കോവിഡിനും ബ്ലാക്ക് ഫംഗസിനുമെതിരെ ബോചെ ബ്രാന്റ് സൗജന്യ മാസ്കുകൾ

 

തൃശൂർ: ഇന്ത്യയിലെ ആദ്യത്തെ ട്രാന്സ്പരന്റ് മാസ്ക് ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസ് പുറത്തിറക്കി. തൃശൂരിൽ വച്ചുനടന്ന ചടങ്ങില് ഡോ. ബോബി ചെമ്മണൂർ തൃശൂർ സിറ്റി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ പി ജെ ബേബിക്ക് നല്കിക്കൊണ്ട് മാസ്ക് പുറത്തിറക്കി. ജീവകാരുണ്യ പ്രവര്ത്തനങ്ങളുടെ ഭാഗമായി ബോബി ഫാന്സ് ആപ്പിലൂടെ ആവശ്യപ്പെടുന്നവർക്ക് സൗജന്യമായി മാസ്ക് ലഭ്യമാക്കും. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടില്ലാത്തവർക്ക് മാസ്ക് പണം കൊടുത്ത് വാങ്ങാവുന്നതാണ്. അങ്ങനെ ലഭിക്കുന്ന ലാഭം മാസ്കിന്റെ ഉല്പ്പാദനച്ചെലവുകൾക്ക് ഉപയോഗിക്കുന്നതാണ്. മാസ്കുകളുടെ ശ്രേണിയിലെ ഏറ്റവും പുതിയ മോഡലാണ് ബോചെ ബ്രാന്റ് ട്രാന്സ്പരന്റ് മാസ്കുകൾ. തുണിമാസ്കുകൾ ഉപയോഗിക്കുമ്പോൾ മറ്റുള്ളവര് തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ പുറത്തേക്ക് വരുന്ന കണങ്ങള് അവയിൽ പറ്റിപ്പിടിക്കുകയും അത് രോഗത്തിന് കാരണമാകുകയും ചെയ്യുന്നു. എന്നാല് തുണി മാസ്കുകളെ പോലെ ഈർപ്പം പിടിക്കാത്തതിനാൽ ബ്ലാക്ക് ഫംഗസ് പോലുള്ള രോഗങ്ങൾക്കെതിരെ ബോചെ മാസ്കുകള് കൂടുതല് ഫലപ്രദമാണ്.

ഇന്റർനാഷണൽ ഡിസൈനിലുള്ള ബോചെ മാസ്കുകൾ സാനിറ്റൈസർ ഉപയോഗിച്ച് ദിവസേന അണുവിമുക്തമാക്കാവുന്നതുമാണ്. അൾട്രാ വയലറ്റ് രശ്മികളിൽ നിന്നും സംരക്ഷണം നല്കുന്ന വെർജിൻ പോളി കാർബണേറ്റ് ഉപയോഗിച്ചാണ് മാസ്ക് നിര്മ്മിച്ചിട്ടുള്ളത്. പൊട്ടാത്തതും, കണ്ണടയിൽ ഈർപ്പം വരാത്തതുമായ മാസ്ക്, എളുപ്പത്തിൽ കഴുകി സാനിറ്റൈസ് ചെയ്ത് ഉപയോഗിക്കാം. വാട്ടർപ്രൂഫ് ആയതിനാൽ മഴക്കാലത്തും ഉപയോഗിക്കാം. ഇവ കൂടുതൽ കാലം ഈടുനില്ക്കുന്നതും തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോൾ കണങ്ങൾ പുറത്തേക്ക് കടക്കാത്തതും, പുറത്തുനിന്നുള്ള രോഗാണുക്കളെ ഫലപ്രദമായി തടയുന്നതുമാണ്.

ബോചെ മാസ്കിന്റെ വര്ക്കിംഗ് പാർട്ണർമാരായ ലതീഷ് വി.കെ, അനുരാഗ് അശോക്, ബിനോയ് ഡേവിഡ്സൺ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

കോവിഡ് കാലത്ത് നൂറിലധികം ഉദ്ഘാടനങ്ങൾ ചെയ്യുകയും ഒരുപക്ഷെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനക്കൂട്ടത്തിൽ പോയിട്ടും തനിക്ക് കോവിഡ്, ബ്ലാക്ക് ഫംഗസ് എന്നിവപോലുള്ള അസുഖങ്ങൾ വരാതിരിക്കാനുള്ള കാരണം തുടക്കം മുതൽ തന്നെ ബോചെ ട്രാൻസ്പരന്റ് മാസ്കുകൾ ഉപയോഗിക്കുന്നതിനോടൊപ്പം കൃത്യമായ വ്യായാമം ചെയ്യുന്നതും ധാരാളം ശുദ്ധജലം കുടിക്കുന്നതും 8 മണിക്കൂർ ഉറങ്ങുന്നതും കൊണ്ടൊക്കെയാവാം എന്ന് ബോബി ചെമ്മണൂർ അഭിപ്രായപ്പെട്ടു.