ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ആറാം സ്ഥാനത്ത് റിഷഭ് പന്ത്; ധോണിക്ക് പോലും സ്വന്തമാക്കാനാകാത്ത നേട്ടം
ഐസിസി ടെസ്റ്റ് റാങ്കിംഗിൽ കരിയറിലെ ഏറ്റവുമുയർന്ന നേട്ടത്തിലെത്തി റിഷഭ് പന്ത്. ആറാം സ്ഥാനത്താണ് റിഷഭ് പന്ത് നിലവിൽ. ഇതാദ്യമായാണ് ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ആദ്യ പത്തിൽ ഇടം നേടുന്നത്. എം എസ് ധോണിക്ക് പോലും സ്വന്തമാക്കാനാകാത്ത നേട്ടമാണ് പന്ത് നേടിയിരിക്കുന്നത്. 19ാം റാങ്കിലെത്തിയതാണ് ധോണിയുടെ ഏറ്റവുമുയർന്ന നേട്ടം പന്തിനെ കൂടാതെ വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവരും ആദ്യ പത്തിനുള്ളിൽ സ്ഥാനം പിടിച്ചു. രോഹിത് ശർമയും പന്തിനൊപ്പം ആറാം സ്ഥാനം പങ്കിടുന്നുണ്ട്. കോഹ്ലി അഞ്ചാം…