പാരിസ്: മെയ്യ് 17ന് ആരംഭിക്കേണ്ട ഫ്രഞ്ച് ഓപ്പണ്‍ ടൂര്‍ണ്ണമെന്റ് ഒരാഴ്ചത്തേക്ക് നീട്ടിവച്ചു. ടൂര്‍ണ്ണമെന്റിന് കൂടുതല്‍ കാണികളെ ഉള്‍ക്കൊള്ളിക്കുന്നതിന്റെ ഭാഗമായാണ് ടൂര്‍ണ്ണമെന്റ് നീട്ടിയത്. കൊവിഡിനെ തുടര്‍ന്ന് ഫ്രാന്‍സില്‍ നിരവധി സ്ഥലങ്ങള്‍ ലോക്ക് ഡൗണ്‍ പിടിയിലാണ്. യോഗ്യതാ റൗണ്ടുകള്‍ക്ക് ശേഷം മെയ്യ് 30ന് ടൂര്‍ണ്ണമെന്റുകള്‍ ആരംഭിക്കും. ജൂണ്‍ 13ന് അവസാനിക്കുന്ന തരത്തിലാണ് ഷെഡ്യൂളുകള്‍ തയ്യാറാക്കിയത്. ഫ്രഞ്ച് ഓപ്പണ്‍ കഴിഞ്ഞ ് രണ്ടാഴ്ചകള്‍ക്ക് ശേഷം വിംബിള്‍ഡണും ആരംഭിക്കും.
The Best Online Portal in Malayalam