ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്; തോൽവിക്ക് പിന്നാലെ ഐസിസിയെ വിമർശിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൊഹ്‌ലി
സതാംപ്ടണ്‍: തോൽവിക്ക് പിന്നാലെ ഐസിസിക്കെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൊഹ്‌ലി. ഒരു മത്സരം കൊണ്ട് ലോകത്തിലെ മികച്ച ടെസ്റ്റ് ടീമിനെ തിരഞ്ഞെടുക്കുന്നതിനോട് യോജിപ്പില്ല എന്ന് കൊഹ്‌ലി പറഞ്ഞു. മൂന്ന് ടെസ്റ്റുകളെങ്കിലും അടങ്ങിയ ഒരു പരമ്പര നടത്തിയാവണം ഇത് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. “ഒന്നാമതായി, ഒരു ടെസ്റ്റ് കൊണ്ട് ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ടീമിനെ തിരഞ്ഞെടുക്കുന്നതിനോട് യോജിപ്പില്ല. ഒരു ടെസ്റ്റ് പരമ്പര ആയിരുന്നെങ്കിൽ മൂന്ന് മത്സരങ്ങൾ കൊണ്ട് കുറച്ചുകൂടി മികച്ച പോരാട്ടം കാണാൻ…