യൂറോ കപ്പിന്റെ മരണഗ്രൂപ്പായ എഫിലെ നിര്‍ണായക മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ പോർച്ചുഗലിനെ ഗോള്‍മഴയില്‍ മുക്കി മുന്‍ ജേതാക്കളായ ജര്‍മനി ടൂര്‍ണമെന്റിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തി. ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷം രണ്ടിനെതിരേ നാലു ഗോളുകൾക്കു പറങ്കികളെ ജര്‍മനി നാണംകെടുത്തിയത്.
രണ്ടു സെല്‍ഫ് ഗോളുകള്‍ വഴങ്ങി പോര്‍ച്ചുഗല്‍ ജര്‍മനിയെ ‘സഹായിച്ചപ്പോള്‍’ കെയ് ഹവേര്‍ട്‌സ് (51), റോബിന്‍ ഗോസെന്‍സ് (60) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. റൂബെന്‍ ഡയസ് (35), റാഫേല്‍ ഗ്വരേരോ (39) എന്നിവരായിരുന്നു പോര്‍ച്ചുഗലിന്റളെ സമനില ഗോളുകള്‍ വഴങ്ങിയത്. ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ (15), ഡീഗോ ജോട്ട (67) എന്നിവരാണ് പോര്‍ച്ചുഗലിന്റെ ഗോളുകള്‍ മടക്കിയത്.
ആദ്യ ഗ്രൂപ്പ് മല്‍സരത്തില്‍ ഫ്രാന്‍സിനോടു 0-1നു തോറ്റതിനാല്‍ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ കാക്കാന്‍ പോര്‍ച്ചുഗലിനെതിരേ ജര്‍മനിക്കു ജയം അനിവാര്യമായിരുന്നു. ആധികാരികമായി തന്നെ അവര്‍ അതു നേടിയെടുക്കുകയും ചെയ്തു.
ഇതേ ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ നിലവിലെ ചാംപ്യന്മാരായ ഫ്രാന്‍സിനെ ഹംഗറി 1-1നു പിടിച്ചുകെട്ടി. ഫ്രാന്‍സിനെ വിറപ്പിക്കുന്ന കളിയാണ് സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ ഹംഗറി കാഴ്ചവച്ചത്.ഒരു ഘട്ടത്തില്‍ അവര്‍ 0-1ന്റെ അട്ടിമറി വിജയം സ്വപ്‌നം കാണുകയും ചെയ്തിരുന്നു. ആറ്റില ഫിയോലയുടെ ഗോളില്‍ 45ാം മിനിറ്റിലായിരുന്നു ഫ്രാന്‍സിനെ സ്തബ്ധരാക്കി ഹംഗറി മുന്നിലെത്തിയത്. 66ാം മിനിറ്റില്‍ അന്റോണിയോ ഗ്രീസ്മാന്റെ ഗോള്‍ ഫ്രാന്‍സിനെ രക്ഷിക്കുകയായിരുന്നു.