കോപ അമേരിക്കയിൽ ബ്രസീലിന് വിജയത്തുടക്കം

 

സാവോപോളോ: മുൻ ചാമ്പ്യന്മാർക്ക് കോപ അമേരിക്കയിൽ വിജയത്തുടക്കം. ഉദ്ഘാടന മത്സരത്തിൽ വെനസ്വേലയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് ബ്രസീലിന്റെ ജയം. പിഎസ്ജി ക്യാപ്റ്റൻ മാർക്വിനോസിലൂടെ (23) ബ്രസീൽ ആദ്യ ഗോൾ നേടി. 64ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ നെയ്മർ ബ്രസീലിന്റെ ലീഡ് രണ്ടാക്കി ഉയർത്തി. ബ്രസീലിനായി മൂന്നാം ഗോൾ നേടിയത് ബാർബോസയായിരുന്നു(89). നെയ്മറായിരുന്നു മൂന്നാം ഗോളിന് വഴിയൊരുക്കിയത്.

മത്സരത്തിൽ കൂടുതൽ തവണ വെനസ്വേലയുടെ ഗോൾ പോസ്റ്റിലേക്ക് ബ്രസീൽ താരങ്ങൾ ഷോട്ടുകൾ പായിച്ചെങ്കിലും മാർക്വിനോസിയുടെ ഗോൾ മാത്രമേ ലക്ഷ്യത്തിലെത്തിയുള്ളൂ. നെയ്മർ ആദ്യ പകുതിയിൽ നിരവധി അവസരങ്ങൾ നഷ്ടപ്പെടുത്തി. കൂടാതെ വെനസ്വേലയുടെ പ്രതിരോധ നിര ബ്രസീൽ കൂടുതൽ ഗോളുകൾ നേടുന്നതിൽ നിന്നും തടയുകയും ചെയ്തു.

കോപയിലെ മറ്റൊരു മത്സരത്തിൽ കൊളംബിയ വിജയത്തോടെ തുടങ്ങി. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ഇക്വഡോറിനെ ഏകപക്ഷീകമായ ഒരു ഗോളിന് തോൽപ്പിച്ചാണ് കൊളംബിയയുടെ ജയം. എഡ്വിൻ കാർഡോണയുടെ(42) ഗോളിലാണ് കൊളംബിയ വിജയം സ്വന്തമാക്കിയത്. ജയത്തോടെ നിർണായകമായ മൂന്ന് പോയിന്റും കൊളംബിയ സ്വന്തമാക്കി.