ഇന്ത്യ-ശ്രീലങ്ക ട്വന്റി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം; ദേവ്ദത്തിനും വരുണിനും സാധ്യത
കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യയുടെ ട്വന്റി പരമ്പരയ്ക്ക് ഇന്ന് തുടക്കമാവും. ഏകദിന പരമ്പര നേടിയ ഇന്ത്യ ട്വന്റി പരമ്പരയും സ്വന്തമാക്കുക എന്ന ലക്ഷ്യത്തിലാണ് ഇറങ്ങുക. രാത്രി എട്ട് മണിക്കാണ് മല്‍സരം. ഏകദിനം തൂത്തുവരാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നില്ല. 2-1നാണ് ഇന്ത്യ പരമ്പര നേടിയത്. അവസാന ഏകദിനത്തില്‍ അഞ്ച് പുതുമുഖങ്ങളെ ഇറക്കിയ പരീക്ഷണം ഇന്ത്യക്ക് തിരിച്ചടിയാവുകയായിരുന്നു. ഐപിഎല്ലില്‍ തകര്‍പ്പന്‍ ഫോം കാഴ്ചവച്ച വരുണ്‍ ചക്രവര്‍ത്തി, ദേവ്ദത്ത് പടിക്കല്‍, ഋതുരാജ് ഗെയ്ക്ക് വാദ് എന്നിവര്‍ ഇന്ന് ഇന്ത്യയ്ക്കായി അരങ്ങേറ്റം നടത്തിയേക്കും. പൃഥ്വി ഷാ,…