കോവിഡ് ചട്ടക്കൂട് തുണച്ചു; കോഹ്‌ലിയും രോഹിത്തും വീണ്ടും ഭയ്യാ ഭയ്യാ
ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും തമ്മിലുള്ള അസ്വാരസ്യം നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒന്നാണ്. ഇത് ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വരെ വഴിവെച്ചിട്ടുണ്ട്. ഇരുവരും തമ്മിലുള്ള പ്രശ്‌നം എന്ത് എന്നതില്‍ വ്യക്തതയില്ലെങ്കിലും ഇരുവരും തമ്മില്‍ അത്ര സുഖത്തിലല്ലെന്ന് താരങ്ങളുടെ സമീപനങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. എന്നാലിപ്പോഴിതാ ഇരുവര്‍ക്കും ഇടയിലെ മഞ്ഞ് ഉരുകി എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കോവിഡ് സാഹചര്യത്തിലെ നീണ്ട നാളായുള്ള ക്വാറന്റൈനും ഐസലേഷനും പരിശീലകന്‍ രവി ശാസ്ത്രിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങളും ഇരുവരെയും തിരിച്ച്…