ഐപിഎല്‍; തല്‍സമയം 120 രാജ്യങ്ങളില്‍ കാണാം

ചെന്നൈ; ഐപിഎല്‍ 14ാം സീസണിന് ചെന്നൈയില്‍ ഇന്ന് തിരികൊളുത്തുമ്പോള്‍ ലോകത്തെ 120 രാജ്യങ്ങളില്‍ ഉള്ളവര്‍ക്ക് മല്‍സരങ്ങള്‍ തല്‍സമയം കാണാം. ഐപിഎല്ലിന്റെ ഔദ്ദ്യോഗിക സംപ്രേക്ഷണഅവകാശമുള്ള സ്റ്റാര്‍ നെറ്റ് വര്‍ക്കിന്റെ 24 ചാനലുകളില്‍ മല്‍സരങ്ങള്‍ കാണാം. എട്ട് ഭാഷകളിലായി ലൈവ് കമാന്ററിയും ഉണ്ട്. കൂടാതെ ഡിസ്‌നി+ ഹോട്‌സ്റ്റാറിലും മല്‍സരം കാണാം.

Read More

ഇനി ഐപിഎൽ പൂരം: ഉദ്ഘാടന മത്സരം മുംബൈയും ബാംഗ്ലൂരും തമ്മിൽ

  ഐപിഎൽ പതിനാലാം സീസണ് ഇന്ന് ചെന്നൈയിൽ തുടക്കം. നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മത്സരം. വൈകുന്നേരം 7.30നാണ് മത്സരം ആരംഭിക്കുന്നത്. രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ വലിയ ആശങ്കകൾക്കിടയിലാണ് ടൂർണമെന്റ് നടക്കുന്നത്. ആരാധകർക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനമുണ്ടാകില്ല വിരാട് കോഹ്ലിയും രോഹിത് ശർമയും നേർക്കുനേർ വരുന്നുവെന്നതാണ് ഇന്നത്തെ മത്സരത്തിന്റെ പ്രത്യേകത. മുംബൈയുടെ സൂപ്പർ താരങ്ങളെല്ലാം തന്നെ ഇന്നത്തെ മത്സരത്തിൽ അണിനിരക്കും. രോഹിത്, സൂര്യകുമാർ യാദവ്, പൊള്ളാർഡ്, ഇഷാൻ കിഷൻ,…

Read More

ഫ്രഞ്ച് ഓപ്പണ്‍ ഒരാഴ്ചത്തേക്ക് നീട്ടിവച്ചു

പാരിസ്: മെയ്യ് 17ന് ആരംഭിക്കേണ്ട ഫ്രഞ്ച് ഓപ്പണ്‍ ടൂര്‍ണ്ണമെന്റ് ഒരാഴ്ചത്തേക്ക് നീട്ടിവച്ചു. ടൂര്‍ണ്ണമെന്റിന് കൂടുതല്‍ കാണികളെ ഉള്‍ക്കൊള്ളിക്കുന്നതിന്റെ ഭാഗമായാണ് ടൂര്‍ണ്ണമെന്റ് നീട്ടിയത്. കൊവിഡിനെ തുടര്‍ന്ന് ഫ്രാന്‍സില്‍ നിരവധി സ്ഥലങ്ങള്‍ ലോക്ക് ഡൗണ്‍ പിടിയിലാണ്. യോഗ്യതാ റൗണ്ടുകള്‍ക്ക് ശേഷം മെയ്യ് 30ന് ടൂര്‍ണ്ണമെന്റുകള്‍ ആരംഭിക്കും. ജൂണ്‍ 13ന് അവസാനിക്കുന്ന തരത്തിലാണ് ഷെഡ്യൂളുകള്‍ തയ്യാറാക്കിയത്. ഫ്രഞ്ച് ഓപ്പണ്‍ കഴിഞ്ഞ ് രണ്ടാഴ്ചകള്‍ക്ക് ശേഷം വിംബിള്‍ഡണും ആരംഭിക്കും.

Read More

ദേവ്ദത്തിന് കൊവിഡ് നെഗറ്റീവ്; ആര്‍സിബിക്കൊപ്പം ചേര്‍ന്നു

ചെന്നൈ: റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരു താരം ദേവ്ദത്ത് പടിക്കലിന് കൊവിഡ് നെഗറ്റീവായി. താരത്തിന്റെ ക്ലബ്ബ് ട്വിറ്ററിലൂടെയാണ് വാര്‍ത്ത പുറത്ത് വിട്ടത്. കഴിഞ്ഞ ദിവസം നടത്തിയ ടെസ്റ്റിലാണ് താരം നെഗറ്റീവായത്. ദേവ്ദത്ത് ബാംഗ്ലൂര്‍ ടീമിനൊപ്പം ചേര്‍ന്നു. രണ്ടാഴ്ച മുമ്പാണ് ദേവ്ദത്തിന് കൊവിഡ് പോസ്റ്റീവായത്. രോഗം ഭേദമായെന്നും ഏവരുടെയും പ്രാര്‍ത്ഥനയ്ക്ക് നന്ദിയെന്നും താരം അറിയിച്ചു.

Read More

ഐപിഎല്‍; ആര്‍സിബിയുടെ ഡാനിയല്‍ സാമിന് കൊവിഡ്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഓസിസ് താരം ഡാനിയല്‍ സാമിന് കൊവിഡ് പോസ്റ്റീവ്. ക്ലബ്ബ് ട്വിറ്ററിലൂടെയാണ് താരത്തിന്റെ രോഗം സ്ഥിരീകരിച്ചത്. ഏപ്രില്‍ ആദ്യം ചെന്നൈയിലെത്തിയ സാമിന്റെ ആദ്യ ടെസ്റ്റില്‍ ഫലം നെഗറ്റീവായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ ടെസ്റ്റിലാണ് ഫലം പോസ്റ്റീവായത്. നേരത്തെ ആര്‍സിബിയുടെ മലയാളി താരം ദേവ്ദത്ത് പടിക്കിലിനും രോഗം സ്ഥിരീകരിച്ചിരുന്നു. ആര്‍സിബിയുടെ ആദ്യമല്‍സരം ഒമ്പതിന് മുംബൈ ഇന്ത്യന്‍സിനെതിരേയാണ്.

Read More

ഡൽഹി കാപിറ്റൽസ് താരം അക്‌സർ പട്ടേലിന് കൊവിഡ് സ്ഥിരീകരിച്ചു

ഇന്ത്യൻ താരം അക്‌സർ പട്ടേലിന് കൊവിഡ് സ്ഥിരീകരിച്ചു. ഐപിഎല്ലിൽ ഡൽഹി കാപിറ്റൽസ് അംഗമാണ് അക്‌സർ. ഐപിഎൽ ആരംഭിക്കാൻ ഏഴ് ദിവസം മാത്രം ബാക്കി നിൽക്കെയാണ് ടീമിന്റെ പ്രധാന കളിക്കാരന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അക്‌സറിന്റെ അഭാവം ഡൽഹിക്ക് വലിയ തിരിച്ചടിയാകും ഈ മാസം 9നാണ് ഐപിഎൽ ആരംഭിക്കുന്നത്. ഏപ്രിൽ 10ന് ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെയാണ് ഡൽഹിയുടെ ആദ്യ മത്സരം. നേരത്തെ ഡൽഹി നായകനായിരുന്ന ശ്രേയസ്സ് അയ്യരും പരുക്കേറ്റ് ടൂർണമെന്റിൽ നിന്ന് പുറത്തായിരുന്നു. പകരം റിഷഭ് പന്താണ് ഡൽഹിയെ നയിക്കുക.

Read More

കൊവിഡ് ബാധിച്ച സച്ചിനെ ആശുപത്രിയിലേക്ക് മാറ്റി; ആശങ്കപ്പെടാനില്ലെന്ന് ഡോക്ടർമാർ

കോവിഡ് ബാധിതനായ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആശങ്കപെടേണ്ടതില്ലെന്നും ഡോക്ടർമാരുടെ ഉപദേശപ്രകാരം ആശുപത്രിയിലേക്ക് മാറിയതാണെന്നും സച്ചിൻ അറിയിച്ചു. പ്രാർഥനകൾക്കും ആശംസകൾക്കും നന്ദി. ഡോക്ടർമാരുടെ ഉപദേശ പ്രകാരം മുൻകരുതൽ പ്രകാരം ആശുപത്രിയിലേക്ക് മാറി. കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ വീട്ടിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷ. എല്ലാവരും സുരക്ഷിതരായിരിക്കൂവെന്നും സച്ചിൻ ട്വീറ്റ് ചെയ്തു. മാർച്ച് 27നാണ് സച്ചിന് കോവിഡ് സ്ഥിരീകരിച്ചത്.

Read More

ഐസിസി ഏകദിന റാങ്കിംഗില്‍ മുന്നേറി ഭുവിയും ഷര്‍ദ്ദുലും

ഐസിസിയുടെ ഏകദിന റാങ്കിംഗില്‍ നേട്ടം കൊയ്ത് ഇന്ത്യന്‍ പേസ് ബൗളര്‍മാരായ ഭുവനേശ്വര്‍ കുമാറും ഷര്‍ദ്ദുള്‍ താക്കൂറും.ഇംഗ്ലണ്ടിനെതിരെ നടന്ന ഏകദിന പരമ്പരയിലെ മികച്ച പ്രകടനങ്ങളാണ് ഇരുവരെയും റാങ്കിംഗില്‍ മുന്നേറ്റമുണ്ടാക്കാന്‍ സഹായിച്ചത്. ഭുവനേശ്വര്‍ കുമാര്‍ ഒമ്പത് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ബൗളിംഗ് റാങ്കിംഗില്‍ പതിനൊന്നാം സ്ഥാനത്തെത്തി. 2017 സെപ്റ്റംബറിനുശേഷം താരത്തിന്റെ ഏറ്റവും മികച്ച റാങ്കിംഗാണിത്. ഷര്‍ദ്ദുല്‍ ഠാക്കൂര്‍ 93-ാം സ്ഥാനത്തു നിന്ന് എണ്‍പതാം സ്ഥാനത്തെത്തി. ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് ഒന്നാം സ്ഥാനത്ത്. പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം…

Read More

ഐപിഎല്‍ 2021; ചെന്നൈക്ക് തിരിച്ചടി; ഹെയ്‌സല്‍വുഡും പുറത്ത്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ വിദേശ താരങ്ങളുടെ കൊഴിഞ്ഞ് പോക്ക് തുടരുന്നു.അവസാനമായി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡാണ് ഇത്തവണത്തെ ഐപിഎല്ലില്‍ നിന്ന് പിന്‍മാറിയത്. കുടുംബത്തോടൊപ്പം ചിലവിടാനാണ് താന്‍ ഇത്തവണത്തെ ഐപിഎല്ലില്‍ നിന്നും പിന്‍മാറുന്നതെന്ന് ഓസ്‌ട്രേലിയന്‍ താരം വ്യക്തമാക്കി. കഴിഞ്ഞ 10 മാസമായുള്ള ബയോ ബബ്‌ളിനും ക്വാറന്റീനും താല്‍ക്കാലിക അവധി നല്‍കുന്നു. ശാരീരികമായും മാനസികമായും വിശ്രമം ആവശ്യമാണെന്നും ഹെയ്‌സല്‍വുഡ് അറിയിച്ചു. കഴിഞ്ഞ ദിവസം സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം മിച്ചല്‍ മാര്‍ഷും ദിവസങ്ങള്‍ക്ക് മുമ്പ് റോയല്‍ ചാലഞ്ചേഴ്‌സ് താരം…

Read More

പരുക്കേറ്റ ശ്രേയസ്സിന് പകരം പുതിയ നായകൻ; സർപ്രൈസ് പ്രഖ്യാപനവുമായി ഡൽഹി

ഐപിഎൽ പതിനാലാം സീസണിൽ പുതിയ നായകനെ ഡൽഹി ക്യാപിറ്റൽസ് പ്രഖ്യാപിച്ചു. യുവതാരം റിഷഭ് പന്താണ് ടീമിനെ സീസണിൽ നയിക്കുക. ശ്രേയസ്സ് അയ്യർ പരുക്കേറ്റ് പുറത്തായതോടെയാണ് പന്ത് ഡൽഹിയുടെ നായകനാകുന്നത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലാണ് ശ്രേയസ്സിന് പരുക്കേറ്റത്. തോളിന് പരുക്കേറ്റ ശ്രേയസ്സിന് ശസ്ത്രക്രിയ നിർദേശിച്ചിട്ടുണ്ട്. ഇതുകഴിഞ്ഞാൽ നാല് മാസത്തോളം വിശ്രമം വേണ്ടി വരും. ഇതേ തുടർന്നാണ് പുതിയ നായകനെ ടീം കണ്ടെത്തിയത് പഞ്ചാബ് മുൻ നായകൻ ആർ അശ്വിനും, രാജസ്ഥാൻ റോയൽ മുൻ നായകൻ സ്റ്റീവ് സ്മിത്തും, ശിഖർ…

Read More