അടുത്ത വർഷവുമില്ല; ഏഷ്യാകപ്പ് 2023ലേക്ക് മാറ്റി

  അടുത്ത മാസം ശ്രീലങ്കയിൽ നടക്കാനിരുന്ന ഏഷ്യകപ്പ് ക്രിക്കറ്റ് ടൂർണമെന്റ് മാറ്റിവച്ച് ഔദ്യോഗിക പ്രഖ്യാപനം. 2023ലായിരിക്കും ഇനി ടൂർണമെന്റ് നടക്കുക. നേരത്തെ, ടൂർണമെന്റ് നടത്താനാകില്ലെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് അധികൃതർ അറിയിച്ചിരുന്നെങ്കിലും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ(എസിസി) ഇന്നാണ് തീരുമാനം ഔദ്യോഗികമായി പുറത്തുവിട്ടത്. ശ്രീലങ്കയിൽ കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് ഈ വർഷം ഏഷ്യാകപ്പ് നടത്താനുള്ള ബുദ്ധിമുട്ട് ശ്രീലങ്ക ക്രിക്കറ്റ് സിഇഒ ആഷ്‌ലി ഡിസിൽവ അറിയിച്ചത്. കഴിഞ്ഞ വർഷം പാകിസ്താനിൽ നടക്കേണ്ടതായിരുന്നു ടൂര്‍ണമെന്‍റ്. എന്നാൽ, പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ പാകിസ്താനിലേക്ക്…

Read More

കോവിഡ് വ്യാപനം; ഐപിഎല്ലിന് പിന്നാലെ ശ്രീലങ്കയിൽ നടത്താനിരുന്ന ഏഷ്യാ കപ്പും റദ്ദാക്കി

  ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം നടക്കാനിരുന്ന ഏഷ്യാ കപ്പ് റദ്ദാക്കി. ശ്രീലങ്കയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. ശ്രീലങ്ക ക്രിക്കറ്റ് സിഇഒ ആഷ്‌ലി ഡി സില്‍വയാണ് ഇക്കാര്യം അറിയിച്ചത്. ഏഷ്യാ കപ്പ് കഴിഞ്ഞ വര്‍ഷം പാകിസ്താനില്‍ നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് പ്രതിസന്ധി കാരണം അന്ന് മാറ്റിവെച്ചു. ഇപ്പോള്‍ വീണ്ടും കോവിഡ് വ്യാപനം കാരണം ടൂര്‍ണമെന്റ് മാറ്റിവെക്കേണ്ടി വന്നതോടെ ഇനി 2023ലെ ഏകദിന ലോകകപ്പിന് ശേഷമേ ഏഷ്യാ കപ്പ് നടത്താന്‍ സാധ്യതയുള്ളൂ….

Read More

പാകിസ്താൻ സൂപ്പർ ലീഗ് ജൂൺ ഒന്ന് മുതൽ പുനരാരംഭിക്കും

കറാച്ചി: കോവിഡ് പശ്ചാത്തലത്തിൽ പകുതിയ്ക്ക് നിർത്തിവെച്ച പാകിസ്താൻ സൂപ്പർ ലീഗ് ജൂൺ ഒന്നിന് പുനരാരംഭിക്കും. ജൂൺ ഒന്നിന് മത്സരം ആരംഭിച്ച് ജൂൺ 20ന് പാകിസ്താൻ സൂപ്പർ ലീഗിന്റെ ഫൈനൽ മത്സരം നടക്കും. ഇനി ആകെ 20 മത്സരങ്ങൾ മാത്രമാണ് ലീഗിൽ ബാക്കിയുള്ളത്. കോവിഡ് പശ്ചാത്തലത്തിൽ എല്ലാ മത്സരങ്ങളും കറാച്ചിയിലാണ് നടക്കുക. കഴിഞ്ഞ തവണ കോവിഡ് വ്യാപകമായി പടർന്നത് കൊണ്ട് തന്നെ ശക്തമായ സുരക്ഷാ പശ്ചാത്തലത്തിലാണ് മത്സരങ്ങൾ നടക്കുക. ഓരോ താരങ്ങൾക്കും ഒഫീഷ്യൽസിനും ഏഴ് ദിവസം ക്വാറന്റൈൻ നിർബന്ധമാക്കി….

Read More

ഒളിമ്പിക്സ് നിശ്ചയിച്ച സമയത്ത് നടക്കും; പ്രതിഷേധം വകവെയ്ക്കുന്നില്ല: ഐ.ഒ.സി

  ടോക്യോ: ടോക്യോ ഒളിമ്പിക്സ് നടത്തുന്നതിനെതിരെ ജനങ്ങളില്‍ നിന്നും കടുത്ത എതിര്‍പ്പ് നേരിടുന്നുണ്ടെങ്കിലും മാറ്റിവെച്ച ടോക്യോ ഒളിമ്പിക്സ് നിശ്ചയിച്ച സമയത്ത് തന്നെ നടത്താനാകുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി. കോവിഡിനെ ഫലപ്രദമായി നേരിടാന്‍ ജപ്പാനീസ് സര്‍ക്കാറിന് കഴിയുമെന്നും ഐ.ഒ.സി വ്യക്തമാക്കി. കോവിഡിനെതുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നടത്താനിരുന്ന ടോക്യോ ഒളിമ്പിക് ഈ വര്‍ഷം ജൂലായ് 23 മുതലാണ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. ഇതേസമയം ഒളിമ്പിക്സിന് മൂന്ന് മാസം മാത്രം ബാക്കിനില്‍ക്കേ ജപ്പാന്‍ ഇപ്പോഴും കോവിഡിനെതിരായ പോരാട്ടത്തിലാണ്. കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ ടോക്യോ…

Read More

ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യ; ന്യൂസിലാൻഡ് രണ്ടാം സ്ഥാനത്ത്

  ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി ടീം ഇന്ത്യ. വ്യാഴാഴ്ച പുറത്തിറക്കിയ പുതിയ റാങ്കിംഗിലാണ് ഇന്ത്യ ഒന്നാം സ്ഥാനം നിലനിർത്തിയത്. 121 പോയിന്റാണ് ഇന്ത്യക്കുള്ളത്. 120 പോയിന്റുമായി ന്യൂസിലാൻഡ് രണ്ടാം സ്ഥാനത്ത് തുടരുകയാണ് 109 പോയിന്റുള്ള ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്താണ്. നാലാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയക്ക് 108 പോയിന്റുണ്ട്. 94 പോയിന്റുള്ള പാക്കിസ്ഥാനാണ് അഞ്ചാം സ്ഥാനത്ത്. വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് ആറ്, ഏഴ്, എട്ട് സ്ഥാനങ്ങളിൽ ബംഗ്ലാദേശ് ഒമ്പതാമതും സിംബാബ് വേ…

Read More

കൊവിഡ്; അർജുന ജേതാവായ ടേബിൾ ടെന്നിസ് താരം വി ചന്ദ്രശേഖർ അന്തരിച്ചു

  അർജുന ജേതാവായ ടേബിൾ ടെന്നിസ് താരം വി ചന്ദ്രശേഖർ അന്തരിച്ചു. 64 വയസ്സായിരുന്നു. ചെന്നൈയിലെ ഒരു ആശുപത്രിയിൽ കൊവിഡ് ചികിത്സക്കിടെയായിരുന്നു അന്ത്യം. മൂന്ന് തവണ ദേശീയ ചാമ്പ്യനായ ആളാണ് ചന്ദ്രശേഖർ. 1982ലെ കോമൺവെൽത്ത് ഗെയിംസിൽ അദ്ദേഹം സെമിഫൈനലിൽ പ്രവേശിച്ചിരുന്നു. 84ൽ കാല്മുട്ടിനേറ്റ പരുക്കിനെ തുടർന്ന് അദ്ദേഹത്തിൻ്റെ കരിയർ പാതിവഴിയിൽ അവസാനിച്ചിരുന്നു. പിന്നീട്, പരിശീലകനായി അദ്ദേഹം കളിക്കളത്തിലേക്ക് തിരികെയെത്തിയിരുന്നു.

Read More

ലങ്കൻ പര്യടനത്തിനുള്ള ടീമിന്റെ നായകനായി ധവാൻ എത്തിയേക്കും; ദ്രാവിഡ് പരിശീലകനാകാനും സാധ്യത

ജൂലൈയിൽ ശ്രീലങ്കയുമായി നടക്കുന്ന പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ നായകനായി ശിഖർ ധവാനോ ഹാർദിക് പാണ്ഡ്യയോ എത്തുമെന്ന് സൂചന. വിരാട് കോഹ്ലി, രോഹിത് ശർമ, രഹാനെ തുടങ്ങിയ താരങ്ങളെല്ലാം ഇംഗ്ലണ്ട് പരമ്പരക്കായി പോകുന്നതിനാലാണ് ലങ്കൻ പര്യടനത്തിനായി മറ്റൊരു ടീമിനെ ബിസിസിഐ രൂപപ്പെടുത്തുന്നത്. ഹാർദികിനെ അപേക്ഷിച്ച് ശിഖർ ധവാനാണ് കൂടുതൽ സാധ്യത കൽപ്പിക്കുന്നത്. ടീമിന്റെ പരിശീലകനായി രാഹുൽ ദ്രാവിഡ് എത്താനും സാധ്യതയുണ്ട്. മലയാളി താരം സഞ്ജു സാംസൺ, ദേവ്ദത്ത് പടിക്കൽ, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ തുടങ്ങി ഐപിഎല്ലിൽ തിളങ്ങിയ…

Read More

ഐപിഎല്ലിലെ ബാക്കിയുള്ള മത്സരങ്ങളിലേക്ക് ഇംഗ്ലീഷ് താരങ്ങളെ പ്രതീക്ഷിക്കേണ്ടെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

  ഐപിഎൽ പതിനാലാം സീസണിലെ ബാക്കിയുള്ള മത്സരങ്ങൾ ഈ വർഷം നടത്തിയാൽ ഇംഗ്ലീഷ് താരങ്ങളെ പ്രതീക്ഷിക്കേണ്ടെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. ജൂൺ മുതൽ ഇംഗ്ലണ്ടിന് തിരക്കേറിയ ഷെഡ്യൂളുണ്ട്. അതിനാൽ താരങ്ങൾ ഐപിഎല്ലിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ബോർഡ് തലവൻ ആഷ്‌ലി ജൈൽസ് പറഞ്ഞു ഇനിയുള്ള പരമ്പരകളുടെ ഷെഡ്യൂൾ തയ്യാറാക്കി കഴിഞ്ഞു. പാക്കിസ്ഥാൻ, ബംഗ്ലാദേശ് പര്യടനങ്ങളിൽ താരങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 11 ഇംഗ്ലീഷ് താരങ്ങളാണ് ഐപിഎല്ലിലെ വിവിധ ടീമുകളിലായി കളിക്കുന്നത്.

Read More

ഐപിഎല്ലിലെ ബാക്കിയുള്ള മത്സരങ്ങൾ ഇന്ത്യയിൽ നടത്താനാകില്ലെന്ന് സൗരവ് ഗാംഗുലി

  ഐപിഎൽ പതിനാലാം സീസണിലെ ബാക്കിയുള്ള മത്സരങ്ങൾ ഇന്ത്യയിൽ നടത്താനാകില്ലെന്ന് വ്യക്തമാക്കി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. താരങ്ങൾക്ക് കൊവിഡ് പടർന്നതോടെയാണ് ടൂർണമെന്റ് താത്കാലികമായി നിർത്തിവെച്ചത്. 29 മത്സരങ്ങൾ മാത്രമാണ് ടൂർണമെന്റിൽ പൂർത്തിയാക്കാൻ സാധിച്ചത്. 31 മത്സരങ്ങളാണ് ഇനി ശേഷിക്കുന്നത്. ഇത് എവിടെ വെച്ച് നടത്താനാകുമെന്ന ആലോചനയാണ് ബിസിസിഐ നടത്തുന്നത്. രാജ്യത്തെ കൊവിഡ് വ്യാപനവും നിയന്ത്രണങ്ങളും കണക്കിലെടുത്താൻ ബാക്കിയുള്ള മത്സരങ്ങൾ ഇന്ത്യയിൽ നടത്താനാകില്ലെന്നാണ് ഗാംഗുലി പറയുന്നത്.

Read More

രവീന്ദ്ര ജഡേജയും ഷമിയും തിരികെ എത്തി; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

  ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവർ ടീമിൽ തിരികെയെത്തി. അതേസമയം ഹാർദിക് പാണ്ഡ്യ, പൃഥ്വി ഷാ, ഭുവനേശ്വർ കുമാർ എന്നിവർക്ക് അവസരം ലഭിച്ചില്ല 20 അംഗ സംഘത്തെയാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 18നാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആരംഭിക്കുന്നത്. ന്യൂസിലാൻഡാണ് ഇന്ത്യയുടെ എതിരാളി. ഓഗസ്റ്റ് 4 മുതൽ സെപ്റ്റംബർ 14 വരെയാണ് ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകൾ അടങ്ങിയ പരമ്പര ഇന്ത്യൻ…

Read More