കണ്ണൂർ തയ്യിലിൽ ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞുകൊലപ്പെടുത്തിയ കേസിൽ അമ്മ ശരണ്യയുടെ ശിക്ഷാവിധി ഇന്ന്. കേസ് പരിഗണിച്ച തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ഒന്നാം പ്രതി ശരണ്യ കുറ്റക്കാരി ആണെന്ന് കണ്ടെത്തിയിരുന്നു. 2020 ഫെബ്രുവരി 17നാണ് നാടിനെ ഞെട്ടിച്ച കൊലപാതകം.കേസിൽ ആൺസുഹൃത്തിനെ കോടതി വെറുതെ വിട്ടിരുന്നു. ബന്ധത്തിന്റെ പേരിൽ നിധിൻ കൊലപാതകത്തിന് നിർബന്ധിച്ചു എന്ന് പറയാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. ഗൂഡാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. കൃത്യമായ തെളിവുകൾ ശേഖരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് കഴിഞ്ഞില്ലെന്ന് തളിപ്പറമ്പ് അഡിഷണൽ സെഷൻസ് കോടതി വിമർശിച്ചു.
2020ഫെബ്രുവരിയിലാണ് ശരണ്യ തന്റെ കുഞ്ഞിനെ കടലിലെറിഞ്ഞ് കൊന്നത്. കുഞ്ഞിനെ വീട്ടിൽനിന്നും കൊണ്ടുപോയി കടപ്പുറത്തെ കരിങ്കൽഭിത്തിയിൽ തലയ്ക്കടിച്ച് കൊന്ന ശേഷം ഉപേക്ഷിക്കുകയായിരുന്നു. മുലപ്പാൽ നൽകി മൂന്ന് മണിക്കൂറിനകം ആണ് കൊലപാതകം നടത്തിയത്. ആൺ സുഹൃത്തിനൊപ്പം ജീവിക്കുന്നതിന് വേണ്ടിയായിരുന്നു കൊലപാതകം നടത്തിയത്.






