അഹമ്മദാബാദിൽ ഇന്ത്യയും തകർന്നടിഞ്ഞു; എട്ട് വിക്കറ്റുകൾ വീണു

അഹമ്മദാബാദിൽ ഇംഗ്ലണ്ടിനെതിരായി നടക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്കും തകർച്ച. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 133 റൺസ് എന്ന നിലയിലാണ്. 3ന് 99 എന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് 26 റൺസിനിടെയാണ് അഞ്ച് വിക്കറ്റുകൾ നഷ്ടമായത്. 16 റൺസുമായി രവിചന്ദ്ര അശ്വിനും റൺസൊന്നുമെടുക്കാതെ ഇഷാന്ത് ശർമയുമാണ് ക്രീസിൽ. ഇന്ന് രഹാനെയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. 7 റൺസെടുത്ത രഹാനെയെ ലീച്ച് വിക്കറ്റിന് മുന്നിൽ കുരുക്കുകയായിരുന്നു. തൊട്ടുപിന്നാലെ 66 റൺസെടുത്ത…

Read More

പ്രതീക്ഷകളൊക്കെയും ഹിറ്റ്മാനിൽ; മൂന്ന് വിക്കറ്റ് വീണെങ്കിലും ഇന്ത്യൻ ലക്ഷ്യം കൂറ്റൻ ലീഡ്

അഹമ്മദാബാദ് ടെസ്റ്റിൽ രണ്ടാം ദിനമായ ഇന്ന് വൻ ലീഡ് ലക്ഷ്യമിട്ടാകും ഇന്ത്യ ഇറങ്ങുക. ഒന്നാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 99 റൺസ് എന്ന നിലയിലായിരുന്നു. ഇന്നലെ അവസാന ഓവറിൽ കോഹ്ലിയെ നഷ്ടപ്പെട്ടത് ഇന്ത്യക്ക് വലിയ തിരിച്ചടിയുണ്ടാക്കിയിരുന്നു. 57 റൺസുമായി രോഹിത് ശർമയും ഒരു റൺസുമായി അജിങ്ക്യ രഹാനെയുമാണ് ക്രീസിലുള്ളത്. രോഹിതിന്റെ ഫോമിലാണ് ഇന്ത്യയുടെ പ്രതീക്ഷയേറെയും. ഇംഗ്ലണ്ട് ഒന്നാമിന്നിംഗ്‌സിൽ 112 റൺസിന് എല്ലാവരും പുറത്തായിരുന്നു. നിലവിൽ ഇംഗ്ലണ്ട് സ്‌കോറിനേക്കാൾ 13 റൺസ് പിന്നിലാണ്…

Read More

വീണ്ടും കറക്കി വീഴ്ത്തി: ഇംഗ്ലണ്ട് 112 റൺസിന് പുറത്ത്; അക്‌സർ പട്ടേലിന് ആറ് വിക്കറ്റ്

അഹമ്മദാബാദ് പിങ്ക് ബോൾ ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് 112 റൺസിന് പുറത്തായി. കേവലം 48.4 ഓവറുകൾ മാത്രമേ ഇംഗ്ലീഷ് നിരക്ക് പിടിച്ചു നിൽക്കാനായുള്ളു. ആറ് വിക്കറ്റുകൾ വീഴ്ത്തിയ അക്‌സർ പട്ടേലാണ് ഇംഗ്ലണ്ടിനെ തകർത്തത് രാത്രിയും പകലുമായി നടക്കുന്ന മത്സരത്തിൽ പിച്ച് ആദ്യ ദിനം മുതലെ സ്പിന്നിനെ തുണച്ചു തുടങ്ങിയത് ഇന്ത്യക്ക് കരുത്തേകുകയായിരുന്നു. അശ്വിൻ 3 വിക്കറ്റുകൾ വീഴ്ത്തി. ഇഷാന്ത് ശർമ ഒരു വിക്കറ്റെടുത്തു. നാല് പേർക്ക് മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ രണ്ടക്കം കടക്കാനായത്….

Read More

അർധ സെഞ്ച്വറി നേടിയ ക്രൗലിയും പുറത്ത്; ഇംഗ്ലണ്ടിന് നാല് വിക്കറ്റ് നഷ്ടം

അഹമ്മദാബാദിൽ നടക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ടിന് തകർച്ച. 80 റൺസ് എടുക്കുന്നതിനിടെ ഇംഗ്ലണ്ടിന് നാല് വിക്കറ്റുകൾ നഷ്ടപ്പെട്ടു. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പകലും രാത്രിയുമായാണ് മത്സരം നടക്കുന്നത്. സ്‌കോർ 2ൽ എത്തിയപ്പോൾ തന്നെ ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. ഡോം സിബ്ലിയെ ഇഷാന്താണ് പുറത്താക്കിയത്. സ്‌കോർ 27ൽ ജോണി ബെയിർസ്‌റ്റോ പൂജ്യത്തിന് പുറത്തായി. സ്‌കോർ 74ൽ 17 റൺസെടുത്ത ജോ റൂട്ടും സ്‌കോർ 80ൽ സാക്ക് ക്രൗലിയും വീണു…

Read More

മൊട്ടേര സ്റ്റേഡിയത്തിന്റെ പേര് മാറ്റി; ലോകത്തിലെ ഏറ്റവും വലിയ സ്‌റ്റേഡിയം ഇനി നരേന്ദ്രമോദിയുടെ പേരിൽ

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായ അഹമ്മദാബാദിലെ മൊട്ടേര സ്‌റ്റേഡിയം ഇനി നരേന്ദ്രമോദി സ്‌റ്റേഡിയം എന്നറിയപ്പെടും. ഇംഗ്ലണ്ട്-ഇന്ത്യ ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന് മുമ്പായി നവീകരിച്ച സ്റ്റേഡിയം ഇന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് തുറന്ന് നൽകിയത്. അമിത് ഷാ, കായികമന്ത്രി കിരൺ റിജിജു, ബിസിസിഐ സെക്രട്ടറി ജയ് ഷാ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നേരത്തെ സർദാർ വല്ലഭായ് പട്ടേൽ സ്റ്റേഡിയമെന്നായിരുന്നു സ്റ്റേഡിയം അറിയപ്പെട്ടിരുന്നത്. സ്റ്റേഡിയത്തിന്റെ ആദ്യത്തെ പേര് ഗുജറാത്ത് സ്റ്റേഡിയം എന്നായിരുന്നു. പിന്നീട് പുതുക്കിപ്പണിതപ്പോൾ സർദാർ പട്ടേൽ…

Read More

സെഞ്ച്വറിയുമായി ഉത്തപ്പയും വിഷ്ണുവും, മിന്നലടികളുമായി സഞ്ജുവും; റെയിൽവേക്കെതിരെ കേരളത്തിന് കൂറ്റൻ സ്‌കോർ

വിജയ് ഹസാരെ ട്രോഫിയിൽ റെയിൽവേസിനെതിരെ കേരളത്തിന് കൂറ്റൻ സ്‌കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന കേരളം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 351 റൺസാണ് അടിച്ചുകൂട്ടിയത്. റോബിൻ ഉത്തപ്പ, വിഷ്ണു വിനോദ് എന്നിവരുടെ സെഞ്ച്വറികളും സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിംഗുമാണ് കേരളത്തിന്റെ സ്‌കോർ ഉയർത്തിയത്. ഓപണിംഗ് വിക്കറ്റിൽ ഉത്തപ്പയും വിഷ്ണുവും ചേർന്ന് കൂട്ടിച്ചേർത്തത് 193 റൺസ്. 104 പന്തിൽ അഞ്ച് സിക്‌സും എട്ട് ഫോറും സഹിതം 100 റൺസെടുത്ത ഉത്തപ്പയാണ് ആദ്യം പുറത്തായത്. പിന്നാലെ 107 പന്തിൽ 107…

Read More

അഞ്ച് വിക്കറ്റ് നേട്ടവുമായി ശ്രീശാന്ത്; യുപിക്കെതിരെ കേരളത്തിന് 284 റൺസ് വിജയലക്ഷ്യം

ലിസ്റ്റ് എ ക്രിക്കറ്റിൽ വീണ്ടും അഞ്ച് വിക്കറ്റ് നേട്ടവുമായി ശ്രീശാന്ത്. വിജയ് ഹസാരെ ട്രോഫിയിൽ ഉത്തർപ്രദേശിനെതിരെയാണ് ശ്രീശാന്തിന്റെ പ്രകടനം. 9.4 ഓവറിൽ 65 റൺസ് വഴങ്ങിയാണ് അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയത് യുപി 49.4 ഓവറിൽ 283 റൺസിന് പുറത്തായി. 2006ന് ശേഷമാണ് ലിസ്റ്റ് എ ക്രിക്കറ്റിൽ ശ്രീശാന്ത് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. 2021 ഐപിഎല്ലിനായി തന്റെ പേര് ശ്രീശാന്ത് രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും അന്തിമ പട്ടികയിൽ നിന്ന് പുറത്താകുകയായിരുന്നു.

Read More

ചേതേശ്വർ പൂജാര വീണ്ടും ഐപിഎല്ലിലേക്ക്; 50 ലക്ഷം രൂപക്ക് ചെന്നൈ സൂപ്പർ കിംഗ്‌സിൽ

ആറ് വർഷത്തെ ഇടവേളക്ക് ശേഷം ചേതേശ്വർ പൂജാര വീണ്ടും ഐപിഎല്ലിലേക്ക് മടങ്ങിയെത്തുന്നു. ഇന്ന് നടന്ന താരലേലത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് 50 ലക്ഷം രൂപക്കാണ് പൂജാരയെ സ്വന്തമാക്കിയത്. 2014ന് ശേഷം പൂജാര ഐപിഎൽ കളിച്ചിട്ടില്ല. നേരത്തെ ആർ സി ബി, പഞ്ചാബ് കിംഗ്‌സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകൾക്കായി പൂജാര കളിച്ചിട്ടുണ്ട്. ഐപിഎല്ലിൽ 30 മത്സരങ്ങൾ കളിച്ച പൂജാര 390 റൺസ് നേടിയിട്ടുണ്ട്‌

Read More

റെക്കോർഡ് തുകയ്ക്ക് ക്രിസ് മോറിസിനെ സ്വന്തമാക്കി സഞ്ജുവിന്റെ ടീം; 16.5 കോടിക്ക് രാജസ്ഥാനിൽ

ഐപിഎൽ താരലേലത്തിൽ ദക്ഷിണാഫ്രിക്കൻ താരം ക്രിസ് മോറിസിനെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. 16.5 കോടിയെന്ന ഐപിഎൽ ചരിത്രത്തിലെ ഏറ്റവുമുയർന്ന തുകയ്ക്കാണ് മോറിസിനെ രാജസ്ഥാൻ സ്വന്തമാക്കിയത്. ശിവം ദുബെയെയും രാജസ്ഥാൻ സ്വന്തമാക്കി. 4.4 കോടി രൂപക്കാണ് ദുബെയെ രാജസ്ഥാൻ സ്വന്തമാക്കിയത്. ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെ ഒരു കോടി രൂപക്കും രാജസ്ഥാൻ സ്വന്തമാക്കി  

Read More

മുഹമ്മദ് അസ്ഹറുദ്ദീനെ കോഹ്ലി നയിക്കും; താരലേലത്തിൽ ആർ സി ബി സ്വന്തമാക്കി

ഐപിഎൽ താര ലേലത്തിൽ മലയാളി ആരാധകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന പേരായിരുന്നു മുഹമ്മദ് അസ്ഹറുദ്ദീന്റേത്. അസ്ഹറുദ്ദീനെ വിരാട് കോഹ്ലിയുടെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് സ്വന്തമാക്കി. അടിസ്ഥാന വിലയായ 20 ലക്ഷം രൂപക്കാണ് ആർ സി ബി സ്വന്തമാക്കിയത് മറ്റ് മലയാളി താരങ്ങളായ സച്ചിൻ ബേബിയെയും വിഷ്ണു വിനോദിനെയും ആർ സി ബി സ്വന്തമാക്കിയിട്ടുണ്ട്. മൂന്ന് പേരെയും അടിസ്ഥാന വിലക്കാണ് ആർ സി ബി സ്വന്തമാക്കിയത്. മുഹമ്മദ് അസ്ഹറുദ്ദീന് വേണ്ടി മറ്റ് ടീമുകളൊന്നും രംഗത്തു വന്നിരുന്നില്ല. മുഷ്താഖ് അലി…

Read More