ്രിസ്‌ബേൻ ടെസ്റ്റിൽ രണ്ടാമിന്നിംഗ്‌സിൽ ബാറ്റിംഗ് തുടരുന്ന ഓസ്‌ട്രേലിയക്ക് നാല് വിക്കറ്റുകൾ നഷ്ടപ്പെട്ടു. നിലവിൽ 4ന് 154 റൺസ് എന്ന നിലയിലാണ് ആതിഥേയർ. ാേസീസിന് 187 റൺസിന്റെ ലീഡുണ്ട് നിലവിൽ 32 റൺസുമായി സ്മിത്തും നാല് റൺസുമായി കാമറോൺ ഗ്രീനുമാണ് ക്രീസിൽ. മികച്ച രീതിയിൽ തുടങ്ങിയ ഓസീസിന് 89ൽ വെച്ചാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. മാർകസ് ഹാരിസ് 38 റൺസെടുത്ത് പുറത്തായി. തൊട്ടുപിന്നാലെ 488 റൺസെടുത്ത വാർണറും വീണു ലാബുഷെയ്ൻ 25 റൺസിന് പുറത്തായി. മാത്യു വെയ്ഡ് സ്‌കോർ…

Read More

കട്ട പോരാട്ടം കാഴ്ചവെച്ച് സുന്ദറും ഷാർദൂലും; ഇന്ത്യ 336 റൺസിന് പുറത്ത്, ഓസീസിന് 33 റൺസിന്റെ ലീഡ്

ബ്രിസ്‌ബേൻ ടെസ്റ്റിൽ ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 336 റൺസിന് ഓൾ ഔട്ടായി. ഇതോടെ ഓസ്‌ട്രേലിയക്ക് 33 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡായി. ഓസീസ് ഒന്നാമിന്നിംഗ്‌സിൽ 369 റൺസാണ് എടുത്തത്. വൻ തകർച്ച നേരിട്ട ഇന്ത്യയെ വാഷിംഗ്ടൺ സുന്ദറും ഷാർദൂൽ താക്കൂറും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനമാണ് 300 കടത്തിയത്. 186 റൺസിനിടെ 6 വിക്കറ്റുകൾ വീണ് വലിയ തകർച്ച നേരിട്ട ഇന്ത്യയെ ഇരുവരും ചേർന്ന് മുന്നോട്ടു നയിക്കുകയായിരുന്നു. 123 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് ഏഴാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. 115 പന്തിൽ…

Read More

അഞ്ച് വിക്കറ്റുകൾ വീണു; ബ്രിസ്‌ബേൻ ടെസ്റ്റിൽ ഇന്ത്യ വൻ തകർച്ചയിലേക്ക്

ബ്രിസ്‌ബേൻ ടെസ്റ്റിൽ ഒന്നാമിന്നിംഗ്‌സിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. മൂന്നാം ദിനം ബാറ്റിംഗ് തുടരുന്ന ഇന്ത്യ നിലവിൽ 5 വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് എന്ന നിലയിലാണ്. പൂജാര, രഹാനെ, മായങ്ക് എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് ഇന്ന് നഷ്ടപ്പെട്ടത്. ഓസീസ് ഒന്നാമിന്നിംഗ്‌സിൽ 369 റൺസാണ് എടുത്തത്. ഓസീസ് സ്‌കോറിനേക്കാൾ 200 റൺസ് പിന്നിലാണ് ഇന്ത്യ ഇപ്പോഴും ഇന്ന് തുടക്കത്തിലെ പൂജാരയെ ഇന്ത്യക്ക് നഷ്ടപ്പെട്ടു. 25 റൺസാണ് പൂജാര എടുത്തത്. അധികം വൈകാതെ നായകൻ രഹാനെയും പുറത്തായി. 37 റൺസാണ്…

Read More

ഡൽഹിയെയും തകർത്ത് കേരളത്തിന്റെ കുതിപ്പ്; മുഷ്താഖ് അലി ട്രോഫിയിൽ തുടർച്ചയായ മൂന്നാം ജയം

മുഷ്താഖ് അലി ടി20 ടൂർണമെന്റിൽ കേരളത്തിന് തുടർച്ചയായ മൂന്നാം ജയം. ഇന്ന് നടന്ന മത്സരത്തിൽ ശക്തരായ ഡൽഹിയെ ആറ് വിക്കറ്റിനാണ് കേരളം തകർത്തത്. കഴിഞ്ഞ മത്സരത്തിൽ മുംബൈയെയും ആദ്യ മത്സരത്തിൽ പോണ്ടിച്ചേരിയെയും കേരളം തോൽപ്പിച്ചിരുന്നു ആദ്യം ബാറ്റ് ചെയ്ത ഡൽഹി നാല് വിക്കറ്റ് നഷ്ടത്തിൽ 212 റൺസാണ് അടിച്ചു കൂട്ടിയത്. ശിഖർ ധവാന്റെ നേതൃത്വത്തിലാണ് ഡൽഹി ഇറങ്ങിയത്. ധവാൻ 48 പന്തിൽ 77 റൺസെടുത്തു. ലളിത് യാദവ് 52 റൺസും അനൂജ് റാവത് 27 റൺസുമെടുത്തു. കൂറ്റൻ…

Read More

മുംബൈ സീനിയര്‍ ടീമിനായി അരങ്ങേറി അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍; ഇനി ഐ.പി.എല്ലിലേക്കും

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍ മുംബൈ സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഹരിയാനക്കെതിരായ പോരാട്ടത്തിലാണ് അര്‍ജുനും നറുക്ക് വീണത്. മുംബൈ സീനിയര്‍ ടീമില്‍ ആദ്യമാണെങ്കിലും ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍ കളിച്ച് അര്‍ജുന് പരിചയമുണ്ട്. മുംബൈ സീനിയര്‍ ടീമില്‍ അരങ്ങേറിയതോടെ 21കാരനായ അര്‍ജുന് ഐ.പി.എല്‍ താര ലേലത്തിനുള്ള താരങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കാനും യോഗ്യത നേടി. അടുത്ത സീസണിലെ ഐ.പി.എല്ലില്‍ താരത്തെ കാണാനാകുമെന്നാണ് പ്രതീക്ഷ. സൂര്യകുമാര്‍ യാദവാണ്…

Read More

ഐഎസ്എല്ലില്‍ ഇന്ന് ബ്ലാസ്‌റ്റേഴ്‌സ്-ഈസ്റ്റ് ബംഗാള്‍ പോര്

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ നേരിടും. കഴിഞ്ഞ മല്‍സരത്തില്‍ ജംഷഡ്പൂര്‍ എഫ് സിയെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് കേരളം ഇന്നിറങ്ങുന്നത്. ആദ്യപാദത്തില്‍ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ 1-1 സമനിലയില്‍ പിടിച്ചിരുന്നു. അടുത്തിടെ ബ്ലാസ്റ്റേഴ്‌സ സൈന്‍ ചെയ്ത യുവാന്‍ഡെ ഇന്ന് ടീമിനായി ഇറങ്ങിയേക്കും. കഴിഞ്ഞ മല്‍സരത്തില്‍ കളിച്ച ടീമില്‍ വലിയ മാറ്റങ്ങള്‍ ഇല്ലാതെയാണ് കേരളം ഇന്നിറങ്ങുക. ലീഗില്‍ രണ്ട് ജയവും മൂന്ന് സമനിലയുമായി കേരളം 10ാം സ്ഥാനത്താണ്. എസ് സി ഈസ്റ്റ് ബംഗാള്‍…

Read More

ബ്രിസ്‌ബേൻ ടെസ്റ്റിൽ ഓസീസിന് 2 വിക്കറ്റുകൾ നഷ്ടപ്പെട്ടു; ഇന്ത്യക്കായി രണ്ട് താരങ്ങൾ അരങ്ങേറ്റം കുറിച്ചു

ബ്രിസ്‌ബേൻ ടെസ്റ്റിൽ ഓസ്‌ട്രേലിയ ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ ടിം പെയ്ൻ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓസീസിന് രണ്ട് ഓപണർമാരെയും നഷ്ടപ്പെട്ടു. നിലവിൽ ഓസീസ് 72 റൺസിന് 2 വിക്കറ്റ് എന്ന നിലയിലാണ്. സ്‌കോർ 17ൽ എത്തുമ്പോൾ തന്നെ ഡേവിഡ് വാർണറെയും ഹാരിസിനെയും ഓസീസിന് നഷ്ടപ്പെട്ടിരുന്നു. വാർണറെ മുഹമ്മദ് സിറാജും ഹാരിസിനെ അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന വാഷിംഗ്ടൺ സുന്ദറുമാണ് പുറത്താക്കിയത്. നിലവിൽ 25 റൺസുമായി മാർനസ് ലാബുഷെയ്‌നും 31 റൺസുമായി സ്റ്റീവൻ സ്മിത്തുമാണ് ക്രീസിൽ. നിരവധി മാറ്റങ്ങളുമായാണ് ഇന്ത്യ…

Read More