ഇറ്റലി സ്വന്തം കാണികള്‍ക്കു മുന്നില്‍ സ്വിറ്റ്‌സര്‍ലാന്റിനെ പരാജയപ്പെടുത്തി; പ്രീക്വാര്‍ട്ടര്‍ ബെര്‍ത്ത്
മുന്‍ ചാംപ്യന്‍മാരും ലോക ഫുട്‌ബോളിലെ വമ്പന്‍മാരുമായ ഇറ്റലി 2021 യൂറോ കപ്പിന്റെ പ്രീക്വാര്‍ട്ടറിലെത്തിയ ആദ്യ ടീമായി മാറി. ഗ്രൂപ്പ് എയിലെ രണ്ടാംറൗണ്ട് മല്‍സരത്തില്‍ ഇറ്റലി സ്വന്തം കാണികള്‍ക്കു മുന്നില്‍ സ്വിറ്റ്‌സര്‍ലാന്റിനെ 3-0നു തോല്‍പ്പിക്കുകയായിരുന്നു. ഇരുപകുതികളിലുമായി മാന്വല്‍ ലൊക്കാറ്റെലിയുടെ ഇരട്ടഗോളുകളാണ് അസൂറികള്‍ക്കു അടിപൊളി ജയം സമ്മാനിച്ചത്. 26, 52 മിനിറ്റുകളിലായിരുന്നു ലൊക്കാറ്റെലി ലക്ഷ്യം കണ്ടത്. മൂന്നാം ഗോള്‍ 89ാ മിനിറ്റില്‍ സിറോ ഇമ്മൊബിലിയുടെ വകയായിരുന്നു. ടൂര്‍ണമെന്റില്‍ ഇറ്റലിയുടെ രണ്ടാം വിജയമാണിത്. ആദ്യ മല്‍സരത്തില്‍ തുര്‍ക്കിയെയും അസൂറിപ്പട 3-0നു…