ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യൻ മെഡൽ പ്രതീക്ഷയായ പി വി സിന്ധു വനിതാ സിംഗിൾ ബാഡ്മിന്റണിന്റെ നോക്കൗട്ട് റൗണ്ടിൽ കടന്നു. ഹോങ്കോംഗിന്റെ നാൻ യി ചെയൂങ്ങിനെ 21-9, 21-16 എന്നിങ്ങനെ നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധു പരാജയപ്പെടുത്തിയത്.
ഗ്രൂപ്പ് ജെയിൽ ഒന്നാം സ്ഥാനം നേടിയാണ് സിന്ധു നോക്കൗട്ട് റൗണ്ടിലേക്ക് കടന്നത്. നിലവിലെ വെള്ളി മെഡൽ ജേതാവാണ് സിന്ധു.