പരമ്പര സ്വന്തമാക്കാൻ ഇന്ത്യ; ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനം ഇന്ന്

ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ഏകദിനം ഇന്ന് നടക്കും. പൂനെയിൽ രാത്രിയും പകലുമായി നടക്കുന്ന മത്സരം ഉച്ചയ്ക്ക് 1.30ന് ആരംഭിക്കും. ആദ്യ മത്സരത്തിൽ ഇന്ത്യ 66 റൺസിന് ഇംഗ്ലണ്ടിനെ തകർത്തിരുന്നു. ഇന്ന് കൂടി ജയിച്ചാൽ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം മികച്ച ഫോമിൽ നിൽക്കുന്ന ഇന്ത്യക്ക് ആകെ പ്രതിസന്ധിയുള്ളത് രോഹിത് ശർമയുടെയും ശ്രേയസ്സ് അയ്യരുടെയും പരുക്കാണ്. ശ്രേയസ്സ് അടുത്തിടെയൊന്നും കളിക്കളത്തിലേക്ക് തിരിച്ചു വരില്ല. അതേസമയം രോഹിതിന്റെ പരുക്ക് എത്രത്തോളം ഗൗരവമാണ് എന്നതിനെ കുറിച്ച് സൂചനകളില്ല ശ്രേയസ്സിന് പകരം റിഷഭ്…

Read More

ഷൂട്ടംഗ് ലോകകപ്പിൽ ഇന്ത്യൻ താരം ഐശ്വരി പ്രതാപ് സിംഗ് തോമറിന് സ്വർണം

ഐഎസ്എസ്എഫ് ഷൂട്ടിംഗ് ലോകകപ്പിൽ ഇന്ത്യൻ താരം ഐശ്വരി പ്രതാപ് സിംഗ് തോമറിന് സ്വർണം. പുരുഷൻമാരുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷനിലാണ് 20കാരനായ പ്രതാപ് സിംഗിന് സ്വർണമെഡൽ നേട്ടം. ഇത്തവണത്തെ ഷൂട്ടിങ് ലോകകപ്പിൽ ഇന്ത്യയുടെ എട്ടാമത്തെ സ്വർണ നേട്ടമാണിത്. 462.5 പോയന്റ് നേടിയാണ് പ്രതാപ് സിംഗ് സ്വർണം നേടിയത്. ഹംഗറിയുടെ ഇസ്ത്വാൻ പെനിക്കാണ് വെള്ളി. 450.9 പോയന്റുമായി സ്റ്റെഫെൻ ഓൾസെൻ വെങ്കല മെഡൽ നേടി. നേരത്തെ 2019-ലെ ഏഷ്യൻ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ 50 മീറ്റർ റൈഫിൾ 3…

Read More

വിജയത്തോടെ ഇന്ത്യ തുടങ്ങി; ഒന്നാം ഏകദിനത്തിൽ 66 റൺസിന്റെ മിന്നും വിജയം

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. 66 റൺസിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തകർത്തത്. വിജയലക്ഷ്യമായ 318 റൺസ് തേടിയിറങ്ങിയ ഇംഗ്ലണ്ട് 42.1 ഓവറിൽ 251 റൺസിന് എല്ലാവരും പുറത്തായി. അരങ്ങേറ്റക്കാരൻ പ്രസിദ്ധ് കൃഷ്ണയുടെയും ഷാർദൂൽ താക്കൂറിന്റെയും ബൗളിംഗ് മികവിലാണ് ഇംഗ്ലണ്ട് തകർന്നത് പ്രസിദ്ധ് 4 വിക്കറ്റുകൾ വീഴ്ത്തി. ഷാർദൂൽ മൂന്ന് വിക്കറ്റെടുത്തു. ഭുവനേശ്വർ കുമാർ രണ്ടും കൃനാൽ പാണ്ഡ്യ ഒരു വിക്കറ്റുമെടുത്തു. 94 റൺസെടുത്ത ജോണി ബെയിർസ്‌റ്റോ പൊരുതിയെങ്കിലും വിജയത്തിലേക്ക് എത്താൻ അതുമതിയായിരുന്നില്ല. 66 പന്തിൽ…

Read More

അവസാന ഓവറുകളിലെ തകർപ്പനടി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്‌കോർ

പൂനെയിൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്‌കോർ. നിശ്ചിത 50 ഓവറിൽ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 317 റൺസ് എടുത്തു. അവസാന ഓവറുകളിൽ കൃനാൽ പാണ്ഡ്യയും കെ എൽ രാഹുലും ചേർന്ന് നടത്തിയ കൂറ്റനടികളാണ് ഇന്ത്യക്ക് വൻ സ്‌കോർ സമ്മാനിച്ചത് നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. പതിയെയാണ് ഇന്ത്യൻ ഓപണർമാർ തുടങ്ങിയത്. പതിനാറാം ഓവറിൽ സ്‌കോർ 64ൽ നിൽക്കെ രോഹിത് ശർമ പുറത്തായി. 28 റൺസാണ് രോഹിത് എടുത്തത്….

Read More

ധവാന് രണ്ട് റൺസ് അകലെ സെഞ്ച്വറി നഷ്ടം; ഇന്ത്യയുടെ നാല് വിക്കറ്റുകൾ വീണു

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് നാല് വിക്കറ്റുകൾ നഷ്ടപ്പെട്ടു. മത്സരം 39 ഓവർ പൂർത്തിയാകുമ്പോൾ ഇന്ത്യ നാലിന് 197 റൺസ് എന്ന നിലയിലാണ്. രോഹിത് ശർമ, ശിഖർ ധവാൻ, വിരാട് കോഹ്ലി, ശ്രേയസ്സ് അയ്യർ എന്നിവരുടെ വിക്കറ്റുകളാണ് വീണത്. മികച്ച രീതിയിൽ കളിച്ചുവന്ന ധവാൻ 98 റൺസിന് പുറത്തായി. 106 പന്തിൽ 11 ഫോറും രണ്ട് സിക്‌സും സഹിതമാണ് ധവാൻ 98 റൺസ് എടുത്തത് കോഹ്ലി 60 പന്തിൽ 56 റൺസെടുത്ത് പുറത്തായി….

Read More

ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് പതിഞ്ഞ തുടക്കം; രോഹിത് ശർമ പുറത്തായി

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ബാറ്റ് ചെയ്യുന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 18 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 77 റൺസ് എന്ന നിലയിലാണ്. രോഹിത് ശർമയെയാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത് ഒന്നാം വിക്കറ്റിൽ രോഹിതും ധവാനും ചേർന്ന് 64 റൺസിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. പതിവിന് വിരുദ്ധമായ രോഹിതിന്റെ ബാറ്റിംഗിന് വേഗത കുറവായിരുന്നു. 42 പന്തിൽ 28 റൺസാണ് രോഹിതിന്റെ സമ്പാദ്യം 41 റൺസുമായി ശിഖർ ധവാനും ആറ് റൺസുമായി കോഹ്ലിയുമാണ് ക്രീസിൽ….

Read More

ഏകദിന പൂരത്തിന് ഇന്ന് തുടക്കം; ടെസ്റ്റ്, ടി20 പരമ്പരക്ക് പിന്നാലെ വൈറ്റ് വാഷ് പ്രതീക്ഷ വെച്ച് ഇന്ത്യ

ടെസ്റ്റ് പരമ്പരയും ടി20 പരമ്പരയും സ്വന്തമാക്കിയതിന് പിന്നാലെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും നേടാനായി ഇന്ത്യ ഇന്നിറങ്ങും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. മൂന്നു പൂനെയിൽ ഡേ നൈറ്റ് മത്സരങ്ങളാണ്. ഉച്ചയ്ക്ക് ശേഷം 1.30നാണ് മത്സരം ആരംഭിക്കുന്നത് ടെസ്റ്റ് പരമ്പര 3-1നും ടി20 പരമ്പര 3-2നും നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. രോഹിത് ശർമയും ശിഖർ ധവാനും ഇന്നിംഗ്‌സ് ഓപൺ ചെയ്യും. മൂന്നാമനായി കോഹ്ലി ഇറങ്ങും. ശ്രേയസ്സ്, അയ്യർ, റിഷഭ് പന്ത് എന്നിവർ തുടർന്നിറങ്ങും. കെഎൽ രാഹുൽ, കൃനാൽ പാണ്ഡ്യ, വാഷിംഗ്ടൺ…

Read More

പരമ്പര പിടിച്ച് ഇന്ത്യ; മത്സരത്തില്‍ പിറന്ന പ്രധാന റെക്കോഡുകള്‍ ഇതാ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ടി20 പരമ്പരയും ഇന്ത്യക്ക് സ്വന്തം. അഞ്ച് മത്സര പരമ്പരയിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെ 36 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ ജയവും പരമ്പരയും സ്വന്തമാക്കിയത്. ഇന്ത്യയെ സംബന്ധിച്ച് വലിയ ആത്മവിശ്വാസം നല്‍കുന്ന പരമ്പര നേട്ടമാണിത്. ലോകത്തിലെ ഒന്നാം നമ്പര്‍ ടി20ടീമിനെയാണ് ഇന്ത്യ വീഴ്ത്തിയത്. ആവേശകരമായ അഞ്ചാം മത്സരത്തില്‍ പിറന്ന പ്രധാന റെക്കോഡുകള്‍ ഒന്ന് പരിശോധിക്കാം. ടി20യില്‍ പരമ്പര കൈവിടാതെ ഇന്ത്യ വിരാട് കോലി ടി20 ക്യാപ്റ്റന്‍സി ഒഴിയണമെന്ന മുറവിളി ഒരുവിഭാഗം ആളുകള്‍ ഉയര്‍ത്തുമ്പോഴും…

Read More

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ഇന്ത്യയ്ക്ക്; അവസാന മത്സരത്തില്‍ 36 റണ്‍സിന്റെ വിജയം

ഇംഗ്ലണ്ടിനെതിരായ അവസാന ടി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം. ഇംഗ്ലണ്ടിനെ 36 റണ്‍സിന് തോല്‍പ്പിച്ച ഇന്ത്യ പരമ്പരയും 3–2ന് സ്വന്തമാക്കി. ഇന്ത്യ ഉയര്‍ത്തിയ 225 റണ്‍സ് വിജയം ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഇന്ത്യക്കായി ഭൂവനേശ്വര്‍ കുമാര്‍, ശര്‍ദുള്‍ താക്കുര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് അക്കൗണ്ട് തുറക്കും മുൻപ് തന്നെ ഓപ്പണർ ജേസൺ റോയിയെ നഷ്ടപ്പെട്ടു. ഇറങ്ങി വന്ന് കൂറ്റന്‍ ഷോട്ടിന് ശ്രമിച്ച…

Read More

ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍; രോഹിതിനും കോലിക്കും അര്‍ധ സെഞ്ചുറി

ഇന്ത്യ‑ഇംഗ്ലണ്ട് ടി20 പരമ്പര വിജയികളെ നിര്‍ണയിക്കാനുള്ള നിര്‍ണായക പോരാട്ടത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍. ഇംഗ്ലീഷ് ബൗളര്‍മാരെ തലങ്ങും വിലങ്ങും തല്ലിയ ഇന്ത്യ 20 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 224 റണ്‍സ് നേടി. ഇംഗ്ലണ്ടിനെതിരെ ടി20 യില്‍ ഇന്ത്യ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. രമ്പരയില്‍ മൂന്നാമത്തെ അര്‍ധ സെഞ്ചുറി കുറിച്ച വിരാട് കോലിയുടെയും 64 റണ്‍സെടുത്ത രോഹിത് ശര്‍മ്മയുടെയും ബാറ്റിംഗ് കരുത്തിലാണ് ഇന്ത്യ മികച്ച സ്കോര്‍ നേടിയത്. ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക്‌സ് ആദില്‍ റഷീദ്…

Read More