ക്രിക്കറ്റ് താരം യശ്പാൽ ശർമ അന്തരിച്ചു; 1983 ലോകകപ്പ് നേടിയ ടീമിലെ അംഗം

 

മുൻ ഇന്ത്യൻ ക്രിക്കറ്റർ യശ്പാൽ ശർമ അന്തരിച്ചു. 66 വയസ്സായിരുന്നു. 1983 ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലെ അംഗമായിരുന്നു അദ്ദേഹം. ജന്മനാടായ ലുധിയാനയിൽ ഹൃദ്രോഗത്തെ തുടർന്നായിരുന്നു അന്ത്യം.

ഇന്ത്യക്ക് വേണ്ടി 37 ടെസ്റ്റും 42 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 1606 റൺസും ഏകദിനത്തിൽ 883 റൺസും നേടിയിട്ടുണ്ട്. 1983 ലോകകപ്പിലെ ആദ്യ മത്സരത്തിൽ 89 റൺസ് നേടി ടോപ് സ്‌കോററായി. മത്സരത്തിൽ മാൻ ഓഫ് ദി മാച്ചും യശ്പാൽ ശർമയായിരുന്നു. ഇംഗ്ലണ്ടിനെതിരായ സെമിയിൽ 61 റൺസ് നേടി ടോപ് സ്‌കോററായി. 37ാം വയസ്സിലാണ് അദ്ദേഹം ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്.