ചൈനീസ് താരത്തിന് ഉത്തേജക മരുന്ന് പരിശോധന; മീരാബായിയുടെ വെള്ളി സ്വർണമായേക്കും

ഒളിമ്പിക് ഭാരോദ്വഹനത്തിൽ ഇന്ത്യൻ താരം മീരാബായി ചാനു നേടിയ വെള്ളിമെഡൽ സ്വർണമാകാൻ സാധ്യത.. സ്വർണം നേടിയ ചൈനയുടെ ലോക ഒന്നാം നമ്പർ താരം ഷിഹൂയി ഹൗ ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടാൽ ചാനുവിന് സ്വർണം ലഭിക്കും. ഷിഹൂയിയോട് നാട്ടിലേക്ക് തിരിച്ചു പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. 49 കിലോഗ്രാം വിഭാഗത്തിൽ 210 കിലോ ഉയർത്തിയാണ് ചൈനീസ് താരം സ്വർണം നേടിയത്. സ്‌നാച്ചിൽ 87 കിലോയും ക്ലീൻ ആൻഡ് ജെർക്കിൽ 115 കിലോയുമായി 202 കിലോയാണ് മീരാബായി ഉയർത്തിയത്.

Read More

ടി20 പരമ്പരയിലും വിജയ തുടക്കവുമായി ഇന്ത്യ; ശ്രീലങ്കയെ 38 റൺസിന് തകർത്തു

ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ശ്രീലങ്കയെ 38 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ ശ്രീലങ്ക 18.3 ഓവറിൽ 126 റൺസിന് എല്ലാവരും പുറത്തായി. നാല് വിക്കറ്റുകൾ വീഴ്ത്തിയ ഭുവനേശ്വർ കുമാറാണ് ഇന്ത്യൻ വിജയം സാധ്യമാക്കിയത്. നേരത്തെ അർധ സെഞ്ച്വറി നേടിയ സൂര്യകുമാർ യാദവിന്റെ മികവിലായിരുന്നു ഇന്ത്യ സ്‌കോർ 150 കടത്തിയത്. ടോസ് നേടിയ ലങ്കൻ നായകൻ ഇന്ത്യയെ ബാറ്റിംഗിന്…

Read More

ബാഡ്മിന്റണ്‍; പി വി സിന്ധുവിന് ജയം; ടെന്നിസില്‍ ആഷ്‌ലി ബാര്‍ട്ടിക്ക് തോല്‍വി

ടോക്കിയോ: ഒളിംപിക്‌സ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് അനായാസ ജയം. ആദ്യ റൗണ്ടില്‍ ഇസ്രായേലിന്റെ കെസ്‌നിയാ പൊളികാര്‍പ്പോവയെ 21-7, 21-10 എന്ന സെറ്റിനാണ് ഇന്ത്യന്‍ താരം പരാജയപ്പെടുത്തിയത്. ടെന്നിസില്‍ ലോക ഒന്നാം നമ്പര്‍ ആഷ്‌ലി ബാര്‍ട്ടി പുറത്തായി.വനിതാ സിംഗിള്‍സില്‍ സ്‌പെയിനിന്റെ സോറിബ്‌സിനോട് 6-4, 6-3നാണ് താരം തോറ്റത്. റോവിങില്‍ ഇന്ത്യ സഖ്യം സെമി ഫൈനലില്‍ പ്രവേശിച്ചു. അര്‍ജ്ജുന്‍ ലാല്‍ ജാറ്റ്, അരവിന്ദ് സിങ് എന്നിവര്‍ പുരുഷന്‍മാരുടെ ലൈറ്റ് വെയിറ്റ് ഡബിള്‍ സ്‌കള്‍സ് വിഭാഗത്തിലാണ് സെമിയിലേക്ക് കടന്നത്.

Read More

ഐപിഎല്‍ ഷെഡ്യൂള്‍ പുറത്ത് വിട്ട് ബിസിസിഐ

മുംബൈ: കൊവിഡിനെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ച ഐപിഎല്ലിലെ ശേഷിക്കുന്ന മല്‍സരങ്ങളുടെ പുതിയ തിയ്യതി പുറത്ത് വിട്ട് ബിസിസിഐ. സെപ്തംബര്‍ 19നാണ് മല്‍സരങ്ങള്‍ ആരംഭിക്കുന്നത്. ആദ്യ മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സുമായി ഏറ്റുമുട്ടും.ദുബായ്, ഷാര്‍ജ, അബൂദബി എന്നിവിടങ്ങളിലായാണ് മല്‍സരങ്ങള്‍ നടക്കുന്നത്. 13 മല്‍സരങ്ങള്‍ ദുബായിലും 10 മല്‍സരങ്ങള്‍ ഷാര്‍ജ്ജയിലും എട്ട് മല്‍സരങ്ങള്‍ അബുദാബിയിലും നടക്കും.

Read More

ഒന്നാം ടി20യിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും; സഞ്ജു സാംസൺ ടീമിൽ

  ഇന്ത്യ-ശ്രീലങ്ക ടി 20 പരമ്പരക്ക് തുടക്കം. ആദ്യ മത്സരത്തിൽ ടോസ് നേടിയ ലങ്കൻ നായകൻ ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ ടീമിലുണ്ട്. ഏകദിന പരമ്പര 2-1ന് സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ടി20 പരമ്പരക്കും ഇറങ്ങുന്നത്. ഇന്ത്യൻ ടീം: ശിഖർ ധവാൻ, പൃഥ്വി ഷാ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, കൃനാൽ പാണ്ഡ്യ, ദീപക് ചാഹർ, ഭുവനേശ്വർ കുമാർ, യുസ് വേന്ദ്ര ചാഹൽ, വരുൺ ചക്രവർത്തി…

Read More

ഹോക്കിയിൽ നാണം കെട്ടു; ഓസ്‌ട്രേലിയക്കെതിരെ 7-1ന്റെ പരാജയം ഏറ്റുവാങ്ങി ഇന്ത്യ

ഒളിമ്പിക്‌സ് ഹോക്കിയിൽ ഇന്ത്യക്ക് നാണംകെട്ട തോൽവി. പൂൾ എയിലെ രണ്ടാം മത്സരത്തിൽ ഓസ്‌ട്രേലിയയോട് ഒന്നിനെതിരെ ഏഴ് ഗോളുകൾക്കാണ് ഇന്ത്യ പരാജയപ്പെട്ടത്. ആദ്യ മത്സരത്തിൽ ഇന്ത്യ ന്യൂസിലാൻഡിനെ പരാജയപ്പെടുത്തിയിരുന്നു ആദ്യ ക്വാർട്ടറിൽ ഒരു ഗോൾ മാത്രമായിരുന്നു ഇന്ത്യ വഴങ്ങിയത്. രണ്ടാം ക്വാർട്ടറിൽ പക്ഷേ കാര്യങ്ങൾ കൈവിട്ടു. മൂന്ന് ഗോളുകൾ ഇന്ത്യൻ വലയിൽ കയറി. മൂന്നാം ക്വാർട്ടറിൽ ഓസ്‌ട്രേലിയ രണ്ട് ഗോൾ നേടിയപ്പോൾ ഇന്ത്യ ഒന്ന് തിരിച്ചടിച്ചു. നാലാം ക്വാർട്ടറിൽ ഓസീസ് ഒരു ഗോൾ കൂടി സ്വന്തമാക്കി ബ്ലെയ്ക് ഗവേഴ്‌സ്…

Read More

ടോക്യോ ഒളിമ്പിക്‌സ്: ബോക്‌സിംഗിൽ മേരി കോം പ്രീക്വാർട്ടറിൽ

ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ മേരി കോം വനിതകളുടെ 48 കിലോ വിഭാഗം ബോക്‌സിംഗിൽ പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. ഡൊമനിക്കയുടെ താരത്തെ 4-1ന് പരാജയപ്പെടുത്തിയാണ് മേരി കോം പ്രീ ക്വാർട്ടറിലേക്ക് കടന്നത്് ലണ്ടൻ ഒളിമ്പിക്‌സിൽ ഇന്ത്യക്ക് വേണ്ടി വെങ്കല മെഡൽ നേടിയ താരമാണ് മേരി. നിലവിൽ ലോക റാങ്കിംഗിൽ മൂന്നാം സ്ഥാനമാണ് താരത്തിന്. ടോക്യോ ഒളിമ്പിക്‌സിൽ സ്വർണം ലക്ഷ്യമിട്ടാണ് മേരി കോം ഇറങ്ങുന്നത്. ആറ് തവണ ലോക ചാമ്പ്യൻപട്ടം മേരി കോം കരസ്ഥമാക്കിയിട്ടുണ്ട്

Read More

അഭിമാനമായി പ്രിയ മാലിക്; ലോക കേഡറ്റ് റെസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് സ്വർണം

ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടന്ന ലോക കേഡറ്റ് റെസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 73 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ പ്രിയ മാലികിന് സ്വർണം. ഫൈനലിൽ ബെലാറസിന്റെ കെനിയ പറ്റപോവിച്ചിനെ 5-0ന് പരാജയപ്പെടുത്തിയാണ് രാജ്യത്തിന് സ്വർണം നേടിക്കൊടുത്തത്. 2019 പൂനെയിൽ നടന്ന ഖേലോ ഇന്ത്യ എഡിഷനിലും ഡൽഹിയിൽ നടന്ന ദേശീയ സ്‌കൂൾ ഗെയിംസിനും പ്രിയ മാലിക് സ്വർണം നേടിയിരുന്നു. പട്‌നയിൽ നടന്ന ദേശീയ കേഡറ്റ് ചാമ്പ്യൻഷിപ്പിലും താരം സ്വർണം കരസ്ഥമാക്കി.

Read More

ഒളിംപിക്‌സ് ടേബിള്‍ ടെന്നിസില്‍ പൊരുതി തോറ്റ് സത്യന്‍

ടോക്കിയോ: ഒളിംപിക്‌സ് ടേബിള്‍ ടെന്നിസ് പുരുഷ വിഭാഗം സിംഗിള്‍സിലും ഇന്ത്യക്ക് തോല്‍വി. സത്യന്‍ ഗ്നാനശേഖരനാണ് രണ്ടാം റൗണ്ടില്‍ പുറത്തായത്. ഹോങ്കോങിന്റെ സിയു ഹാങ് ലാം 11-7, 7-11, 4-11, 5-11, 12-10, 11-6 സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരത്തെ തോല്‍പ്പിച്ചത്. മികച്ച പോരാട്ടം കാഴ്ചവച്ചാണ് സത്യന്‍ കീഴടങ്ങിയത്.

Read More

ടോക്യോ ഒളിമ്പിക്‌സ്: വനിതാ ടെന്നീസിൽ ഇന്ത്യക്ക് തിരിച്ചടി; സാനിയ-അങ്കിത സഖ്യം പുറത്ത്

ടോക്യോ ഒളിമ്പിക്‌സ് ടെന്നീസിൽ ഇന്ത്യയ്ക്ക് തിരിച്ചടി. വനിതാ ഡബിൾസിൽ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന സാനിയ മിർസ-അങ്കിത റെയ്‌ന സഖ്യം ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. യുക്രൈന്റെ ല്യുദ്മില കിചെനോക്-നാദിയ കിചോനെക് സഖ്യമാണ് ഇവരെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് യുക്രൈൻ സഖ്യത്തിന്റെ ജയം. ആദ്യ സെറ്റ് 6-0ന് അനായാസം ഇന്ത്യൻ വനിതകൾ സ്വന്തമാക്കിയിരുന്നു. എന്നാൽ രണ്ടാം സെറ്റിൽ കളി മാറി. 7-6ന് യുക്രൈൻ സ്വന്തമാക്കി. മൂന്നാം സെറ്റ് 10-8നും കൈവിട്ടു.

Read More