ഫിഫ അറബ് കപ്പ് യോഗ്യതാ മത്സരം 19ന്;  ടിക്കറ്റ് വിൽപന ആരംഭിച്ചു

ദോഹ: ഫിഫ അറബ് കപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ടിക്കറ്റ് വിൽപന ഇന്ന് മുതൽ ആരംഭിച്ചു. ജൂൺ 19 മുതൽ 25 വരെ ഏഴ് യോഗ്യതാ മത്സരങ്ങളാണ് ഖത്തറിൽ നടക്കുക. ഫിഫ ലോകകപ്പ് ഖത്തർ-2022 വേളയിൽ മത്സരങ്ങൾ നടക്കാനിരിക്കുന്ന ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം, ജാസിം ബിൻ ഹമദ് സ്റ്റേഡിയം എന്നീ രണ്ട് വേദികളിൽ തുടർച്ചയായ രാത്രികളിലാണ് കളി നടക്കുക. 20 റിയാൽ വിലയുള്ള ടിക്കറ്റുകൾ ഖത്തർ ഫുട്‌ബോൾ അസോസിയേഷൻ വെബ്‌സൈറ്റിൽ നിന്നാണ് ലഭിക്കുക. ശേരസലെേ.ൂളമ.ൂമ എന്നതാണ് ടിക്കറ്റ് ലഭിക്കുന്നതിനുള്ള…

Read More

ലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിന്റെ പരിശീലകൻ രാഹുൽ ദ്രാവിഡ്; സ്ഥിരീകരിച്ച് ഗാംഗുലി

  ഇന്ത്യൻ ടീമിന്റെ ലങ്കൻ പര്യടനത്തിൽ രാഹുൽ ദ്രാവിഡ് പരിശീലകനാകുമെന്ന് സ്ഥിരീകരിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ദ്രാവിഡ് പരിശീലകനാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും ബിസിസിഐ ഇത് സ്ഥിരീകരിച്ചിരുന്നില്ല നിലവിൽ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനാണ് രാഹുൽ ദ്രാവിഡ്. ലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീം മുംബൈയിൽ പതിനാല് ദിവസത്തെ ക്വാറന്റൈനിലാണ്. ജൂലൈയിലാണ് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന, ടി20 പരമ്പരകൾ നടക്കുന്നത്. ശിഖർ ധവാനാണ് ഇന്ത്യൻ നായകൻ. ഇതേ സമയത്ത് തന്നെയാണ് ഇന്ത്യയുടെ മറ്റൊരു ടീം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്…

Read More

വിജയത്തോടെ തുടങ്ങി കൊളംബിയ; പൊരുതി വീണ് ഇക്വഡോര്‍

  കോപ്പാ അമേരിക്കയില്‍ വിജയത്തോടെ തുടങ്ങി കൊളംബിയ. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഇക്വഡോറിനെ ഏക പക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് കൊളംബിയയുടെ ജയം. എഡ്വിന്‍ കാര്‍ഡോണയുടെ ഗോളിലാണ് കൊളംബിയ ഗ്രൂപ്പ് എയില്‍ വിജയം സ്വന്തമാക്കിയത്. ജയത്തോടെ നിര്‍ണ്ണായകമായ മൂന്ന് പോയിന്റും കൊളംബിയ അക്കൗണ്ടിലാക്കി. ഇരു ടീമും 4-4-2 ഫോര്‍മേഷന്‍ പിന്തുടര്‍ന്നു.മിഗ്യൂയല്‍ ബോര്‍ജയും റാഫേല്‍ ബോറെയും കൊളംബിയയുടെ മുന്നേറ്റത്തെ നയിച്ചപ്പോള്‍ ഇന്നീര്‍ വലന്‍സിയ,മൈക്കല്‍ എസ്റ്റാര്‍ഡ എന്നിവരാണ് ഇക്വഡോറിന്റെ മുന്നേറ്റത്തെ നിയന്ത്രിച്ചത്. കൊളംബിയന്‍ നിരയില്‍ സൂപ്പര്‍ താരം ഹാമിഷ് റോഡ്രിഗസിന് ഇടം…

Read More

അർജന്റീനയെ സമനിലയിൽ കുരുക്കി ചിലി; ആശ്വാസമായി മെസ്സിയുടെ ഫ്രീ കിക്ക് ഗോൾ

  കോപ അമേരിക്കയിൽ അർജന്റീനക്ക് സമനിലക്കുരുക്ക്. ചിലിക്കെതിരായ മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. നായകൻ ലയണൽ മെസ്സിയുടെ ഫ്രീ കിക്ക് ഗോൾ മാത്രമാണ് അർജന്റീനക്ക് ആശ്വസിക്കാനുണ്ടായിരുന്നത്. ചിലിക്ക് വേണ്ടി എഡ്വാർഡോ വർഗാസും ഗോൾ നേടി അർജന്റീനക്ക് നിരവധി അവസരങ്ങൾ ലഭിച്ചിട്ടും ഫിനിഷിംഗ് പൂർത്തിയാക്കാൻ സാധിക്കാത്തത് തിരിച്ചടിയായി. 32ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്കിലൂടെ അർജന്റീന മുന്നിലെത്തുകയായിരുന്നു. മെസിയുടെ ഇടം കാൽ ഷോട്ട് ചിലി പോസ്റ്റിന്റെ വലതു മൂലയിലേക്ക് ചെന്നുപതിച്ചു. രണ്ടാം പകുതിയിലെ 57ാം മിനിറ്റിൽ…

Read More

തീ പാറും പോരാട്ടം; അര്‍ജന്റീന ചിലിക്കെതിരേ: മെസ്സിയില്‍ പ്രതീക്ഷവെച്ച് ആരാധകര്‍

  കോപ്പാ അമേരിക്കയില്‍ നാളെ തീപാറും. ബ്രസീലിന്റെ തട്ടകത്തില്‍ അര്‍ജന്റീനയുടെ ആദ്യ എതിരാളി കരുത്തരായ ചിലിയാണ്. നാളെ രാവിലെ (15-6-2021) 2.30നാണ് മത്സരം. സോണി ചാനലുകളില്‍ മത്സരം തത്സമയം കാണാം. അര്‍ജന്റീനയ്ക്കും ലയണല്‍ മെസ്സിക്കും അഭിമാന പോരാട്ടമാണിത്. ബ്രസീലില്‍ കോപ്പാ അമേരിക്ക നേടി ആരാധകര്‍ക്ക് ആഹ്ലാദിക്കാനുള്ള വക നല്‍കാനുറച്ച് മെസ്സിയും സംഘവും ഇറങ്ങുമ്പോള്‍ അവരെ നിരാശപ്പെടുത്താന്‍ കെല്‍പ്പുള്ള നിരയാണ് ചിലിയുടേത്. അര്‍ജന്റീനയില്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റാണ് കോവിഡ് സാഹചര്യങ്ങളെത്തുടര്‍ന്ന് ബ്രസീലിലേക്ക് മാറ്റിയത്. ഇതുവരെ 14 കോപ്പാ അമേരിക്ക ഫൈനലില്‍…

Read More

കോപ അമേരിക്കയിൽ ബ്രസീലിന് വിജയത്തുടക്കം

  സാവോപോളോ: മുൻ ചാമ്പ്യന്മാർക്ക് കോപ അമേരിക്കയിൽ വിജയത്തുടക്കം. ഉദ്ഘാടന മത്സരത്തിൽ വെനസ്വേലയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് ബ്രസീലിന്റെ ജയം. പിഎസ്ജി ക്യാപ്റ്റൻ മാർക്വിനോസിലൂടെ (23) ബ്രസീൽ ആദ്യ ഗോൾ നേടി. 64ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ നെയ്മർ ബ്രസീലിന്റെ ലീഡ് രണ്ടാക്കി ഉയർത്തി. ബ്രസീലിനായി മൂന്നാം ഗോൾ നേടിയത് ബാർബോസയായിരുന്നു(89). നെയ്മറായിരുന്നു മൂന്നാം ഗോളിന് വഴിയൊരുക്കിയത്. മത്സരത്തിൽ കൂടുതൽ തവണ വെനസ്വേലയുടെ ഗോൾ പോസ്റ്റിലേക്ക് ബ്രസീൽ താരങ്ങൾ ഷോട്ടുകൾ പായിച്ചെങ്കിലും മാർക്വിനോസിയുടെ ഗോൾ മാത്രമേ ലക്ഷ്യത്തിലെത്തിയുള്ളൂ….

Read More

ഇരട്ട ഗോളുകളുമായി ലുക്കാക്കു; റഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്ത് ബെൽജിയം

  യൂറോ കപ്പ് ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ റഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ലോക ഒന്നാം നമ്പർ ടീമായ ബെൽജിയം. സൂപ്പർ താരം റൊമേലു ലുക്കാക്കുവിന്റെ ഇരട്ട ഗോളുകളുടെ മികവിലാണ് ബെൽജിയം റഷ്യയെ തകർത്തത്. തോമസ് മ്യൂനിയറാണ് മറ്റൊരു ഗോൾ സ്വന്തമാക്കിയത് മത്സരം തുടങ്ങി പത്താം മിനിറ്റിൽ തന്നെ ലുക്കാക്കു റഷ്യൻ വല കുലുക്കി. ഗോൾ വീണതോടെ റഷ്യ പ്രതിരോധത്തിൽ നിന്നും ആക്രമണത്തിലേക്ക് തിരിഞ്ഞു. എന്നാൽ ബെൽജിയത്തിന്റെ മുന്നേറ്റ നിര നിരന്തരമായി റഷ്യൻ ബോക്‌സിൽ ഭീതി…

Read More

യൂറോ കപ്പ് മത്സരത്തിനിടെ കുഴഞ്ഞുവീണ ഡെൻമാർക്ക് താരം എറിക്‌സണിന്റെ നില മെച്ചപ്പെട്ടതായി റിപ്പോർട്ട്

യൂറോ കപ്പിൽ ഡെൻമാർക്ക്-ഫിൻലാൻഡ് മത്സരത്തിനിടെ കുഴഞ്ഞുവീണ ഡെൻമാർക്ക് താരം ക്രിസ്റ്റ്യൻ എറിക്‌സണിന്റെ നില മെച്ചപ്പെട്ടതായി മെഡിക്കൽ റിപ്പോർട്ട്. താരത്തിന്റെ നില മെച്ചപ്പെടുന്നതായി യുവേഫയും അറിയിച്ചു. കോപൻഹേഗനിൽ നടന്ന മത്സരത്തിന്റെ 42ാം മിനിറ്റിലാണ് താരം കുഴഞ്ഞുവീണത്. ഇതോടെ മത്സരം നിർത്തിവെക്കുകയും മെഡിക്കൽ സംഘം ഗ്രൗണ്ടിൽ വെച്ചു തന്നെ താരത്തെ പരിചരിക്കുകയുമായിരുന്നു. തുടർന്ന് എറിക്‌സണെ ആശുപത്രിയിലേക്ക് മാറ്റി. എറിക്‌സണെ പുറത്തേക്ക് കൊണ്ടുപോയതിന് പിന്നാലെ യുവേഫ മത്സരം റദ്ദാക്കുകയായിരുന്നു. എറിക്‌സൺ സുഖം പ്രാപിക്കട്ടെയെന്ന് ഫുട്‌ബോൾ ലോകം ഒന്നാകെ ആശംസിക്കുകയാണ്.

Read More

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ താരങ്ങൾക്ക് പതിനാല് ദിവസത്തെ ക്വാറന്റൈൻ

  ശ്രീലങ്കൻ പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യൻ താരങ്ങളുടെ ക്വാറന്റൈൻ തിങ്കളാഴ്ച ആരംഭിക്കും. പതിനാല് ദിവസത്തെ ക്വാറന്റൈനാണ് ധവാനും സംഘത്തിനും ഇരിക്കേണ്ടി വരിക. ഇതിൽ ആദ്യ ഏഴ് ദിവസം കർശന ക്വാറന്റൈനാകും. ലങ്കയിൽ എത്തിയാലും താരങ്ങൾ ക്വാറന്റൈനിൽ കഴിയണം ലങ്കയിൽ എത്തുന്ന ഇന്ത്യക്ക് ലങ്കയുടെ എ ടീമുമായി പരിശീലന മത്സരമുണ്ടാകില്ല. പകരം ഇന്ത്യൻ സ്‌ക്വാഡിലെ താരങ്ങൾ ടീമായി തിരിഞ്ഞ് പരിശീലന മത്സരം കളിക്കും. കൊളംബോയിൽ മൂന്ന് ദിവസത്തെ ക്വാറന്റൈനാണ് താരങ്ങൾക്കുള്ളത്. ജൂലൈ 13നാണ് പരമ്പര ആരംഭിക്കുന്നത്. മൂന്ന് വീതം ഏകദിനങ്ങളും…

Read More

യൂറോ കപ്പിൽ ഇറ്റലിക്ക് വിജയത്തുടക്കം; തുർക്കിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്തു

യൂറോ കപ്പിൽ ഇറ്റലിക്ക് വിജയത്തുടക്കം. ടൂർണമെന്റിലെ അരങ്ങേറ്റ മത്സരത്തിൽ തുർക്കിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഇറ്റലി തകർത്തത്. ഇമ്മൊബിൽ, ലൊറൻസോ ഇൻസിഗ്നെ എന്നിവർ ഇറ്റലിക്കായി ഗോളുകൾ നേടി. ഒരെണ്ണം തുർക്കിയുടെ സെൽഫ് ഗോളായിരുന്നു. ആദ്യപകുതി ഗോൾ രഹിതമായിരുന്നു. തുടക്കം മുതലെ തുർക്കി പ്രതിരോധത്തിലൂന്നിയാണ് കളിച്ചത്. ഇറ്റാലിയൻ താരങ്ങൾ തുർക്കി ബോക്‌സിന് സമീപത്ത് വട്ടമിട്ടു കളിച്ചെങ്കിലും ആദ്യ പകുതി വല ഭേദിക്കാനായില്ല 53ാം മിനിറ്റിൽ പക്ഷേ തുർക്കിക്ക് പിഴച്ചു. സെൽഫ് ഗോൾ വഴങ്ങേണ്ടി വന്നതോടെ ഇറ്റലി മുന്നിലെത്തി. 66ാം…

Read More