മൂന്നാം ദിനം ഇംഗ്ലണ്ട് ഓള്‍ഔട്ട്; റണ്‍മല താണ്ടാനിറങ്ങി ഇന്ത്യ

ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 578 റണ്‍സിന് ഓള്‍ഔട്ടായി. എട്ടുവിക്കറ്റിന് 555 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് 23 റണ്‍സ് കൂടിയേ കൂട്ടിച്ചേര്‍ക്കാനായുള്ളൂ. ബെസ്സ് (34), ജെയിംസ് ആന്‍ഡേഴ്സണ്‍ (1) എന്നിവരുടെ വിക്കറ്റുകളാണ് മൂന്നാം ദിനം ഇംഗ്ലണ്ടിന് നഷ്ടമായത്. 2011 നുശേഷം സ്വന്തം നാട്ടില്‍ ഇതാദ്യമായാണ് ഇന്ത്യ ഇന്നിംഗ്‌സില്‍ 550 റണ്‍സിന് മുകളില്‍ വഴങ്ങുന്നത്. 100ാം ടെസ്റ്റ് കളിക്കുന്ന റൂട്ടിന്റെ ഡബിള്‍ സെഞ്ച്വറിയാണ് ഇംഗ്ലണ്ട് ഇന്നിംഗ്‌സിന് കരുത്തായത്. 377…

Read More

ഇംഗ്ലണ്ട് അതിശക്തമായ നിലയിൽ; ബെൻ സ്‌റ്റോക്‌സിന് അർധസെഞ്ച്വറി

ചെന്നൈ ടെസ്റ്റിൽ ബാറ്റിംഗ് തുടരുന്ന ഇംഗ്ലണ്ട് ശക്തമായ നിലയിൽ. രണ്ടാംദിനം ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇംഗ്ലണ്ട് 3 വിക്കറ്റ് നഷ്ടത്തിൽ 340 റൺസ് എന്ന നിലയിലാണ്. സെഞ്ച്വറിയുമായി നായകൻ ജോ റൂട്ടും അർധ സെഞ്ച്വറിയുമായി ബെൻ സ്‌റ്റോക്‌സുമാണ് ക്രീസിൽ. റൂട്ട് 154 റൺസുമായും സ്‌റ്റോക്‌സ് 51 റൺസുമായും ക്രീസിലുണ്ട്. ഇന്ത്യൻ ബൗളർമാർ മാറി മാറി ശ്രമിച്ചിട്ടും ഇംഗ്ലീഷ് നിരയിൽ വിള്ളലുണ്ടാക്കാൻ സാധിച്ചിട്ടില്ല. കൂറ്റൻ സ്‌കോർ ലക്ഷ്യമിട്ടാണ് ഇംഗ്ലണ്ട് ബാറ്റിംഗ് തുടരുന്നത്. ചെന്നൈയിലെ പിച്ച് സ്പിന്നർമാരെയും പേസർമാരെയും ഒരുപോലെ…

Read More

ഫോം വീണ്ടെടുക്കാൻ പരിശ്രമിക്കുന്ന ബെംഗളുരുവിന് തിരിച്ചടി;ജുവാനാന് പരിക്ക്, സീസൺ നഷ്ടമാവും

ജുവാനാന് പരിക്ക്, സീസൺ നഷ്ടമാവും സീസണിൽ ഒരു കനത്ത തിരിച്ചടി കൂടി നേരിട്ടിരിക്കുകയാണ് ബെംഗളൂരു എഫ് സി. ടീമിന്റെ സൂപ്പർ ഡിഫൻഡർ ജുവാനാനാണ് പരിക്കിന്റെ പിടിയിൽ പെട്ടിരിക്കുന്നത്. താരത്തിന് ഈ സീസൺ നഷ്ടമാവുമെന്ന് ഇന്ററിം കോച്ച് നൗഷാദ് മൂസ സ്ഥിതീകരിച്ചു. ഫോം വീണ്ടെടുക്കാൻ പരിശ്രമിക്കുന്ന ബെംഗളരുവിന് ഇത് വലിയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. ഈ സീസണിൽ ബെംഗളൂരുവിന് വേണ്ടി രണ്ട് ഗോളുകളും നേടിയിട്ടുണ്ട് ജുവാനാൻ.

Read More

സെഞ്ച്വറിയുമായി വേരുറപ്പിച്ച് റൂട്ട്; ചെന്നൈ ടെസ്റ്റിൽ ഒന്നാം ദിനം ഇംഗ്ലണ്ട് സ്വന്തമാക്കി

ചെന്നൈ ടെസ്റ്റിൽ ഒന്നാം ദിനം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് മികച്ച നിലയിൽ. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 263 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട് ഒന്നാം ദിനം അവസാനിപ്പിച്ചത്. സെഞ്ച്വറി നേടിയ ഇംഗ്ലീഷ് നായകൻ ജോ റൂട്ടിന്റെ മികവിലാണ് അവർ സ്‌കോർ ഉയർത്തിയത്. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഒന്നാം വിക്കറ്റിൽ റോറി ബേൺസും ഡോം സിബിലിയും ചേർന്ന് 63 റൺസ് കൂട്ടിച്ചേർത്തു. 33 റൺസെടുത്ത സിബിലിയെ അശ്വിൻ പുറത്താക്കി. തൊട്ടുപിന്നാലെ ഡാൻ ലോറൻസ് പൂജ്യത്തിൽ വീണു. ഇവിടെ…

Read More

ചെന്നൈ ടെസ്റ്റിൽ ഇംഗ്ലണ്ടിന് തകർച്ച; രണ്ട് വിക്കറ്റുകൾ വീണു

ചെന്നൈയിൽ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ബാറ്റിംഗ് തുടരുന്ന ഇംഗ്ലണ്ടിന് തകർച്ച. രണ്ട് വിക്കറ്റുകൾ അവർക്ക് നഷ്ടപ്പെട്ടു. നിലവിൽ ഇംഗ്ലണ്ട് 2 വിക്കറ്റ് നഷ്ടത്തിൽ 81 റൺസ് എന്ന നിലയിലാണ്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കമാണ് ഓപണർമാർ നൽകിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 63 റൺസ് കൂട്ടിച്ചേർത്തു. 33 റൺസെടുത്ത റോറി ബേൺസാണ് ആദ്യം പുറത്തായത്. ഇതേ സ്‌കോറിൽ ഡാൻ ലോറൻസും വീണതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി ബേൺസിനെ അശ്വിനും ലോറൻസിനെ ബുമ്രയുമാണ്…

Read More

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് തുടക്കം; ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യും

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് ചെന്നൈയിൽ തുടക്കമായി. ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഇറങ്ങുന്നത്. കരിയറിൽ നൂറാം ടെസ്റ്റ് മത്സരത്തിനാണ് ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് ഇന്നിറങ്ങുന്നത്. ജോ റൂട്ടിന് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ആശംസ അറിയിച്ചു. ഇന്ത്യൻ താരം ഇഷാന്ത് ശർമയും ഒരു റെക്കോർഡിന് അരികിലാണ്. മൂന്ന് വിക്കറ്റ് കൂടി നേടിയാൽ 300 ടെസ്റ്റ് വിക്കറ്റെന്ന നേട്ടത്തിലേക്ക് ഇഷാന്ത്…

Read More

പൊങ്കാലയ്ക്ക് മാപ്പ് ; ഷറപ്പോവയ്ക്ക് മലയാളികളുടെ നന്ദി അഭിഷേകം

സച്ചിന്റെ ട്വീറ്റിന് പിന്നാലെ ടെന്നിസ് താരം മരിയാ ഷറപ്പോവയോട് മാപ്പ് ചോദിച്ച് മലയാളികൾ. അന്ന് പറഞ്ഞതൊന്നും മനസ്സിൽ വയ്ക്കരുത് , നല്ല് മാത്രമേ വരൂ എന്നിങ്ങനെ പോകുന്നു കമന്റുകൾ. എന്തിനാണ് ഇപ്പോൾ ഒരു ക്ഷമാപണം എന്ന് ചിന്തിക്കുന്നവർ കുറച്ച് വർഷങ്ങൾ പുറകോട്ട് ചിന്തിക്കണം. കൃത്യമായി പറഞ്ഞാൽ ഏഴ് വർഷം പിന്നോട്ട്…! 2014 ലാണ് ലോകത്തെ മുഴുവൻ ഞെട്ടിച്ചുകൊണ്ട് ആരാണ് സച്ചിൻ തെൻഡുൽക്കർ എന്ന വിവാദ ചോദ്യം മരിയാ ഷറപ്പോവ ഉന്നയിക്കുന്നത്. ഇതിന് പിന്നാലെ മരിയാ ഷറപ്പോവയുടെ ട്വിറ്റർ,…

Read More

ഒരു വർഷത്തിന് ശേഷം ഇന്ത്യയിൽ ക്രിക്കറ്റ് പൂരം; ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് നാളെ തുടക്കം

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് നാളെ തുടക്കമാകും. ചെന്നൈ ചെപ്പോക്കിലെ ചിദംബരം സ്‌റ്റേഡിയത്തിലാണ് ആദ്യ രണ്ട് ടെസ്റ്റുകളും നടക്കുന്നത്. ഇന്ത്യൻ സമയം രാവിലെ 9.30ന് മത്സരം ആരംഭിക്കും ഒരു വർഷത്തിന് ശേഷമാണ് രാജ്യത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം നടക്കുന്നത്. കഴിഞ്ഞ ജനുവരിക്ക് ശേഷം രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങൾ ഇന്ത്യയിൽ നടന്നിട്ടില്ല. മാർച്ചിൽ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര കൊവിഡിനെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. 2020 ഐപിഎൽ നടന്നത് യുഎഇയിൽ ആയിരുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയാണ് കൊവിഡിന് ശേഷം ഇന്ത്യയിൽ നടന്ന ആദ്യ…

Read More

ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് മത്സരത്തിൽ അമ്പത് ശതമാനം കാണികളെ അനുവദിക്കും

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ അമ്പത് ശതമാനം കാണികളെ അനുവദിക്കുമെന്ന് ബിസിസിഐ. ചെന്നൈ ചിദംബരം സ്റ്റേഡിയത്തിലാണ് രണ്ടാം ടെസ്റ്റ് നടക്കുന്നത്. സ്റ്റേഡിയങ്ങളിൽ 50 ശതമാനം കാണികളെ അനുവദിച്ച് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം മാർഗനിർദേശം പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബിസിസിഐയുടെ ഇടപെടൽ പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റും ചെന്നൈയിലാണ്. ആദ്യ മത്സരം അടച്ചിട്ട സ്റ്റേഡിയത്തിലാകും നടക്കുക. രണ്ടാം മത്സരത്തിൽ 15,000 കാണികളെ വരെ അുവദിച്ചേക്കും. ഫെബ്രുവരി 5നാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. രണ്ടാം ടെസ്റ്റ് 13നും…

Read More

കൊവിഡ് നിയന്ത്രണങ്ങൾ: രഞ്ജി ട്രോഫി ഇത്തവണയുണ്ടാകില്ലെന്ന് ബിസിസിഐ

ഈ വർഷത്തെ രഞ്ജി ട്രോഫി മത്സരങ്ങൾ ഉപേക്ഷിച്ചതായി ബിസിസിഐ അറിയിച്ചു. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ടൂർണമെന്റ് സംഘടിപ്പിക്കാൻ ബുദ്ധിമുട്ടുണ്ട്. അതേസമയം വിജയ് ഹസാരെ ട്രോഫിയുമായി മുന്നോട്ടു പോകുമെന്നും ബിസിസിഐ വ്യക്തമാക്കി 87 വർഷത്തിനിടെ ഇതാദ്യമായാണ് രഞ്ജി ട്രോഫി മത്സരങ്ങൾ ഉപേക്ഷിക്കുന്നത്. രണ്ട് ഘട്ടങ്ങളായി രഞ്ജി ട്രോഫി നടത്തുക എന്നതായിരുന്നു ബിസിസിഐ നേരത്തെ ആലോചിച്ചിരുന്നത്. എന്നാൽ ഇതിന് ചെലവ് കൂടുതലാണെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറയുന്നു. 50 ഓവർ ഫോർമാറ്റിൽ നടക്കുന്ന വിജയ് ഹസാരെ ട്രോഫി നടത്തും….

Read More