തികഞ്ഞ ചാരിതാർഥ്യത്തോടെ വിട; ഡുപ്ലെസിസ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ദക്ഷിണാഫ്രിക്കൻ താരം ഹാഫ് ഡുപ്ലെസിസ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ടി20 ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ലക്ഷ്യമെന്ന് വിരമിക്കൽ പ്രഖ്യാപിച്ച് കൊണ്ട് ഡുപ്ലെസിസ് പറഞ്ഞു രാജ്യത്തിന് വേണ്ടി എല്ലാ ഫോർമാറ്റിലും കളിക്കാൻ സാധിക്കുന്നത് ഭാഗ്യമാണ്. എന്നാലിപ്പോൾ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ സമയമായിരിക്കുകയാണ്. ഞാൻ രാജ്യത്തിന് വേണ്ടി 69 ടെസ്റ്റ് കളിക്കുമെന്ന് പതിനഞ്ച് കൊല്ലം മുമ്പ് ആരെങ്കിലും പറഞ്ഞിരുന്നുവെങ്കിൽ വിശ്വാസിക്കുമായിരുന്നില്ല. തികഞ്ഞ ചാരിതാർഥ്യത്തോടെയാണ് ടെസ്റ്റിനോട് വിട പറയുന്നത്. 36കാരനായ ഡുപ്ലെസിസ് 4163 റൺസാണ് ടെസ്റ്റ് മത്സരങ്ങളിൽ…

Read More

ഇംഗ്ലണ്ട് ചാരമായി, 164ന് പുറത്ത്; ഇന്ത്യക്ക് 317 റൺസിന്റെ കൂറ്റൻ ജയം

ചെന്നൈയിൽ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 317 റൺസിന്റെ വമ്പൻ വിജയം. വിജയലക്ഷ്യമായ 482 റൺസിനെതിരെ ബാറ്റേന്തിയ ഇംഗ്ലണ്ട് കേവലം 164 റൺസിന് പുറത്തായി. സ്പിന്നിനെ തുണച്ച പിച്ചിൽ അശ്വിനും അക്‌സർ പട്ടേലും ചേർന്നാണ് ഇംഗ്ലീഷ് നിരയെ ഛിന്നഭിന്നമാക്കിയത്. രണ്ടാമിന്നിംഗ്‌സിൽ വെറും 54.2 ഓവറുകൾ മാത്രം പിടിച്ചുനിൽക്കാനെ ഇംഗ്ലണ്ടിനായുള്ളു. അക്‌സർ പട്ടേൽ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. അശ്വിൻ മൂന്നും കുൽദീപ് യാദവ് മൂന്നും വിക്കറ്റെടുത്തു. ഇംഗ്ലണ്ടിന്റെ പത്ത് വിക്കറ്റുകളും മൂന്ന് സ്പിന്നർമാർ കൂടിയാണ് പങ്കിട്ടെടുത്തത്. മൊയിൻ…

Read More

ചെന്നൈയിൽ ഇംഗ്ലണ്ട് കറങ്ങിവീഴുന്നു; ഏഴ് വിക്കറ്റുകൾ വീണു, ഇന്ത്യ ജയത്തിലേക്ക്

ചെന്നൈയിൽ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ജയത്തോട് അടുക്കുന്നു. രണ്ടാമിന്നിംഗ്‌സിൽ ബാറ്റിംഗ് തുടരുന്ന ഇംഗ്ലണ്ടിന് 116 റൺസ് എടുക്കുന്നതിനിടെ ഏഴ് വിക്കറ്റുകൾ നഷ്ടപ്പെട്ടു. ഇതോടെ നാലാം ദിനം തന്നെ ഇന്ത്യ ജയം സ്വന്തമാക്കുമെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു 33 റൺസെടുത്ത് ക്രീസിൽ നിൽക്കുന്ന ജോ റൂട്ടിലാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ മൊത്തവും. സ്പിന്നിനെ തുണക്കുന്ന പിച്ചിൽ അശ്വിനും അക്‌സർ പട്ടേലും കുൽദീപ് യാദവും ചേർന്നാണ് ഇംഗ്ലണ്ടിനെ തകർത്തത്. അശ്വിൻ, അക്‌സർ പട്ടേൽ എന്നിവർ മൂന്ന് വീതം വിക്കറ്റുകളും…

Read More

ഇംഗ്ലണ്ടിന് നാല് വിക്കറ്റുകൾ നഷ്ടപ്പെട്ടു; ജയത്തിലേക്ക് ഒരു പടി കൂടി അടുത്ത് ഇന്ത്യ

ചെന്നൈ ടെസ്റ്റിൽ 482 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് നാല് വിക്കറ്റുകൾ നഷ്ടപ്പെട്ടു. ഇംഗ്ലണ്ട് നിലവിൽ 4ന് 88 റൺസ് എന്ന നിലയിലാണ്. ആറ് വിക്കറ്റ് അകലെയാണ് ഇന്ത്യൻ ജയം കാത്തിരിക്കുന്നത്. അതേസമയം ഇംഗ്ലണ്ട് ഇപ്പോഴും 394 റൺസ് പിന്നിലാണ്. 8 റൺസുമായി ബെൻ സ്റ്റോക്‌സും 20 റൺസുമായി ജോ റൂട്ടുമാണ് ക്രീസിൽ. 26 റൺസെടുതത് ഡാൻ ലോറൻസിന്റെ വിക്കറ്റാണ് ഇംഗ്ലണ്ടിന് ഇന്ന് നഷ്ടപ്പെട്ടത്. ഇന്ത്യക്കായി അശ്വിനും അക്‌സർ പട്ടേലും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. രണ്ട്…

Read More

ക്ലാസിക് സെഞ്ച്വറിയുമായി അശ്വിൻ; ഇന്ത്യ 286ന് പുറത്ത്, 481 റൺസിന്റെ കൂറ്റൻ ലീഡ്

ചെന്നൈയിൽ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ അതിമനോഹര സെഞ്ച്വറിയുമായി ആർ അശ്വിൻ. 137 പന്തുകളിൽ നിന്നാണ് അശ്വിൻ സെഞ്ച്വറി തികച്ചത്. ഒമ്പത് വിക്കറ്റുകളും വീണതിന് ശേഷവും അവസാന ബാറ്റ്‌സ്മാനായ സിറാജിനെ ഒരുവശത്ത് നിർത്തിയായിരുന്നു അശ്വിന്റെ സെഞ്ച്വറി നേട്ടം ഒമ്പതാമനായി ഇഷാന്ത് ശർമ പുറത്താകുമ്പോൾ അശ്വിൻ എൺപതിലേക്ക് എത്തി നിൽക്കുന്നതേയുണ്ടായിരുന്നുള്ളു. ഇവിടെ നിന്നാണ് സിറാജിനെ കൂട്ടുപിടിച്ച് അശ്വിൻ സെഞ്ച്വറി പൂർത്തിയാക്കിയത്. 91ൽ നിൽക്കെ ഒരു കൂറ്റൻ സിക്‌സും പിന്നാലെ ഡബിളും ബൗണ്ടറിയും പായിച്ചായിരുന്നു സെഞ്ച്വറി നേട്ടം. അതേസമയം രണ്ടാമിന്നിംഗ്‌സിൽ…

Read More

ലൈവ് ചാറ്റിനിടെ വംശീയ പരാമർശം; യുവരാജ് സിംഗിനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു

ലൈവ് ചാറ്റിനിടെ വംശീയ പരാമർശം നടത്തിയ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ്. ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിനിടെയാണ് സംഭവം. ജത് കൽസാൻ എന്ന ദളിത് പ്രവർത്തകൻ നൽകിയ പരാതിയിലാണ് ഹരിയാന പോലീസ് കേസെടുത്തത്. 2020ൽ രോഹിത് ശർമ്മയുമൊത്തുന്ന ഇൻസ്റ്റഗ്രാം ചാറ്റിനിടെയായിരുന്നു സ്പിന്നർ യുസ്വേന്ദ്ര ചഹാലിനെതിരെ യുവരാജിന്റെ വംശീയ പരാമർശം. ഭാംഗി എന്നായിരുന്നു ഇൻസ്റ്റ ലൈവിൽ യുവരാജിന്റെ പരാമർശം. ദളിതരെ അധിക്ഷപിച്ചുവെന്ന് കാണിച്ചാണ് പരാതി. എട്ട് മാസങ്ങൾക്ക് ശേഷമാണ് താരത്തിനെതിരെ എഫ്…

Read More

ഇന്ത്യൻ മുൻനിര തകർന്നു; മൂന്നാം ദിനം തുടക്കത്തിലെ നാല് വിക്കറ്റുകൾ വീണു

ചെന്നൈയിൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാമിന്നിംഗ്‌സിൽ ഇന്ത്യക്ക് തകർച്ച. മൂന്നാം ദിനം 12 ഓവറുകൾ പൂർത്തിയാകുമ്പോഴേക്കും ഇന്ത്യക്ക് നാല് വിക്കറ്റുകൾ നഷ്ടപ്പെട്ടു. നിലവിൽ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 86 റൺസ് എന്ന നിലയിലാണ് ചേതേശ്വർ പൂജാര, രോഹിത് ശർമ, റിഷഭ് പന്ത്, രഹാനെ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്. മൂന്നാം ദിനത്തിലെ ആദ്യ ഓവറിൽ തന്നെ ഇന്ത്യക്ക് പൂജാരയെ നഷ്ടപ്പെട്ടു. 7 റൺസെടുത്ത പൂജാര റൺ ഔട്ടായി. തൊട്ടുപിന്നാലെ 26 റൺസെടുത്ത രോഹിതിനെ…

Read More

ഇംഗ്ലണ്ട് 134ന് പുറത്ത്; ഇന്ത്യക്ക് 195 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്

ചെന്നൈയിൽ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് ഒന്നാമിന്നിംഗ്‌സിൽ 134 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ ഇന്ത്യ 195 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ് സ്വന്തമാക്കി. അതേസമയം ഇംഗ്ലണ്ട് ഫോളോ ഓൺ ഒഴിവാക്കിയിരുന്നു അഞ്ച് വിക്കറ്റെടുത്ത അശ്വിനാണ് ഇംഗ്ലണ്ടിനെ തകർത്തത്. ഇഷാന്ത് ശർമ, അക്‌സർ പട്ടേൽ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. മുഹമ്മദ് സിറാജ് ഒരു വിക്കറ്റെടുത്തു. 42 റൺസെടുത്ത് പുറത്താകാതെ നിന്ന ബെൻ ഫോക്‌സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ ഒലി പോപ് 22 റൺസും ബെൻ…

Read More

ഇംഗ്ലണ്ടിന് വൻ തകർച്ച, ആറ് വിക്കറ്റുകൾ വീണു; അശ്വിന് മൂന്ന് വിക്കറ്റ്

ചെന്നൈയിൽ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഒന്നാമിന്നിംഗ്‌സിൽ ബാറ്റിംഗ് തുടരുന്ന ഇംഗ്ലണ്ടിന് തകർച്ച. 87 റൺസ് എടുക്കുന്നതിനിടെ ഇംഗ്ലണ്ടിന് ആറ് വിക്കറ്റുകൾ നഷ്ടപ്പെട്ടു. നിലവിൽ 6ന് 97 റൺസ് എന്ന നിലയിലാണ് ആതിഥേയർ 6ന് 300 എന്ന നിലയിൽ ഇന്ത്യൻ ബാറ്റിംഗാണ് രണ്ടാം ദിനം പുനരാരംഭിച്ചത്. ഇന്ത്യ 329 റൺസിന് എല്ലാവരും പുറത്തായി. ഇന്ത്യൻ സ്‌കോർ പിന്തുടരാൻ ക്രീസിലെത്തിയ ഇംഗ്ലണ്ടിന്റെ താരങ്ങൾക്ക് പക്ഷേ പിഴച്ചു. അശ്വിനാണ് ഇംഗ്ലീഷ് നിരയിൽ കൂടുതൽ അപകടം വിതച്ചത് സ്‌കോർ തുറക്കും മുമ്പേ…

Read More

സെഞ്ച്വറിയുമായി രോഹിത് ക്രീസിൽ; ചെന്നൈ ടെസ്റ്റിൽ ഇന്ത്യ കരകയറുന്നു

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ രോഹിത് ശർമക്ക് സെഞ്ച്വറി. രോഹിതിന്റെ സെഞ്ച്വറി മികവിൽ ഇന്ത്യ നിലവിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് എന്ന നിലയിലാണ്. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ രോഹിത് 130 പന്തിലാണ് സെഞ്ച്വറി തികച്ചത്. പതിനാല് ഫോറും രണ്ട് സിക്‌സും ഹിറ്റ്മാൻ പറത്തി. രോഹിത് 108 റൺസുമായും അജിങ്ക്യ രഹാനെ 27 റൺസുമായും ക്രീസിലുണ്ട് നേരത്തെ വിരാട് കോഹ്ലി, ശുഭ്മാൻ ഗിൽ എന്നിവർ പൂജ്യത്തിന് പുറത്തായതിന്റെ ഞെട്ടലിൽ നിന്നാണ് ഇന്ത്യ കരകയറുന്നത്. മൂന്നിന്…

Read More