ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരവും ട്വന്റി-20 ടീമിന്റെ ക്യാപ്റ്റനുമായ ഹര്‍മന്‍പ്രീത് കൗറിന് കൊവിഡ്. താരത്തോട് അടുത്ത വൃത്തങ്ങളാണ് വാര്‍ത്താ പുറത്ത് വിട്ടത്. നാല് ദിവസമായി താരത്തിന് പനി ആയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അടുത്തിടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന ഏകദിന പരമ്പരയില്‍ താരം മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.അവസാന ഏകദിനത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ഹര്‍മന്‍പ്രീത് മല്‍സരത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു. നേരത്തെ റോഡ് സേഫ്റ്റി ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്ത നാല് ഇന്ത്യന്‍ താരങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.