2032 ഒളിമ്പിക്സ് ഓസ്ട്രേലിയയിലെ ബ്രിസ്ബേനിൽ നടക്കും. 32 വർഷങ്ങൾക്കു ശേഷമാണ് ഒളിമ്പിക്സ് വീണ്ടും ഓസ്ട്രേലിയയിൽ എത്തുന്നത്.
ബ്രിസ്ബേനിൽ തന്നെയാണ് ഒളിമ്പിക്സും പാരാലിമ്പിക്സും നടക്കുക. ടോക്കിയോയിൽ വച്ച് എതിരില്ലാതെയാണ് രാജ്യാന്തര ഒളിമ്പിക്സ് കമ്മറ്റി ബ്രിസ്ബേനെ തെരഞ്ഞെടുത്തത്.
2000ത്തിൽ ഓസ്ട്രേലിയയിലെ സിഡ്നിയിലായിരുന്നു ഒളിമ്പിക്സ് നടന്നത്. 1956ൽ മെൽബണും ഒളിമ്പിക്സിന് വേദിയായിട്ടുണ്ട്.