ഐപിഎല്ലിൽ ഇന്ന് എൽ ക്ലാസികോ. ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിംഗ്‌സിനെ ബാറ്റിംഗിന് അയച്ചു. മാറ്റങ്ങളൊന്നുമില്ലാതെയാണ് ചെന്നൈ ഇന്നിറങ്ങുന്നത്. അതേസമയം മുംബൈ ടീമിൽ രണ്ട് മാറ്റങ്ങളുണ്ട്
ജയന്ത് യാദവ്, നഥാൻ കോൾട്ടർനെയ്ൽ എന്നിവർക്ക് പകരം ജയിംസ് നീഷാം, ധവാൽ കുൽക്കർണി എന്നിവർ ടീമിലെത്തി. ആറ് മത്സരങ്ങളിൽ നിന്ന് അഞ്ച് ജയവുമായി ഒന്നാം സ്ഥാനത്താണ് ചെന്നൈ. നാലാം സ്ഥാനത്താണ് മുംബൈ.