ഒന്നാം ദിനം സംഭവ ബഹുലം: ഇംഗ്ലണ്ട് 205ന് പുറത്ത്; ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 24 റൺസ്
അഹമ്മദാബാദിൽ നടക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഒന്നാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 24 റൺസ് എന്ന നിലയിൽ. ശുഭ്മാൻ ഗില്ലിനെയാണ് ഇന്ത്യക്ക് നഷ്ടമായത്. ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ ഗില്ലിനെ ആൻഡേഴ്‌സൺ വിക്കറ്റിന് മുന്നിൽ കുരുക്കുകയായിരുന്നു 15 റൺസുമായി ചേതേശ്വർ പൂജാരയും 8 റൺസുമായി രോഹിത് ശർമയുമാണ് ക്രീസിൽ. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിംഗ്‌സ് സ്‌കോറിനേക്കാളും 181 റൺസ് പിന്നിലാണ് ഇന്ത്യ നിലവിൽ. രണ്ടാംദിനമായ നാളെ പരമാവധി പിടിച്ചുനിന്ന് ലീഡ് നേടാനാകും ഇന്ത്യയുടെ ശ്രമം…