കാൽമുട്ടിനു പരുക്ക്; വിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ആരോൺ ഫിഞ്ച് കളിച്ചേക്കില്ല
കാൽമുട്ടിനു പരുക്ക്; വിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ആരോൺ ഫിഞ്ച് കളിച്ചേക്കില്ല വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ച് കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. കാൽമുട്ടിനു പരുക്കേറ്റതിനെ തുടർന്നാണ് ഫിഞ്ച് ഏകദിന പരമ്പരയിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്. ടി-20 പരമ്പരക്കിടെയാണ് താരത്തിനു പരുക്കേറ്റത്. നിരവധി മുതിർന്ന താരങ്ങൾ വിട്ടുനിൽക്കുന്നതുകൊണ്ട് തന്നെ ഫിഞ്ച് പരുക്കേറ്റ് പുറത്താകുന്നത് ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടിയാകും. ടി-20 പരമ്പരയിൽ 1-4ൻ്റെ നാണം കെട്ട തോൽവി ഏറ്റുവാങ്ങിയ ഓസ്ട്രേലിയക്ക് ഏകദിന പരമ്പര വിജയിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ,…