ഡല്‍ഹി: ഐപിഎല്ലില്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ് താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കഴിഞ്ഞ മാസം 29ന് കൊല്‍ക്കത്തയുമായി ഏറ്റുമുട്ടിയ ഡല്‍ഹി ക്യാപിറ്റല്‍സിനോട് ക്വാറന്റീനില്‍ പോവാന്‍ ബിസിസിഐ നിര്‍ദ്ദേശം. കൊല്‍ക്കത്തയുടെ വരുണ്‍ ചക്രവര്‍ത്തി, സന്ദീപ് വാര്യര്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്നാണ് ഡല്‍ഹിക്ക് ബിസിസിഐയുടെ നിര്‍ദ്ദേശം വന്നത്. രോഗത്തെ തുടര്‍ന്ന് കൊല്‍ക്കത്താ ടീം ഐസുലേഷനില്‍ കയറിയിരുന്നു. കെകെആറിന്റെ മറ്റ് താരങ്ങളുടെ ഫലം നെഗറ്റീവാണ്.
കൊല്‍ക്കത്തയുമായുള്ള ആര്‍സിബിയുടെ മല്‍സരവും ഉപേക്ഷിച്ചിരുന്നു. അതിനിടെ 29ന് കൊല്‍ക്കത്തയുമായുള്ള മല്‍സരത്തിന് ശേഷം ഡല്‍ഹി ക്യാപിറ്റല്‍സ് പഞ്ചാബുമായും ഏറ്റുമുട്ടിയിരുന്നു. പഞ്ചാബ് കിങ്‌സിനോട് ക്വാറന്റീനില്‍ പോവാന്‍ ബിസിസിഐ നിര്‍ദ്ദേശം നല്‍കിയിട്ടില്ല. അതിനിടെ ഡല്‍ഹിയില്‍ മല്‍സരം തുടരേണ്ടതിനെ കുറിച്ചുള്ള ബിസിസിഐ ചര്‍ച്ച പുരോഗമിക്കുകയാണ്. ഡല്‍ഹിയില്‍ മല്‍സരം നടക്കുന്ന സ്‌റ്റേഡിയത്തിലെ അഞ്ച് ഗ്രൗണ്ട് സ്റ്റാഫുകള്‍ക്കും രോഗം കണ്ടെത്തിയിരുന്നു.