പക്വേറ്റയുടെ ഗോളിൽ ചിലിയെ തകർത്ത് ബ്രസീൽ കോപ അമേരിക്ക സെമിയിൽ

കോപ അമേരിക്കയിൽ ചിലിയെ പരാജയപ്പെടുത്തി നിലവിലെ ചാമ്പ്യൻമാരായ ബ്രസീൽ സെമിയിൽ കടന്നു. ചിലി കടുത്ത വെല്ലുവിളി ഉയർത്തിയെങ്കിലും ബ്രസീലിന്റെ തേരോട്ടത്തെ തടഞ്ഞുനിർത്താൻ പക്ഷേ സാധിച്ചില്ല. പകരക്കാരനായി എത്തിയ പക്വേറ്റയുടെ വകയായിരുന്നു ബ്രസീലിന്റെ വിജയഗോൾ

ആദ്യ പകുതി ഗോൾരഹിതമായാണ് അവസാനിച്ചത്. നെയ്മറും ജെസ്യൂസും ഫിർമിനോയുമെല്ലാം പ്ലേയിംഗ് ഇലവനിലെത്തി. കടുത്ത പ്രതിരോധമാണ് ശക്തമായ ബ്രസീൽ നിരയ്‌ക്കെതിരെ ചില പുറത്തെടുത്തത്. 5-3-2 ഫോർമേഷനിലിറങ്ങിയ ചിലിക്കായി ആക്രമണം നടത്തിയത് സാഞ്ചസും വാർഗാസുമായിരുന്നു