വെംബ്ലിയിൽ ഇംഗ്ലീഷ് കണ്ണുനീർ; യൂറോ കപ്പ് സ്വന്തമാക്കി അസൂറിപ്പട
യൂറോ കപ്പ് കിരീടം ഇറ്റലിക്ക്. വെംബ്ലിയിൽ സ്വന്തം കാണികൾക്ക് മുന്നിൽ ആദ്യ കിരിടം തേടിയിറങ്ങിയ ഇംഗ്ലണ്ടിന് അസൂറിപ്പടകൾക്ക് മുന്നിൽ ഷൂട്ടൗട്ടിൽ പിഴച്ചു. ഇറ്റാലിയൻ ഗോൾ കീപ്പർ ജിയാൻ ലൂയി ഡോണറുമ്മയുടെ തകർപ്പൻ പ്രകടനമാണ് അസൂറിപ്പടക്ക് കിരീടം നേടിക്കൊടുത്തത്. പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2 എന്ന സ്‌കോറിനാണ് ഇറ്റലിയുടെ ജയം നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ നേടി സമനില പാലിച്ചതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീളുകയായിരുന്നു. കളിയുടെ രണ്ടാം മിനിറ്റിൽ തന്നെ ഗോൾ നേടി ഇംഗ്ലണ്ട് അസൂറിപ്പടയെ…