ചരിത്രത്തില്‍ ആദ്യമായി മൂന്നു മലയാളികള്‍ ഇന്ത്യന്‍ ക്യാപ്പണിഞ്ഞേക്കും; ശ്രീലങ്കയ്‌ക്കെതിരായ അവസാന 20-20 ഇന്ന്; വിജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തം
കൊളംബോ: ചരിത്രത്തില്‍ ആദ്യമായി മൂന്നു മലയാളികള്‍ ഒന്നിച്ച് ഇന്ത്യയ്ക്കു വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് ഇറങ്ങിയേക്കും. ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന് രാത്രി എട്ടിന് നടക്കും. ഓരോ മത്സരം വീതം ജയിച്ച് ഇരുടീമും സമനില പാലിക്കുന്നതിനാല്‍ ഇന്നത്തെ മത്സരം ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാകും. രണ്ടാം ടി20യില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ പരിക്കേറ്റ നവ്ദീപ് സൈനിക്ക് പകരം മലയാളി പേസര്‍ സന്ദീപ് വാര്യര്‍ക്ക് അവസരം ലഭിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ മൊത്തം മൂന്ന് മലയാളികള്‍ സന്ദീപ്, സഞ്ജു, ദേവ്ദത്ത്…