ഇത്തിഹാദ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്‍ ലീഡുമായി മാഞ്ചസ്റ്റര്‍ സിറ്റി. മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ യുനൈറ്റഡിനോട് തോറ്റ സിറ്റിയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിനാണ് ഈ മല്‍സരം സാക്ഷ്യംവഹിച്ചത്. സ്താംപടണ്‍ ആണ് സിറ്റിയുടെ അഞ്ച് ഗോളിന് ഇരയായത്. 5-2ന്റെ ജയത്തോടെ സിറ്റിയുടെ ഒന്നാം സ്ഥാനത്തെ ലീഡ് 68 പോയിന്റായി. ഡീ ബ്രൂണി(15, 59), മെഹറസ് (40, 55), ഗുണ്‍ഡോങ് എന്നിവരുടെ ഗോളിലാണ് സിറ്റി വന്‍ ജയം നേടിയത്.
സ്പാനിഷ് ലീഗില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ഒന്നാം സ്ഥാനത്തെ ലീഡ് ആറായി വര്‍ദ്ധിപ്പിച്ചു. അത്‌ലറ്റിക്കോ ബില്‍ബാവോയെ 2-1ന് തോല്‍പ്പിച്ചാണ് മാഡ്രിഡ് ലീഡ് ഉയര്‍ത്തിയത്. ലോറന്റേ, ലൂയിസ് സുവാരസ് എന്നിവരാണ് മാഡ്രിഡിന്റെ സ്‌കോറര്‍മാര്‍.