ടോക്കിയോ: ഒളിംപിക്‌സ് ബോക്‌സിങില്‍ മേരി കോമിലൂടെ രണ്ടാം മെഡല്‍ നേടാമെന്ന ഇന്ത്യന്‍ മോഹങ്ങള്‍ക്ക് തിരിച്ചടി. പ്രീക്വാര്‍ട്ടറില്‍ 51 കിലോഗ്രാം ഫ്‌ളൈവെയ്റ്റ് വിഭാഗത്തിലാണ് താരം തോറ്റത്. കൊളംബിയയുടെ ലോറെന വലന്‍സിയ 3-2രണ്ടിനാണ് ഇന്ത്യന്‍ താരത്തെ വീഴ്ത്തിയത്. 2012 ലണ്ടന്‍ ഒളിംപിക്‌സിലെ വെങ്കല മെഡല്‍ ജേതാവു കൂടിയാണ് മേരി കോം. ഇന്ത്യയ്ക്കായി സതീഷ് കുമാറും പൂജാ റാണിയും നേരത്തെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നു.