ഐപിഎല്ലിൽ സഞ്ജു-ധോണി പോരാട്ടം; ടോസ് നഷ്ടപ്പെട്ട ചെന്നൈ ബാറ്റ് ചെയ്യുന്നു

  ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിംഗ്‌സും തമ്മിൽ ഏറ്റുമുട്ടുന്നു. ടോസ് നേടിയ രാജസ്ഥാൻ നായകൻ സഞ്ജു ചെന്നൈയെ ബാറ്റിംഗിന് അയച്ചു. ഇരു ടീമുകളും രണ്ട് മത്സരം പൂർത്തിയാക്കിയപ്പോൾ ഒരു തോൽവിയും ഒരു വിജയവും നേടിയിട്ടുണ്ട് പോയിന്റ് ടേബിളിൽ ചെന്നൈ നാലാമതും രാജസ്ഥാൻ അഞ്ചാം സ്ഥാനത്തുമാണ്. ഇന്ന് ജയിച്ച് പോയിന്റ് ടേബിളിൽ മുന്നേറനാണ് ഇരു ടീമുകളുടെയും ശ്രമം. പരിചയ സമ്പത്തുമായി ചെന്നൈ ഇറങ്ങുമ്പോൾ യുവ നിരയാണ് രാജസ്ഥാന്റെ കരുത്ത് മത്സരം ഒരു ഓവർ പൂർത്തിയാകുമ്പോൾ ചെന്നൈ…

Read More

ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന് ഹൃദയാഘാതം

  ചെന്നൈ: ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന് ഹൃദയാഘാതം. താരത്തെ ചെന്നൈ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അഞ്ചിയോപ്ലാസ്റ്റിക്ക് താരത്തെ വിധേയമാക്കിയിട്ടുണ്ട്. സൺറൈസേഴ്‌സ് ഹൈദരാബാദിലെ കോച്ചിംഗ് സ്റ്റാഫ് അംഗമാണ് മുത്തയ്യ മുരളീധരൻ. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയിട്ടുള്ള താരമാണ് മുത്തയ്യ മുരളീധരൻ. 800 വിക്കറ്റുകളാണ് താരം വീഴ്ത്തിയിരിക്കുന്നത്.

Read More

ഞായർ വെടിക്കെട്ടുമായി ഡിവില്ലിയേഴ്‌സും മാക്‌സ്വെല്ലും; ബാംഗ്ലൂരിന് കൂറ്റൻ സ്‌കോർ

  ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിന് കൂറ്റൻ സ്‌കോർ. നിശ്ചിത 20 ഓവറിൽ ബാംഗ്ലൂർ നാല് വിക്കറ്റ് നഷ്ടത്തിൽ 204 റൺസ് എടുത്തു. മോശം തുടക്കമാണ് ബാംഗ്ലൂരിന് ലഭിച്ചതെങ്കിലും പിന്നീട് മാക്‌സ് വെല്ലും, അവസാന ഓവറുകളിൽ ഡിവില്ലിയേഴ്‌സും നടത്തിയ വെടിക്കെട്ടാണ് ബാംഗ്ലൂരിനെ തുണച്ചത്. സ്‌കോർ 9ൽ എത്തുമ്പോഴേക്കും വിരാട് കോഹ്ലിയെയും രജത് പാടിദാറിനെയും ബാംഗ്ലൂരിന് നഷ്ടപ്പെട്ടിരുന്നു. തുടർന്ന് ദേവ്ദത്ത് പടിക്കലും മാക്‌സ് വെല്ലും ചേർന്ന് സ്‌കോർ ഉയർത്തി. 25 റൺസെടുത്ത ദേവ്ദത്ത് പുറത്തായതിന്…

Read More

കൊൽക്കത്തക്കെതിരെ റോയൽ ചലഞ്ചേഴ്‌സ് ബാറ്റ് ചെയ്യുന്നു; രണ്ട് വിക്കറ്റുകൾ വീണു

  ഐപിഎല്ലിൽ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ ടോസ് നേടിയ ആർ സി ബി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ആദ്യം ബാറ്റ് ചെയ്യുന്നു. മോശം തുടക്കമാണ് ബാംഗ്ലൂരിന് ലഭിച്ചത്. സ്‌കോർ 9 ആകുമ്പോഴേക്കും അവർക്ക് രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു. പിന്നീട് മാക്‌സ് വെല്ലും ദേവ്ദത്ത് പടിക്കലും ചേർന്ന് സ്‌കോർ മുന്നോട്ടു കൊണ്ടുപോകുകയാണ്. മത്സരം എട്ടോവർ പൂർത്തിയാകുമ്പോൾ ആർ സി പി രണ്ട് വിക്കറ്റ് നഷ്ടത്തിൽ 67 റൺസ് എന്ന നിലയിലാണ്. 15 റൺസുമായി ദേവ്ദത്ത് പടിക്കലും 24…

Read More

ഐപിഎല്ലിൽ ഇന്ന് സൂപ്പർ സൺഡേ; രണ്ട് മത്സരങ്ങൾ, ഒന്നാമത് തുടരാൻ ബാംഗ്ലൂർ

  ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരം വൈകുന്നേരം മൂന്നരയ്ക്ക് നടക്കും. ചെന്നൈയിലാണ് മത്സരം. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ബാംഗ്ലൂർ പോയിന്റ് ടേബിളിൽ ഒന്നാമതാണ്. ആദ്യ കളിയിൽ ജയിച്ചെങ്കിലും രണ്ടാം മത്സരത്തിൽ മുംബൈയോട് നേരിട്ട ഞെട്ടിക്കുന്ന തോൽവിയിൽ നിന്ന് കരകയറാനാണ് കൊൽക്കത്തയുടെ ശ്രമം. വൈകുന്നേരം ഏഴരക്കാണ് രണ്ടാം മത്സരം. ഡൽഹി ക്യാപിറ്റൽസ് പഞ്ചാബ് കിംഗ്‌സിനെ നേരിടും. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. രണ്ട് ടീമുകളും കഴിഞ്ഞ…

Read More

പാകിസ്താനും പങ്കെടുക്കും: ട്വി20 ലോകകപ്പിന് വേദികളായി

  ഈ വര്‍ഷം ഒക്ടോബര്‍ – നവംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിന്റെ വേദികള്‍ ബി.സി.സി.ഐ തെരഞ്ഞെടുത്തതായി റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ്​ സ്​റ്റേഡിയമായ അഹമദാബാദ്​ നരേന്ദ്രമോദി സ്റ്റേഡിയത്തിലാവും ഫൈനല്‍. ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ്​, ബംഗളൂരു, ലക്നോ, ധർമശാല എന്നീ നഗരങ്ങളാകും ട്വന്‍റി20 പൂരത്തിന്‍റെ മറ്റ്​ വേദികൾ. ഈ വർഷം ഒക്​ടോബർ നവംബർ മാസങ്ങളിലായാണ്​ ടൂർണമെന്‍റ്​ നടക്കുക. ഇക്കൂട്ടത്തില്‍ അഹമ്മദാബാദ്, ലഖ്നൗ, ചെന്നൈ, ഹൈദരാബാദ് എന്നീ നഗരങ്ങള്‍ 2016ല്‍ നടന്ന…

Read More

ഐപിഎല്‍; ചെന്നൈ സൂപ്പര്‍ കിങ്‌സിന് ആദ്യ ജയം

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യ ജയവുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ്. പഞ്ചാബ് കിങ്‌സിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചാണ് ചെന്നൈ ലീഗിലെ ആദ്യ ജയം കരസ്ഥമാക്കിയത്. 107 റണ്‍സിന്റെ ലക്ഷ്യവുമായിറങ്ങിയ ചെന്നൈ 15.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഫഫ് ഡു പ്ലിസ്സിസ് ( 36*), മോയിന്‍ അലി (46) എന്നിവരുടെ ഇന്നിങ്‌സാണ് ചെന്നൈയ്ക്ക് അനായാസ ജയമൊരുക്കിയത്. പഞ്ചാബിനായി മുഹമ്മദ് ഷമി രണ്ട് വിക്കറ്റ് നേടി. നേരത്തെ ദീപക് ചാഹറിന്റെ മാസ്മരിക ബൗളിങിന് മുന്നില്‍…

Read More

മലയാളി നായകന് ആദ്യജയം: ഡൽഹിയെ രാജസ്ഥാൻ പരാജയപ്പെടുത്തിയത് മൂന്ന് വിക്കറ്റിന്

  ഐപിഎല്ലിൽ മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന് ആദ്യ ജയം. ഡൽഹിയെ മൂന്ന് വിക്കറ്റിനാണ് രാജസ്ഥാൻ പരാജയപ്പെടുത്തിയത്. പരാജയം പലതവണ മുന്നിൽ കണ്ട മത്സരത്തിൽ അവസാന ഓവറുകളിൽ ക്രിസ് മോറിസ് നടത്തിയ രക്ഷാപ്രവർത്തനമാണ് രാജസ്ഥാനെ തുണച്ചത് ആദ്യം ബാറ്റ് ചെയ്ത ഡൽഹി എട്ട് വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് എടുത്തു. മറുപടി ബാറ്റിംഗിൽ വെറും രണ്ട് പന്തുകൾ മാത്രം ബാക്കി നിൽക്കെ രാജസ്ഥാൻ വിജയലക്ഷ്യം മറികടന്നു. നേരത്തെ നായകൻ റിഷഭ് പന്തിന്റെ അർധ…

Read More

ഐപിഎല്‍; കന്നി ജയം തേടി റോയല്‍സ് ഇന്ന് ക്യാപ്റ്റില്‍സിനെതിരേ

മുംബൈ: മലയാളി ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ കീഴില്‍ രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്ലിലെ ആദ്യ ജയത്തിനായി ഇന്നിറങ്ങും. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തോല്‍പ്പിച്ച് വരുന്ന ഡല്‍ഹി ക്യാപിറ്റല്‍സാണ് എതിരാളികള്‍. വൈകിട്ട് 7.30ന് മുംബൈ വാഖഡെ സ്റ്റേഡിയത്തിലാണ് മല്‍സരം. പുതിയ ക്യാപ്റ്റന്‍ ഋഷഭ് പന്തിന്റെ കീഴില്‍ ഡല്‍ഹി ആദ്യ മല്‍സരം ഏഴ് വിക്കറ്റിനാണ് ജയിച്ചത്. പഞ്ചാബ് കിങ്‌സിനോട് നാല് റണ്‍സിന്റെ അപ്രതീക്ഷിത തോല്‍വിയേറ്റു വാങ്ങിയാണ് റോയല്‍സ് ഇന്നിറങ്ങുന്നത്. ക്യാപ്റ്റന്‍ സഞ്ജുവിന്റെ തകര്‍പ്പന്‍ ഫോം ഇന്നും തുടരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. രാജസ്ഥാന്റെ…

Read More

ഐപിഎല്‍; കോഹ്‌ലിപട ഒരുങ്ങിതന്നെ; സണ്‍റൈസേഴ്‌സിനെയും മറികടന്നു

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് തുടര്‍ച്ചയായ രണ്ടാം ജയം. സണ്‍റൈസേഴ്‌സിനെതിരേ ആറ് റണ്‍സിന്റെ ജയമാണ് ബാംഗ്ലൂര്‍ നേടിയത്. 150 റണ്‍സിന്റെ ലക്ഷ്യത്തിലേക്ക് നീങ്ങിയ ഹൈദരാബാദിനെ 20 ഓവറില്‍ 143 റണ്‍സില്‍ ബാംഗ്ലൂര്‍ പിടിച്ചുകെട്ടി. ഒമ്പത് വിക്കറ്റാണ് സണ്‍റൈസേഴ്‌സിന് നഷ്ടമായത്. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും (54), മനീഷ് പാണ്ഡെയും (38) ഫോമിലായിട്ടും സണ്‍റൈസേഴ്‌സിന് രണ്ടാം മല്‍സരത്തിലും തോല്‍ക്കാനായിരുന്നു വിധി. 17 റണ്‍സെടുത്ത് റാഷിദ് ഖാന്‍ അവസാന ഓവറില്‍ പൊരുതിയെങ്കിലും സിറാജ് താരത്തെ റണ്ണൗട്ടാക്കി. ഷഹബാസ്…

Read More