മില്‍ഖയുടെ വേര്‍പാടില്‍ ഏറെ വേദനിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂദല്‍ഹി : ഇന്ത്യന്‍ ജനതയുടെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനം നേടിയ അവിസ്മരണീയ താരമാണ് മില്‍ഖാ സിങ്ങെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലക്ഷക്കണക്കിന് ആളുകള്‍ക്ക് അദ്ദേഹം പ്രചോദനമായിരുന്നു. മില്‍ഖാ സിങ്ങിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് സമൂഹ മാധ്യമങ്ങളില്‍ നല്‍കിയ അനുശോചന സന്ദേശത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മില്‍ഖാ സിങ്ങുമായി സംസാരിച്ചിരുന്നു. എന്നാല്‍ അത് അദ്ദേഹവുമായുള്ള അവസാനത്തെ സംഭാഷണമായിരിക്കുമെന്ന് പ്രതീക്ഷിച്ചില്ല. നമുക്ക് ഒരു അസാധാരണമായ കായിക താരത്തെയാണ് നഷ്ടമായിരിക്കുന്നത്. ഇന്ത്യക്കാരുടെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനം നേടിയ ആളാണ്…

Read More

കോപയിൽ അർജന്റീനക്ക് ആദ്യ ജയം; കരുത്തരായ ഉറൂഗ്വെയെ തകർത്തത് ഏകപക്ഷീയമായ ഒരു ഗോളിന്

  കോപ അമേരിക്കയിൽ അർജന്റീനക്ക് ആദ്യ വിജയം. കരുത്തരായ ഉറൂഗ്വയെ എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന പരാജയപ്പെടുത്തിയത്. ഗൈഡോ റോഡ്രിഗസാണ് അർജന്റീനയുടെ വിജയഗോൾ സ്വന്തമാക്കിയത്. ആദ്യ മത്സരത്തിൽ സമനില വഴങ്ങേണ്ടി വന്ന അർജന്റീനക്ക് ഇന്ന് വിജയം അനിവാര്യമായിരുന്നു. നാല് മാറ്റങ്ങളുമായാണ് ഇന്ന് അവർ ഇറങ്ങിയത്. 4-3-3 എന്ന ശൈലിയായിരുന്നു മെസ്സി പട സ്വീകരിച്ചത്. തുടക്കത്തിൽ തന്നെ ആക്രമിച്ചു കളിക്കുകയെന്ന നയമാണ് അർജന്റീന സ്വീകരിച്ചത്. കളിയുടെ പതിമൂന്നാം മിനിറ്റിൽ തന്നെ റോഡ്രഗസിലൂടെ അർജന്റീന ലീഡ് നേടി. മെസ്സിയുടെ ക്രോസിൽ…

Read More

ജയം തുടരാന്‍ ഇംഗ്ലണ്ട്; ആദ്യ ജയം തേടി ക്രൊയേഷ്യ ചെക് റിപ്പബ്ലിക്കിനെതിരേ

  യൂറോ കപ്പ് 2021ല്‍ ഇന്ന് മൂന്ന് മത്സരങ്ങള്‍. വൈകീട്ട് 6.30ന് നടക്കുന്ന മത്സരത്തില്‍ സ്വീഡന്‍ സ്ലൊവാക്യയേയും 9.30ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ക്രൊയേഷ്യ ചെക്ക് റിപ്പബ്ലിക്കിനെയും രാത്രി 12.30ന് നടക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ട് സ്‌കോട്ട്‌ലന്‍ഡിനെയും നേരിടും. ജയം തുടരാനുറച്ച് ഇംഗ്ലണ്ട് ഇറങ്ങുമ്പോള്‍ ആദ്യ മത്സരം തോറ്റതിന്റെ ക്ഷീണത്തിലാണ് ക്രൊയേഷ്യ ചെക്ക് റിപ്പബ്ലിക്കിനെതിരേ ഇറങ്ങുന്നത്. മത്സരങ്ങള്‍ സോണി ചാനലില്‍ തത്സമയം കാണാനാവും.

Read More

അര്‍ജന്റീനയ്ക്ക് ഇന്ന് അഗ്നിപരീക്ഷ; എതിരാളി കരുത്തരായ ഉറുഗ്വേ

  കോപ്പാ അമേരിക്ക 2021ല്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. കരുത്തരായ അര്‍ജന്റീനയും ഉറുഗ്വേയും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ മത്സരം ആവേശകരമാവും. രാവിലെ 5.30നാണ് മത്സരം. ലയണല്‍ മെസ്സിയും ലൂയിസ് സുവാരസും നേര്‍ക്കുനേര്‍ എത്തുന്നുവെന്ന പ്രത്യേകതയും മത്സരത്തിനുണ്ട്. രാവിലെ 2.30ന് നടക്കുന്ന മത്സരത്തില്‍ ചിലി-ബൊളീവിയയേയും നേരിടും. ഗ്രൂപ്പ് എയില്‍ മത്സരിക്കാനിറങ്ങുന്ന അര്‍ജന്റീനയ്ക്ക് ഇന്നത്തെ മത്സരം നിര്‍ണ്ണായകമാണ്. ആദ്യ മത്സരത്തില്‍ ചിലിയോട് 1-1 സമനില വഴങ്ങിയതിനാല്‍ ഇന്ന് ജയിക്കേണ്ടത് അര്‍ജന്റീനയ്ക്ക് അനിവാര്യമാണ്. എന്നാല്‍ ഉറുഗ്വേയോട് ജയിക്കുക അര്‍ജന്റീനയ്ക്ക് എളുപ്പമല്ല. ആദ്യ മത്സരത്തിനിറങ്ങുന്ന…

Read More

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: സതാംപ്ടണിൽ മഴ, ടോസ് പോലും ഇടാനായില്ല

  ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ ആദ്യ ദിനം മഴ കൊണ്ടുപോകുമെന്ന് റിപ്പോർട്ടുകൾ. യുകെ കാലാവസ്ഥാ വകുപ്പിന്റെ പ്രവചന പ്രകാരം ഇന്ന് സതാംപ്റ്റണിൽ കനത്ത മഴ ലഭിച്ചേക്കും. ഫൈനൽ നടക്കുന്ന അഞ്ച് ദിവസവും മഴ ഭീഷണിയുണ്ട് റിസർവ് ദിനമുണ്ടെങ്കിലും മണിക്കൂറുകളോളം ദിനംപ്രതി കളി തടസ്സപ്പെട്ടാൽ മത്സരഫലത്തെയും ഇത് ബാധിക്കും. സമനിലയിൽ പിരിയേണ്ടി വന്നാൽ ഇരു ടീമുകളെയും വിജയികളായി പ്രഖ്യാപിക്കും.

Read More

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഇന്ന്; കിവികളെ പറപ്പിക്കാൻ കോഹ്ലിപ്പട

  ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കലാശപ്പോരിന് ഇന്ന് തുടക്കം. ഇംഗ്ലണ്ടിലെ സതാംപ്ടണിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യ ന്യൂസിലാൻഡിനെ നേരിടും. ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരാണ് ന്യൂസിലാൻഡ്. ഇന്ത്യ രണ്ടാമതും. ഇന്ത്യൻ സമയം വൈകുന്നേരം മൂന്നരയ്ക്കാണ് മത്സരം ആരംഭിക്കുന്നത്. നായകനായുള്ള തന്റെ കരിയറിൽ ആദ്യ ലോക കീരീടം ലക്ഷ്യമിട്ടാണ് കോഹ്ലി ഇറങ്ങുന്നത്. മൂന്ന് പേസർമാരെയും രണ്ട് സ്പിന്നർമാരെയും കോഹ്ലി കളിപ്പിച്ചേക്കും. ഇഷാന്ത് ശർമ, ബുമ്ര, മുഹമ്മദ് ഷമി എന്നിവരാകും അന്തിമ ഇലവനിലെത്തുക സ്പിന്നർമാരായി അശ്വിനും ജഡേജയും ടീമിലെത്തും. രോഹിതും…

Read More

വിജയത്തുടര്‍ച്ച: പെറുവിനെ നാല് ഗോളുകള്‍ക്ക് തകർത്ത് ബ്രസീല്‍

കോപ്പ അമേരിക്കയിൽ വിജയദാഹം തീരാതെ ബ്രസീൽ. കോപ്പയിലെ രണ്ടാം മത്സരത്തിൽ പെറുവിനെ മറുപടിയില്ലാത്ത നാല് ​ഗോളുകൾക്കാണ് ബ്രസീൽ തകർത്തത്. നെയ്മർ, അലക്സ് സാൻഡ്രോ, എവർട്ടൻ റിബെറോ, റിച്ചാർലിസൺ എന്നിവരാണ് ബ്രസീലിനായി ​ഗോൾ നേടിയത്. മത്സരം തുടങ്ങി പന്ത്രണ്ടാം‌ മിനിറ്റിൽ തന്നെ പെറു വലകുലുക്കി ബ്രസീൽ പോരാട്ടത്തിന്റെ സൂചന നൽകിയിരുന്നു. ​ഗബ്രിയേൽ ജീസസിന്റെ അസിസ്റ്റിൽ അലക്സ് സാൻഡ്രോ പന്ത് ലക്ഷ്യത്തിലെത്തിച്ചു. തുടർന്നും ആക്രമണങ്ങൾ ഉണ്ടായെങ്കിലും, പിന്നീടുള്ള മൂന്ന് ​ഗോളുകളും പിറന്നത് ആദ്യ പകുതിക്ക് ശേഷമായിരുന്നു. ഫ്രെഡിന്റെ പാസ് സ്വീകരിച്ച…

Read More

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കൊക്കക്കോള മാറ്റിവെച്ച സംഭവം: പ്രതികരണവുമായി യുവേഫ

പാരീസ്: പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കൊക്കക്കോളയുടെ കുപ്പികള്‍ മാറ്റിവെച്ച സംഭവത്തില്‍ പ്രതികരണവുമായി യുവേഫ. ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളില്‍ സ്‌പോണ്‍സര്‍മാരുമായി കരാര്‍ ഉണ്ടെന്ന കാര്യം ടീമുകളെ യുവേഫ ഓര്‍മ്മിപ്പിച്ചു. റൊണാള്‍ഡോയുടെ പ്രവൃത്തി കാരണം കൊക്കക്കോളയ്ക്ക് വന്‍ സാമ്പത്തിക നഷ്ടമുണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് യുവേഫയുടെ പ്രതികരണം. യൂറോപ്പില്‍ ഫുട്‌ബോള്‍ വളരുന്നതിലും ടൂര്‍ണമെന്റുകള്‍ നടത്തുന്നതിലും സ്‌പോണ്‍സര്‍മാര്‍ അവിഭാജ്യ ഘടകമാണെന്ന് യുവേഫ അറിയിച്ചു. അതേസമയം, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നടപടി മാത്രമാണ് പ്രശ്‌നമെന്നും മതപരമായ കാരണങ്ങളാല്‍ ചെയ്യുന്ന പ്രവൃത്തികളാണെങ്കില്‍ അത് മനസിലാക്കാവുന്നതാണെന്നും…

Read More

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കലാശപ്പോര് നാളെ; മുൻതൂക്കം ന്യൂസിലാൻഡിനെന്ന് ഗാംഗുലി

  ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നാളെ ഇന്ത്യ ന്യൂസിലാൻഡിനെ നേരിടും. ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നടക്കുക. ഫൈനലിൽ ഇന്ത്യക്കെതിരെ ന്യൂസിലാൻഡിന് നേരിയ മുൻതൂക്കമുണ്ടെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറയുന്നു ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ജയിച്ചാണ് ന്യൂസിലാൻഡ് നാളെ ഇന്ത്യയെ നേരിടാനൊരുങ്ങുന്നത്. ഇത് കിവീസിന് മുൻതൂക്കം നൽകുന്നു. സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയും ഇതേ സാഹചര്യത്തിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയുമാണ് ന്യൂസിലാൻഡ് വരുന്നത്. ഇതും പ്രധാന താരങ്ങളായ കെയ്ൻ വില്യംസൺ, ടിം സൗത്തി, കെയ്ൽ ജമീസൺ എന്നീ…

Read More

ഇന്ന് രണ്ട് മൽസരങ്ങൾ; ബ്രസീല്‍-പെറു പോരാട്ടം കടുക്കും: കൊളംബിയ വെനസ്വേലയ്‌ക്കെതിരേ

കോപ്പാ അമേരിക്കയില്‍ ഇന്ന് തകര്‍പ്പന്‍ പോരാട്ടം. രാവിലെ 2.30ന് നടക്കുന്ന മത്സരത്തില്‍ കരുത്തരായ ബ്രസീലും പെറുവും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ രാവിലെ 5.30ന് നടക്കുന്ന മറ്റൊരു മത്സരത്തില്‍ കൊളംബിയ വെനസ്വേലയേയും നേരിടും. സോണി ചാനലുകളില്‍ മത്സരം തത്സമയം കാണാനാവും. ആദ്യ മത്സരത്തില്‍ വെനസ്വേലയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത ആത്മവിശ്വാസത്തിലാണ് ബ്രസീല്‍ പെറുവിനെതിരേ ഇറങ്ങുന്നത്. നിലവിലെ ചാമ്പ്യന്മാരായ ബ്രസീല്‍ ഇത്തവണയും മികച്ച ഫോമിലാണ്. ഒപ്പം മികച്ച താരനിരയും ബ്രസീലിനുണ്ട്. തുടര്‍ച്ചയായ എട്ടാം ജയമാണ് ബ്രസീല്‍ ലക്ഷ്യം വെക്കുന്നത്. സ്വന്തം…

Read More