രണ്ടാം ടി20യിൽ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യുന്നു; ആദ്യ ഓവറിൽ തന്നെ വിക്കറ്റ് വീണു

അഹമ്മദാബാദിൽ നടക്കുന്ന രണ്ടാം ടി20യിൽ ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിംഗിന് അയച്ചു. തകർച്ചയോടെയാണ് ഇംഗ്ലണ്ട് ഇന്നിംഗ്‌സ് ആരംഭിച്ചത്. ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ അവർക്ക് ജോസ് ബട്‌ലറെ നഷ്ടപ്പെട്ടു. ഭുവനേശ്വർ കുമാറിനാണ് വിക്കറ്റ് ഒരു റൺസുമായി ജേസൺ റോയിയും നാല് റൺസുമായി ഡേവിഡ് മലാനുമാണ് ക്രീസിൽ. ഒരോവർ പൂർത്തിയാകുമ്പോൾ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തിൽ 5 റൺസ് എന്ന നിലയിലാണ്. ഇന്ത്യക്കായി സൂര്യകുമാർ യാദവ് ഇന്ന് അരങ്ങേറ്റം കുറിച്ചു. ഇഷാൻ കിഷനും ടീമിലുണ്ട് ഇന്ത്യ…

Read More

പക വീട്ടാനുള്ളതാണ്: തോൽവിക്ക് പകരം വീട്ടാൻ ഇന്ത്യ ഇന്നിറങ്ങുന്നു

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 മത്സരത്തിനായി ഇന്ത്യ ഇന്നിറങ്ങും. വൈകുന്നേരം ഏഴ് മണിക്ക് അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ മത്സരത്തിൽ ഇന്ത്യ എട്ട് വിക്കറ്റിന് ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടിരുന്നു ആദ്യ മത്സരത്തിലെ ഞെട്ടിക്കുന്ന തോൽവിക്ക് പകരം ചോദിക്കാനായാണ് കോഹ്ലി പട ഇന്നിറങ്ങുന്നത്. ടെസ്റ്റ് പരമ്പരയിലും ആദ്യ മത്സരത്തിൽ ഇന്ത്യ പരാജയപ്പെടുകയായിരുന്നു. പിന്നീടുള്ള മൂന്ന് മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കുകയും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കുകയും ചെയ്തു. ടി20 ലോകകപ്പിന് മുന്നോടിയായി നടക്കുന്ന പരമ്പര നഷ്ടപ്പെടുത്താൻ ഇന്ത്യ തയ്യാറല്ല….

Read More

ബോക്‌സിംഗ് ഇതിഹാസം മാർവിൻ ഹെഗ്ലർ അന്തരിച്ചു

ബോക്‌സിംഗ് താരവും നടനുമായ മാർവിൻ ഹെഗ്ലർ അന്തരിച്ചു. 66 വയസ്സായിരുന്നു. ന്യൂഹാംപ്‌ഷെയറിലെ വസതിയിൽ വെച്ചാണ് അന്ത്യം സംഭവിച്ചതെന്ന് അദ്ദേഹത്തിന്റെ ഭാര്യ കെ ജി ഹെഗ്ലർ അറിയിച്ചു. 1970-80 കാലഘട്ടത്തിൽ ബോക്‌സിംഗ് റിംഗിലെ കിരീടം വെക്കാത്ത രാജാവായിരുന്നു അദ്ദേഹം 67 പോരാട്ടങ്ങളിൽ 62ലും അദ്ദേഹം വിജയം നേടി. ഇതിൽ 52 എണ്ണവും നോക്കൗട്ടായിരുന്നു. തുടർച്ചയായ 12 തവണ അദ്ദേഹം ബോക്‌സിംഗ് കൗൺസിലിന്റെയും വേൾഡ് ബോക്‌സിംഗ് അസോസിയേഷന്റെയും ലോക കീരീടങ്ങൾ സ്വന്തമാക്കി. റിംഗിൽ നിന്ന് പിന്നീട് കമന്ററിയിലേക്കും പിന്നീട് അഭിനയത്തിലേക്കും…

Read More

കിരീടത്തില്‍ മുംബൈ മുത്തം; ഇന്ത്യന്‍ ഫുട്‌ബോളില്‍ പുതിയ രാജാക്കന്‍മാര്‍

ഐഎസ്എല്ലിന്റെ ഏഴാം സീസണില്‍ പുതിയ ചാംപ്യന്മാര്‍. ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ഫൈനലില്‍ എടിക്കെ മോഹന്‍ ബഗാനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു മറികടന്ന് മുംബൈ സിറ്റി എഫ്‌സി കന്നിക്കിരീടത്തില്‍ മുത്തമിട്ടു. ലീഗ് ഘട്ടത്തിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ കൂടിയായ ഇരുടീമുകളും തമ്മിലുള്ള മല്‍സരം ഒരു ഫൈനലിന്റെ എല്ലാ വീറും വാശിയും നിറഞ്ഞതായിരുന്നു. നേരത്തേ ലീഗ് ഘട്ടത്തിലെ ചാംപ്യന്മാരായ മുംബൈ ഫൈനലിലും ഇതാവവര്‍ത്തിക്കുകയായിരുന്നു. 18ാം മിനിറ്റില്‍ ഡേവിഡ് വില്ല്യംസിന്റെ ഗോളില്‍ എടിക്കെയാണ് ആദ്യം അക്കൗണ്ട് തുറന്നത്. 29ാം മിനിറ്റില്‍…

Read More

നാണക്കേടിന്റെ റെക്കോർഡ് വിരാട് കോലിക്ക് സ്വന്തം; രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവുമധികം തവണ പൂജ്യത്തിനു പുറത്തായ ഇന്ത്യൻ ക്യാപ്റ്റൻ

രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവുമധികം തവണ പൂജ്യത്തിനു പുറത്തായ ഇന്ത്യൻ ക്യാപ്റ്റൻ എന്ന റെക്കോർഡ് വിരാട് കോലിക്ക്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി-20 മത്സരത്തിൽ പൂജ്യത്തിനു പുറത്തായതോടെയാണ് കോലി നാണക്കേടിൻ്റെ റെക്കോർഡിലെത്തിയ. നിലവിൽ ബിസിസിഐ പ്രസിഡൻ്റായ സൗരവ് ഗാംഗുലിയുടെ റെക്കോർഡ് ആണ് കോലി മറികടന്നത്. ഇംഗ്ലണ്ടിനെതിരായ കളിയോടെ കരിയറിൽ 14ആം തവണയാണ് കോലി പൂജ്യത്തിനു പുറത്തായത്. ഗാംഗുലി 13 വട്ടം റൺ ഒന്നുമെടുക്കാതെ പുറത്തായപ്പോൾ 11 ഡക്കുകളുള്ള മുൻ ക്യാപ്റ്റൻ എംഎസ് ധോണി പട്ടികയിൽ മൂന്നാമതുണ്ട്. കപിൽ ദേവ് (10),…

Read More

ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി പരമ്പര; അഹ്മദാബാദില്‍ ഇന്ന് മുതല്‍ വെടിക്കെട്ട്

അഹ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി-20 പരമ്പരയ്ക്ക് ഇന്നു മുതല്‍ തുടക്കം. അഞ്ച് മല്‍സരങ്ങളടങ്ങിയ പരമ്പര അഹ്മദാബാദിലാണ് നടക്കുന്നത്. ടെസ്റ്റ് പരമ്പര കരസ്ഥമാക്കിയ ഇന്ത്യ ട്വന്റി പരമ്പരയും വരുതിയിലാക്കാനാണ് ഇറങ്ങുന്നത്. എന്നാല്‍ ടെസ്റ്റ് പരമ്പര കൈവിട്ട ക്ഷീണം മാറ്റാനാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. കോഹ്‌ലി, രോഹിത്ത്, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, ഹാര്‍ദ്ദിക്ക് പാണ്ഡെ, യുസ്‌വേന്ദ്ര ചാഹല്‍, നവദീപ് സെയ്‌നി, ശ്രാദ്ദൂല്‍ ഠാക്കൂര്‍, ദീപക് ചാഹര്‍, അക്‌സര്‍ പട്ടേല്‍ എന്നിവരാണ് ഇന്നത്തെ സാധ്യത ഇലവനില്‍…

Read More

പ്രീമിയര്‍ ലീഗില്‍ വന്‍ ലീഡുമായി സിറ്റി; ലാ ലിഗയില്‍ അത്‌ലറ്റിക്കോ

ഇത്തിഹാദ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്‍ ലീഡുമായി മാഞ്ചസ്റ്റര്‍ സിറ്റി. മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ യുനൈറ്റഡിനോട് തോറ്റ സിറ്റിയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിനാണ് ഈ മല്‍സരം സാക്ഷ്യംവഹിച്ചത്. സ്താംപടണ്‍ ആണ് സിറ്റിയുടെ അഞ്ച് ഗോളിന് ഇരയായത്. 5-2ന്റെ ജയത്തോടെ സിറ്റിയുടെ ഒന്നാം സ്ഥാനത്തെ ലീഡ് 68 പോയിന്റായി. ഡീ ബ്രൂണി(15, 59), മെഹറസ് (40, 55), ഗുണ്‍ഡോങ് എന്നിവരുടെ ഗോളിലാണ് സിറ്റി വന്‍ ജയം നേടിയത്. സ്പാനിഷ് ലീഗില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ഒന്നാം സ്ഥാനത്തെ ലീഡ് ആറായി വര്‍ദ്ധിപ്പിച്ചു. അത്‌ലറ്റിക്കോ ബില്‍ബാവോയെ…

Read More

ഐസിസി ടി20 റാങ്കിംഗിൽ ഓസീസിനെ മറികടന്ന് ഇന്ത്യ രണ്ടാം സ്ഥാനത്ത്

ഐസിസി ടി20 റാങ്കിംഗിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത്. ഇതോടെ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും ഇന്ത്യ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തി. ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. ഏകദിന റാങ്കിംഗിൽ രണ്ടാം സ്ഥാനത്തും ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിൽ ഓസ്‌ട്രേലിയ പരാജയപ്പെട്ടതോടെയാണ് ഇന്ത്യ മൂന്നാം സ്ഥാനത്ത് നിന്നും രണ്ടിലേക്ക് കയറിയത്. ഇന്ത്യയ്ക്ക് നിലവിൽ 268 പോയിന്റുണ്ട്. ഒരു പോയിന്റ് വ്യത്യാസത്തിൽ ഓസ്‌ട്രേലിയ മൂന്നാം സ്ഥാനത്ത് തുടരുകയാണ് 275 പോയിന്റുള്ള ഇംഗ്ലണ്ടാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. അതേസമയം മാർച്ച് 12ന് ഇംഗ്ലണ്ടിനെതിരെ…

Read More

കേരള പ്രീമിയര്‍ ലീഗ്: കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി റിസര്‍വ്‌സ് ടീമിനെ പ്രഖ്യാപിച്ചു

കൊച്ചി: കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന കേരള പ്രീമിയര്‍ ലീഗ് (കെപിഎല്‍) ഏഴാം സീസണ്‍ മത്സരങ്ങള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി റിസര്‍വ്‌സ്. കേരളത്തിന്റെ ചാംപ്യന്‍ പട്ടത്തിനായി 12 ടീമുകള്‍ മല്‍സരിക്കുന്ന കെ.പി.എല്‍ന് മാര്‍ച്ച് ആറിനാണ് തുടക്കമായത്. നിലവിലെ ചാംപ്യന്മാരായ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി റിസര്‍വ്സ്, 13ന് നടക്കുന്ന ആദ്യ മത്സരത്തില്‍ കേരള യുണൈറ്റഡ് എഫ്സിയെ നേരിടും. എറണാകുളത്തെ മഹാരാജാസ് കോളജ് ഗ്രൗണ്ടിലാണ് മത്സരം. സച്ചിന്‍ സുരേഷ്, ബിരേന്ദര റബാ സിംഗ്, അമന്‍ കുമാര്‍ സഹാനി,…

Read More

ഇന്ത്യയേക്കാൾ കൂടുതൽ പ്രതിഭകൾ ഉള്ളത് പാക്കിസ്ഥാനിലെന്ന് മുൻ ഔൾ റൗണ്ടർ അബ്ദുൽ റസാഖ്

ക്രിക്കറ്റിൽ ഇന്ത്യയേക്കാൾ കൂടുതൽ പ്രതിഭകൾ പാക്കിസ്ഥാനിലുണ്ടെന്ന് പാക് മുൻ ഓൾ റൗണ്ടർ അബ്ദുൽ റസാഖ്. ഇന്ത്യയെയും പാക്കിസ്ഥാനെയും അതുകൊണ്ട് തന്നെ ഒരിക്കലും താരതമ്യം ചെയ്യാനാകില്ല. വിരാട് കോഹ്ലിയെയും ബാബർ അസമിനെയും താരതമ്യം ചെയ്യരുത്. ഇന്ത്യൻ താരങ്ങളെയും പാക് താരങ്ങളെയും താരതമ്യം ചെയ്യരുത്. കാരണം പാക്കിസ്ഥാനിലാണ് കൂടുതൽ പ്രതിഭകൾ ഉള്ളത്. ചരിത്രത്തിലേക്ക് നോക്കിയാൽ മുഹമ്മദ് യൂസഫ്, ഇൻസമാം ഉൾഹഖ്, സയീദ് അൻവർ, ഇജാസ് അഹമ്മദ് തുടങ്ങിയ ഒട്ടേറ മഹത്തായ കളിക്കാരെ കാണാം കോഹ്ലിയും ബാബറും വളരെ വ്യത്യസ്തരായ രണ്ട്…

Read More