വിംബിൾഡൺ പുരുഷ സിംഗിൾസ് കിരീടം സെർബിയൻ താരം നൊവാക് ജോക്കോവിച്ചിന്. ഇറ്റലിയുടെ യുവതാരം മാറ്റിയോ ബരാറ്റിനിയെയാണ് ജോക്കോവിച്ച് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്നു സെറ്റുകൾക്ക് തകർത്തായിരുന്നു ജോക്കോവിച്ചിന്റെ കിരീടധാരണം. ഒന്നാം സെറ്റ് കൈവിട്ട ശേഷമായിരുന്നു ജോക്കോവിച്ചിന്റെ കിരീടനേട്ടം. സ്‌കോർ: 6-7, 6-4, 6-4, 6-3.
ഇതോടെ ഏറ്റവുമധികം ഗ്രാൻഡ്സ്ലാം ട്രോഫികളെന്ന റോജർ ഫെഡറർ, റാഫേൽ നദാൽ എന്നിവരുടെ റെക്കോർഡിനൊപ്പം ജോക്കോവിച്ചുമെത്തി.
ജോക്കോയുടെ 30ാമത്തെ ഗ്രാൻഡ്സ്ലാം ഫൈനൽ കൂടിയായിരുന്നു ഇത്.