സ്വിസ്സ് പോരാട്ട വീര്യത്തിന് അവസാനം; ഷൂട്ടൗട്ടിൽ സെമിയിലേക്ക് ജയിച്ചു കയറി സ്‌പെയിൻ
യൂറോ കപ്പ് ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്‌സർലാൻഡിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്ന് സ്‌പെയിൻ സെമിയിൽ പ്രവേശിച്ചു. നിശ്ചിത സമയത്തും അധിക സമയത്തും 1-1 എന്ന തുല്യത പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നത്. മത്സരത്തിന്റെ എട്ടാം മിനിറ്റിൽ തന്നെ ഡെന്നിസ് സക്കറിയയുടെ സെൽഫ് ഗോളിലൂടെ സ്‌പെയിൻ ലീഡ് സ്വന്തമാക്കിയിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ 68ാം മിനിറ്റിൽ ഷാക്കീരിയുടെ ഗോളിലൂടെ സ്വിസ്സ് സമനില പിടിച്ചു. 77ാം മിനിറ്റിൽ റെമോ ഫ്രെവുലർ റെഡ് കാർഡ് വഴങ്ങി പുറത്തുപോയിട്ടും സ്വിറ്റ്‌സർലാൻഡ് കൂടുതൽ ഗോൾ…