Headlines

ഇന്ത്യയേക്കാൾ കൂടുതൽ പ്രതിഭകൾ ഉള്ളത് പാക്കിസ്ഥാനിലെന്ന് മുൻ ഔൾ റൗണ്ടർ അബ്ദുൽ റസാഖ്

ക്രിക്കറ്റിൽ ഇന്ത്യയേക്കാൾ കൂടുതൽ പ്രതിഭകൾ പാക്കിസ്ഥാനിലുണ്ടെന്ന് പാക് മുൻ ഓൾ റൗണ്ടർ അബ്ദുൽ റസാഖ്. ഇന്ത്യയെയും പാക്കിസ്ഥാനെയും അതുകൊണ്ട് തന്നെ ഒരിക്കലും താരതമ്യം ചെയ്യാനാകില്ല. വിരാട് കോഹ്ലിയെയും ബാബർ അസമിനെയും താരതമ്യം ചെയ്യരുത്. ഇന്ത്യൻ താരങ്ങളെയും പാക് താരങ്ങളെയും താരതമ്യം ചെയ്യരുത്. കാരണം പാക്കിസ്ഥാനിലാണ് കൂടുതൽ പ്രതിഭകൾ ഉള്ളത്. ചരിത്രത്തിലേക്ക് നോക്കിയാൽ മുഹമ്മദ് യൂസഫ്, ഇൻസമാം ഉൾഹഖ്, സയീദ് അൻവർ, ഇജാസ് അഹമ്മദ് തുടങ്ങിയ ഒട്ടേറ മഹത്തായ കളിക്കാരെ കാണാം കോഹ്ലിയും ബാബറും വളരെ വ്യത്യസ്തരായ രണ്ട്…

Read More

തുടര്‍ച്ചയായ 10ാം മല്‍സരത്തിലും 50ലധികം സ്‌കോര്‍; സ്മൃതി മന്ദാനയ്ക്ക് റെക്കോഡ്

ലക്‌നൗ:ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിനത്തില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റര്‍ സ്മൃതി മന്ദാനയ്ക്ക് അപൂര്‍വ റെക്കോഡ്. തുടര്‍ച്ചയായ 10 മല്‍സരങ്ങളില്‍ 50ലധികം സ്‌കോര്‍ നേടിയ റെക്കോഡാണ് താരത്തിന്റെ പേരിലായത്. ലോക ക്രിക്കറ്റില്‍ മറ്റൊരു താരവും ഈ റെക്കോഡ് നേടിയിട്ടില്ല. സന്ദര്‍ശകര്‍ക്കെതിരേ ഇന്ന് 80 റണ്‍സ് നേടിയാണ് മന്ദാന റെക്കോഡ് നേടിയത്. മുമ്പ് ഈ റെക്കോഡ് ന്യൂസിലന്റിന്റെ സുസി ബേറ്റസിന്റെ പേരിലായിരുന്നു. താരം തുടര്‍ച്ചയായ ഒമ്പത് മല്‍സരങ്ങളില്‍ 50ന് മുകളില്‍ സ്‌കോര്‍ ചെയ്തിരുന്നു. 57, 52, 86, 53, 73, 105, 90,…

Read More

ഐസിസി പ്ലെയർ ഓഫ് ദ മന്ത് പുരസ്‌കാരം ആർ അശ്വിന്

ഐസിസി പ്ലെയർ ഓഫ് ദ മന്ത് പുരസ്‌കാരം രവിചന്ദ്ര അശ്വിന്. തുടർച്ചയായ രണ്ടാം മാസമാണ് പ്ലെയർ ഓഫ് ദ മന്ത് പുരസ്‌കാരം ഇന്ത്യൻ താരങ്ങൾക്ക് ലഭിക്കുന്നത്. ജനുവരിയിൽ പുരസ്‌കാരത്തിന് അർഹനായത് റിഷഭ് പന്തായിരുന്നു ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലെ തകർപ്പൻ പ്രകടനമാണ് അശ്വിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. പരമ്പര 3-1ന് ജയിക്കുന്നതിൽ അശ്വിന്റെ പങ്ക് നിർണായകമായിരുന്നു. പരമ്പരയിലുടനീളം 24 വിക്കറ്റുകളാണ് അശ്വിൻ വീഴ്ത്തിയത്. ഒരു സെഞ്ച്വറിയും അശ്വിൻ നേടിയിരുന്നു. ചെന്നൈയിൽ നടന്ന രണ്ടാം ടെസ്റ്റിലായിരുന്നു അശ്വിന്റെ സെഞ്ച്വറി

Read More

ഐപിഎൽ പൂരം ഏപ്രിൽ 9ന് ആരംഭിക്കും; മത്സരങ്ങൾ ആറ് വേദികളിലായി

ഐപിഎൽ പതിനാലാം സീസണ് ഏപ്രിൽ 9ന് തുടക്കമാകും. ചെന്നൈയിലാണ് ഉദ്ഘാടന മത്സരം. നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ് ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ആറ് വേദികളിലായാണ് ഇത്തവണ ഐപിഎൽ നടക്കുന്നത്. ചെന്നൈക്ക് പുറമെ ബംഗളൂരു, അഹമ്മദാബാദ്, ഡൽഹി, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലാണ് ടൂർണമെന്റ് നടക്കുന്നത്. മെയ് 30നാണ് ഫൈനൽ പ്ലേ ഓഫ് മത്സരങ്ങളും ഫൈനലും അഹമ്മദാബാദിലാണ് നടക്കുന്നത്. മെയ് 26 മുതൽ 30 വരെയുള്ള തീയതികളിലാണ് പ്ലേ ഓഫ് മത്സരങ്ങൾ. പ്രാഥമിക ഘട്ടത്തിൽ കാണികളെ…

Read More

ലോക ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യ ഒന്നാമത്

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 3-1ന് സ്വന്തമാക്കിയതോടെ ഇന്ത്യ ലോക ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനത്തെത്തി. ന്യൂസിലന്റിനെ പിന്‍തള്ളിയാണ് ഇന്ത്യ റാങ്കിങില്‍ മുന്നേറ്റം നടത്തിയത്. 122 പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്. ന്യൂസിലന്റിന് 118ഉം മൂന്നാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയക്ക് 113 ഉം പോയിന്റാണുള്ളത്. ഇംഗ്ലണ്ട് (105) നാലാം സ്ഥാനത്തും പാകിസ്താന്‍ (90) അഞ്ചാം സ്ഥാനത്തുമാണ്. ഐസിസി റാങ്കിങില്‍ ഒന്നാം സ്ഥാനം നേടിയ ഇന്ത്യക്ക് 73 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും ദണ്ഡും ലഭിക്കും. പരമ്പര ജയത്തോടെ ഇന്ത്യ ഐസിസിയുടെ ആദ്യത്തെ…

Read More

ഐ.പി.എല്‍ 2021: ടൂര്‍ണമെന്റ് ആറ് വേദികളിലായി ചുരുക്കി, തിയതി പുറത്ത്

ഐ.പി.എല്‍ 14ാം സീസണല്‍ ഏപ്രില്‍ 9 ന് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. മെയ് 30 നായിരിക്കും ഫൈനല്‍. 52 ദിവസം ദൈര്‍ഘ്യമുള്ള ടൂര്‍ണമെന്റില്‍ 60 മല്‍സരങ്ങളായിരിക്കും ഉണ്ടാവുക. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്നാണ് വിവരം. അഹമ്മദാബാദ്, ചെന്നൈ, ബെംഗളൂരു, ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ തുടങ്ങിയ ആറു നഗരങ്ങളായിരിക്കും മല്‍സരങ്ങള്‍ക്കു ആതിഥേയത്വം വഹിക്കുകയെന്നാണ് വിവരം. ഇന്ത്യയില്‍ കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് പരിമിതമായ വേദികളില്‍ ബി.സി.സി.ഐ ടൂര്‍ണമെന്റ് നടത്താന്‍ നിര്‍ബന്ധിതരാകുന്നത് കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണയും ടീമുകള്‍ക്കു ബയോ ബബ്ളിനകത്തു…

Read More

റെക്കോർഡിലേക്ക് ചുവടുവെച്ച അരങ്ങേറ്റം; അക്‌സർ പട്ടേലിന്റെ കരിയറിന് സ്വപ്‌നതുല്യമായ തുടക്കം

അരങ്ങേറ്റ പരമ്പരയിൽ തന്നെ നിരവധി നേട്ടങ്ങളാണ് അക്‌സർ പട്ടേൽ സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരായ നാല് ടെസ്റ്റുകളിൽ മൂന്നെണ്ണത്തിലാണ് താരം കളിച്ചത്. മൂന്ന് ടെസ്റ്റുകളിൽ നിന്നായി 27 വിക്കറ്റുകളും അക്‌സർ സ്വന്തമാക്കി. നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാമിന്നിംഗ്‌സിൽ അഞ്ച് വിക്കറ്റുകൾ പിഴുത അക്‌സറിന്റെ പ്രകടനമാണ് ടീം ഇന്ത്യയുടെ ജയം എളുപ്പമാക്കിയത്. അരങ്ങേറ്റ പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തുന്ന താരമായും അക്‌സർ മാറി. 2008ൽ ഇന്ത്യക്കെതിരെ അരങ്ങേറിയ ശ്രീലങ്കൻ താരം അജന്ത മെൻഡിസിന്റെ റെക്കോർഡാണ് അക്‌സർ തിരുത്തിയത്. അജന്ത 26…

Read More

ഇംഗ്ലണ്ടിനെതിരെ ഇന്നിംഗ്‌സ് ജയവുമായി ഇന്ത്യ; അശ്വിനും പട്ടേലിനും അഞ്ച് വിക്കറ്റ് വീതം

അഹമ്മദാബാദിൽ നടക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ ജയം. ഇന്നിംഗ്‌സിനും 25 റൺസിനുമാണ് ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. പതിവ് പോലെ സ്പിന്നർമാരുടെ മികവിലാണ് ഇന്ത്യയുടെ ജയം. ജയത്തോടെ പരമ്പര 3-1ന് സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചു. കൂടാതെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കും ഇന്ത്യ പ്രവേശിച്ചു ഇന്ത്യക്കായി അശ്വിൻ, അക്‌സർ പട്ടേൽ എന്നിവർ അഞ്ച് വിക്കറ്റുകൾ വീതം വീഴ്ത്തി. ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 365 റൺസിന് ഓൾ ഔട്ടായിരുന്നു. 160 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇംഗ്ലണ്ട്…

Read More

ഇന്ത്യ 365ന് പുറത്ത്, 160 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്; നിരാശ പടർത്തി സുന്ദറിന്റെ സെഞ്ച്വറി നഷ്ടം

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 365 റൺസിന് പുറത്തായി. ഇന്ത്യക്ക് 160 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡുണ്ട്. 7ന് 294 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 365ൽ റൺസിൽ നിൽക്കെയാണ് അവസാന മൂന്ന് വിക്കറ്റുകളും നഷ്ടപ്പെട്ടത്. ഇതോടെ മറുവശത്ത് 96 റൺസുമായി പുറത്താകാതെ നിന്ന വാഷിംഗ്ടൺ സുന്ദറിന്റെ സെഞ്ച്വറി നഷ്ടം ആരാധകരിൽ നിരാശ പടർത്തുകയും ചെയ്തു സ്‌കോർ 365ൽ നിൽക്കെ 43 റൺസെടുത്ത അക്‌സർ പട്ടേൽ റൺ ഔട്ടാകുകയായിരുന്നു. എട്ടാം വിക്കറ്റിൽ…

Read More

സെഞ്ച്വറിയുമായി പന്ത്, ക്രീസിലുറച്ച് സുന്ദർ; ഇംഗ്ലണ്ടിനെതിരെ ഇന്ത്യ വൻ ലീഡിലേക്ക്

അഹമ്മദാബാദിൽ നടക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ഒന്നാമിന്നിംഗ്‌സ് ലീഡ്. സെഞ്ച്വറി നേടിയ റിഷഭ് പന്തിന്റെ മികവിലാണ് ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ ലീഡിലേക്ക് എത്തിയത്. നിലവിൽ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 259 റൺസ് എന്ന നിലയിലാണ്. സെഞ്ച്വറി നേടിയ റിഷഭ് പന്താണ് ഒടുവിൽ പുറത്തായത്. 115 പന്തിൽ 13 ഫോറും 2 സിക്‌സുമടക്കമാണ് പന്ത് സെഞ്ച്വറി തികച്ചത്. തുടക്കത്തിൽ കരുതലോടെ നീങ്ങിയെങ്കിലും ഇന്ത്യ ലീഡിലേക്ക് എത്തിയതോടെ പന്ത് സ്‌കോറിംഗ് വേഗത വർധിപ്പിക്കുകയായിരുന്നു. അവസാന പത്ത് ഓവറിൽ ആറ്…

Read More