ഒളിമ്പിക്‌സിന് മണിക്കൂറുകൾ മാത്രം; ഗെയിംസ് വില്ലേജിൽ കൊവിഡ് വ്യാപനം രൂക്ഷം

ഒളിമ്പിക്‌സ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഒളിമ്പിക് വില്ലേജിൽ കൊവിഡ് വ്യാപനം രൂക്ഷം. രണ്ട് താരങ്ങൾക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഒളിമ്പിക് വില്ലേജിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 86 ആയി. അമേരിക്കൻ പുരുഷ ബീച്ച് വോളിബോൾ താരം ടെയ്‌ലർ ക്രാബ്, ബ്രിട്ടന്റെ ഒന്നാം നമ്പർ സ്‌കീറ്റ് ഷൂട്ടർ ആംബർ ഹിൽസ് എന്നിവർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഒളിമ്പിക്‌സ് ഇരുവർക്കും നഷ്ടമാകുമെന്ന് ഉറപ്പായി കഴിഞ്ഞു കഴിഞ്ഞ ദിവസം 11 പുതിയ കേസുകൾ ഉണ്ടായതായി സംഘാടകർ…

Read More

32 വർഷങ്ങൾക്ക് ശേഷം കായിക മാമാങ്കം ഓസീസ് മണ്ണിലേക്ക്; 2032 ഒളിമ്പിക്‌സ് ബ്രിസ്‌ബേനിൽ

2032 ഒളിമ്പിക്സ് ഓസ്ട്രേലിയയിലെ ബ്രിസ്ബേനിൽ നടക്കും. 32 വർഷങ്ങൾക്കു ശേഷമാണ് ഒളിമ്പിക്സ് വീണ്ടും ഓസ്ട്രേലിയയിൽ എത്തുന്നത്. ബ്രിസ്ബേനിൽ തന്നെയാണ് ഒളിമ്പിക്സും പാരാലിമ്പിക്സും നടക്കുക. ടോക്കിയോയിൽ വച്ച് എതിരില്ലാതെയാണ് രാജ്യാന്തര ഒളിമ്പിക്സ് കമ്മറ്റി ബ്രിസ്ബേനെ തെരഞ്ഞെടുത്തത്. 2000ത്തിൽ ഓസ്ട്രേലിയയിലെ സിഡ്നിയിലായിരുന്നു ഒളിമ്പിക്‌സ് നടന്നത്. 1956ൽ മെൽബണും ഒളിമ്പിക്സിന് വേദിയായിട്ടുണ്ട്.

Read More

ഫെർണാണ്ടോയ്ക്കും അസലങ്കക്കും അർധ സെഞ്ച്വറി; ശ്രീലങ്കക്ക് ഭേദപ്പെട്ട സ്‌കോർ

  രണ്ടാം ഏകദിനത്തിലും ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കക്ക് ഭേദപ്പെട്ട സ്‌കോർ. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 275 റൺസ് എടുത്തു. ഓപണർ അവിഷ്‌ക ഫെർണാണ്ടോയുടെയും ചരിത് അസലങ്കയുടെയും അർധസെഞ്ച്വറികളാണ് ശ്രീലങ്കക്ക് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. ഓപണിംഗ് വിക്കറ്റിൽ ഫെർണാണ്ടോയും മിനോദ് ഭനുകയും ചേർന്ന് 77 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ ഇതേ സ്‌കോറിൽ തന്നെ ഭ ഫെർണാണ്ടോയെയും വൺ ഡൗണായി ഇറങ്ങിയ ഭനുക രജപക്‌സയെയും ശ്രീലങ്കക്ക് നഷ്ടപ്പെട്ടു….

Read More

രണ്ടാം ഏകദിനം; ടോസ് ലങ്കയ്ക്ക്; സഞ്ജു വീണ്ടും പുറത്ത്

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് ആതിഥേയര്‍ക്ക്.ടോസ് നേടിയ ലങ്കന്‍ ക്യാപ്റ്റന്‍ ബാറ്റിങ് തിരഞ്ഞെടുത്തു. ആദ്യ ഏകദിനത്തില്‍ കളിച്ച അതേ ടീമിനെയാണ് ഇന്ത്യ നിലനിര്‍ത്തിയത്. പരിക്കില്‍ നിന്ന് മോചിതനായ സഞ്ജു സാംസണ് ടീമില്‍ ഇടം നേടാനായില്ല. കഴിഞ്ഞ മല്‍സരത്തില്‍ വെടിക്കെട്ട് പ്രകടനം നടത്തിയ ഇഷാന്‍ കിഷനെ ടീമില്‍ നിലനിര്‍ത്തിയതോടെയാണ് സഞ്ജുവിന്റെ അവസരം നഷ്ടമായത്. ശ്രീലങ്കന്‍ നിരയില്‍ ഇസുരു ഉദാനയെ പുറത്ത് നിര്‍ത്തി കസുന്‍ രജിതയെ ഉള്‍പ്പെടുത്തി.

Read More

നായകനായി അരങ്ങേറിയ മത്സരത്തിൽ തന്നെ റെക്കോർഡുകൾ കെട്ടിപ്പൊക്കി ധവാൻ

  ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനായുള്ള ധവാന്റെ ആദ്യ മത്സരമായിരുന്നു ഇന്നലെ ശ്രീലങ്കയുമായുള്ളത്. ഇന്ത്യയുടെ പ്രായം കൂടിയ ഏകദിന നായകനെന്ന നേട്ടം മത്സരം ആരംഭിക്കുന്നതിന് മുമ്പ് തന്നെ 35കാരനായ ധവാൻ സ്വന്തമാക്കിയിരുന്നു. മത്സര ശേഷവും ഒരു പിടി റെക്കോർഡുകളുമായാണ് ധവാൻ മൈതാനം വിട്ടത്. മത്സരത്തിൽ 86 റൺസുമായി ധവാൻ പുറത്താകാതെ നിന്നു. 23 റൺസ് നേടിയതോടെ ഏകദിന ക്രിക്കറ്റിൽ 6000 റൺസ് അദ്ദേഹം തികച്ചു. ലോക ക്രിക്കറ്റിൽ 6000 റൺസ് വേഗത്തിൽ പൂർത്തിയാക്കുന്ന താരങ്ങളുടെ പട്ടികയിൽ നാലാമനാണ്…

Read More

ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് ജയം; ലങ്കയുടെ പരാജയം 7 വിക്കറ്റിന്

  ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക് ജയം. 7 വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. ലങ്ക ഉയർത്തിയ 263 റൺസ് വിജയ ലക്ഷ്യം 3 വിക്കറ്റ് നഷ്ടത്തിൽ 36.4 ഓവറിൽ ഇന്ത്യ മറികടന്നു. പൃഥ്വി ഷായും ഇഷാന്‍ കിഷനും നല്‍കിയ മിന്നും തുടക്കത്തിനൊപ്പം ക്യാപ്റ്റൻ ശിഖർ ധവാനും മികച്ച പ്രകടനം പുറത്തെടുത്തതോടെ ഇന്ത്യ അനായാസം ലക്ഷ്യം മറികടന്നു. പൃഥ്വി ഷാ 24 പന്തിൽ 43 റൺസും ഇഷാന്‍ കിഷന്‍ തന്റെ അരങ്ങേറ്റ മത്സരത്തിൽ അര്‍ദ്ധ ശതകവും ( 42…

Read More

ഇന്ത്യക്കെതിരെ ഭേദപ്പെട്ട പ്രകടനവുമായി ശ്രീലങ്ക; വിജയലക്ഷ്യം 263 റൺസ്

  ഒന്നാം ഏകദിനത്തിൽ ഇന്ത്യക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കക്ക് ഭേദപ്പെട്ട സ്‌കോർ. നിശ്ചിത 50 ഓവറിൽ ശ്രീലങ്ക 9 വിക്കറ്റ് നഷ്ടത്തിൽ 263 റൺസ് എടുത്തു. ഒരു അർധ സെഞ്ച്വറി പോലും പിറക്കാത്ത ഇന്നിംഗ്‌സിൽ ചമിക കരുണ രത്‌നയുടെയും നായകൻ ദസുൻ ശനകയുടെയും പ്രകടനങ്ങളാണ് ഇന്ത്യയെ തുണച്ചത് ടോസ് നേടിയ ലങ്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപണിംഗ് വിക്കറ്റിൽ ആതിഥേയർ 49 റൺസ് കൂട്ടിച്ചേർത്തു. 33 റൺസെടുത്ത അവിഷ്‌ക ഫെർണാണ്ടോയാണ് ആദ്യം പുറത്തായത്. പിന്നാലെ 27 റൺസെടുത്ത…

Read More

ഒന്നാം ഏകദിനത്തിൽ സഞ്ജുവിന് അവസരം നഷ്ടപ്പെട്ടത് പരുക്കിനെ തുടർന്ന്

  ശ്രീലങ്കക്കെതിരായ ഒന്നാം ഏകദിനത്തിലുള്ള ഇന്ത്യൻ ടീമിൽ നിന്ന് സഞ്ജു സാംസണെ ഒഴിവാക്കിയതല്ലെന്ന് റിപ്പോർട്ട്. പരുക്കിനെ തുടർന്ന് സഞ്ജുവിനെ മാറ്റി നിർത്തുകയായിരുന്നു. സഞ്ജുവിന് പകരം ഇഷാൻ കിഷനാണ് ആദ്യ ഏകദിനത്തിൽ കളിക്കുന്നത്. സഞ്ജു സാംസൺ പ്ലേയിംഗ് ഇലവനിലുണ്ടാകുമെന്ന് ഏവരും ഉറപ്പിച്ചതായിരുന്നു. എന്നാൽ ടീം പ്രഖ്യാപിച്ചപ്പോൾ താരം പുറത്തായിരുന്നു. ഇതേ തുടർന്ന് സമൂഹ മാധ്യമങ്ങളിലടക്കം നിരവധി പേർ ടീം സെലക്ഷനെ വിമർശിച്ച് രംഗത്തുവന്നു. ഇതോടെയാണ് ബിസിസിഐ വിശദീകരണം നൽകിയത്. പരിശീലനത്തിനിടെ സഞ്ജുവിന്റെ കാൽമുട്ടിലെ ലിഗ്മെന്റിന് പരുക്കേറ്റുവെന്നാണ് റിപ്പോർട്ട്. പരുക്ക്…

Read More

ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുത്തു; സഞ്ജു ഇല്ലാതെ ടീം ഇന്ത്യ

ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരക്ക് തുടക്കം. കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസൺ ഇല്ലാതെയാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. ഇഷാൻ കിഷനാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ. ധവനാണ് ഇന്ത്യയുടെ നായകൻ. ഭുവനേശ്വർ കുമാർ വൈസ്റ്റ് ക്യാപ്റ്റനും ഇന്ത്യൻ ടീം: ശിഖർ ധവാൻ, പൃഥ്വി ഷാ, ഇഷാൻ കിഷൻ, മനീഷ് പാണ്ഡെ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, കൃനാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ദീപക് ചാഹർ,…

Read More

ഒളിമ്പിക്സ് വില്ലേജില്‍ ആശങ്കയായി കോവിഡ്; രണ്ട് അത്ലറ്റുകൾക്ക് കൂടി രോ​ഗം

ഒളിമ്പിക്സ് വില്ലേജില്‍ ആശങ്കയായി കോവിഡ്; രണ്ട് അത്ലറ്റുകൾക്ക് കൂടി രോ​ഗം ടോക്യോ ഒളിമ്പിക്സ് വില്ലേജില്‍ കോവിഡ് ബാധിതരുടെ എണ്ണം മൂന്നായി. ഇതില്‍ രണ്ട് പേര്‍ അത്ലറ്റുകളാണ്. മത്സരങ്ങള്‍ തുടങ്ങാന്‍ അഞ്ച് ദിവസം മാത്രം ശേഷിക്കെ ഒളിമ്പിക്സ് വില്ലേജിലെ രോഗസ്ഥിരീകരണം കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. മത്സരാര്‍ഥിയല്ലാത്ത മറ്റൊരാള്‍ക്ക് കൂടി കോവിഡ‍് ബാധിച്ചതായി സംഘാടകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒഫീഷ്യലുകളും അത്ലറ്റുകളും അടക്കം 6700 ഓളം പേര്‍ക്കാണ് ഒളിമ്പിക്സ് വില്ലേജില്‍ താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഒളിമ്പിക്സുമായി സഹകരിക്കുന്ന കരാറുകാരും മാധ്യമപ്രവര്‍ത്തകരും അടക്കം…

Read More