മണ്ണാര്‍ക്കാട് ബയോഗ്യാസ് പ്ലാന്റില്‍ തീപിടുത്തം; മുപ്പതോളം പേര്‍ക്ക് പരിക്ക്

മണ്ണാര്‍ക്കാട് ബയോഗ്യാസ് ഫാക്ടറിക്ക് തീപ്പിടിച്ച് മുപ്പതോളം പേര്‍ക്ക് പൊള്ളലേറ്റു. പൊള്ളലേറ്റവരില്‍ ആറ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുമുണ്ട്. 24 പേരെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലും മറ്റുള്ളവരെ മണ്ണാര്‍ക്കാട്ടെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. തിരുവല്വാമലയില്‍ നിന്നും മണ്ണാര്‍ക്കാട് നിന്നും ഫയര്‍ഫോഴ്‌സ് സംഘമെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പ്ലാന്റിന് തീപിടിച്ചപ്പോള്‍ തന്നെ മണ്ണാര്‍ക്കാട് നിന്ന് ഫയര്‍ഫോഴ്‌സ് എത്തി. തുടര്‍ന്ന് നാട്ടുകാരും ചേര്‍ന്നാണ് തീപിടുത്തം നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍ അല്‍പസമത്തിനകം തന്നെ വീണ്ടും സ്‌ഫോടനമുണ്ടാകുകയായിരുന്നു. ഫാക്ടറിയിലെ ടാങ്ക് പൊട്ടിത്തെറിച്ചാണ്…

Read More

മൂന്നാഴ്ച അതീവജാഗ്രത വേണം; ടിപിആര്‍ വര്‍ധന പ്രതീക്ഷിച്ചത്: ആരോഗ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തില്‍ വരുന്ന മൂന്നാഴ്ച അതീവജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരളത്തില്‍ നേരത്തെ കണക്കുകൂട്ടിയതു പോലെയാണ് കോവിഡ് നിരക്ക് എന്നും അവര്‍ പറഞ്ഞു. ഒരു പോസിറ്റീവ് കേസുപോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകരുതെന്ന ലക്ഷ്യത്തോടെയാണു പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. ടിപിആര്‍ കുറച്ചു കൊണ്ടുവരുന്നതിനുള്ള മാര്‍ഗമാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. ഇതിനായി എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് നടപടികള്‍ തുടരും. കേരളത്തിലെ നിലവിലെ അവസ്ഥ പ്രതീക്ഷിച്ചതാണ്. രണ്ടാം തരംഗം കേരളത്തില്‍ ആരംഭിച്ചത് ഏപ്രില്‍ പകുതിക്കു ശേഷമാണ്….

Read More

ആരോഗ്യമുള്ള പനങ്കുല പോലുള്ള മുടി വേണോ; വഴി ഇതാണ്‌

നിങ്ങളുടെ മുഖത്തിന് മികച്ചതും വൈവിധ്യമാര്‍ന്നതുമായ രൂപം നല്‍കാന്‍ കഴിയുന്ന ഒന്നാണ് മുടി. ഓരോരുത്തര്‍ക്കും മുടിയുടെ തരം വ്യത്യസ്തമാണ്. നീളമുള്ളതും തിളക്കമുള്ളതുമായ മുടി ആഗ്രഹിക്കാത്ത ആരുംതന്നെ ഉണ്ടാകില്ല. എല്ലായ്‌പ്പോഴും, സ്ത്രീകള്‍ തിളങ്ങുന്ന നീളമുള്ള മുടിക്കായുള്ള വഴികള്‍ തേടുന്നു. എന്നിരുന്നാലും, നീളമുള്ളതും തിളക്കമുള്ള മുടി എല്ലാവര്‍ക്കും ലഭിക്കണമെന്നില്ല. എന്നിരുന്നാലും നിങ്ങളുടെ മുടിയുടെ നീളം വര്‍ദ്ധിപ്പിക്കാന്‍ കഴിയില്ലെന്നല്ല ഇതിനര്‍ത്ഥം. ആരോഗ്യകരമായ മുടി വളര്‍ച്ച നിലനിര്‍ത്തുന്നതിന് നിങ്ങളുടെ ജനിതകത്തിന് വലിയ പങ്കുണ്ട്. മുടിയുടെ നീളം ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ചില തെളിയിക്കപ്പെട്ട വഴികളുണ്ട്….

Read More

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം അനിശ്ചിതമായി വൈകുന്നതില്‍ ആശങ്കയുമായി വിദ്യാര്‍ത്ഥികൾ

  സ്‌കൂളുകള്‍ നല്‍കുന്ന മാര്‍ക്ക് അംഗീകരിക്കാതെ സിബിഎസ്ഇ മടക്കി അയച്ചതാണ് വൈകാന്‍ കാരണം. മുന്‍വര്‍ഷത്തേക്കാള്‍ മാര്‍ക്ക് കൂടുതല്‍ നല്‍കരുതെന്ന് സ്‌കൂളുകള്‍ക്ക് സിബിഎസ്ഇ നിര്‍ദേശം നല്‍കി. ജൂലൈ 25നാണ് ആദ്യം ഫലം വരുമെന്ന് അറിയിച്ചത്. പിന്നീടത് 28ന് ആക്കി. ഇന്നലെയും ഫലം വന്നില്ല. കൊവിഡ് ആയതിനാല്‍ പരീക്ഷാ നടത്തിപ്പിന് സിബിഎസ്ഇ പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടുവന്നിരുന്നു. പരീക്ഷ റദ്ദാക്കിയതിനാല്‍ നിരന്തര മൂല്യനിര്‍ണയത്തിന് ശേഷമായിരിക്കണം ഫലം എന്നും സിബിഎസ്ഇ നിഷ്‌കര്‍ഷിച്ചു. മുന്‍ വര്‍ഷത്തെ മാര്‍ക്കുകളും പത്താം ക്ലാസ് ഫലത്തില്‍ പരിഗണിക്കണമെന്ന് സിബിഎസ്ഇ…

Read More

വീണ്ടും ചുവന്ന മഴ; ഒരാഴ്ചക്കിടെ രണ്ടാം തവണ: വടകരയില്‍ നാട്ടുകാർ ആശങ്കയിൽ

  വടകര: പ്രദേശവാസികളെ ആശങ്കയിലാക്കി വീണ്ടും ചുവന്ന മഴ. വടകരയില്‍ ഒരാഴ്ച്ചയ്ക്കിടെ രണ്ടാം തവണയാണ് ചുവന്ന മഴ ലഭിക്കുന്നത്. മഴവെള്ളത്തില്‍ രാസപദാര്‍ഥങ്ങള്‍ കലര്‍ന്നതാകാം ഇതിനു കാരണമെന്നാണ് വിദഗ്ധരുടെ പ്രാഥമിക നിഗമനം. ഒരാഴ്ച്ച മുമ്പ് ചോറോട് പഞ്ചായത്തിലെ കുരിയാടിയില്‍ ചുവന്ന മഴ പെയ്തിരുന്നു. തൊട്ടടുത്ത ദിവസങ്ങളില്‍ മണിയൂര്‍ പഞ്ചായത്തിലെ കുന്നത്തുകരയിലും ചുവന്ന മഴയുണ്ടായി. അതിന് പിന്നാലെ കുരിയാടിയില്‍ വീണ്ടും ചുവന്ന മഴ പെയ്തു. ഇതോടെ നാട്ടുകാർ ആശങ്കയിലാണ്. ചുവന്ന മഴവെള്ളം ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് വെള്ളം കുപ്പിയിലാക്കി പരിശോധനക്കായി അയച്ചു….

Read More

കേരളത്തില്‍ മാത്രം കൊവിഡ് കേസുകള്‍ കുത്തനേ കൂടുന്നു; ആശങ്കയറിയിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗത്തില്‍ നിന്ന് രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളും മോചനം നേടിയിട്ടും കേരളത്തില്‍ രോഗികളുടെ എണ്ണം കുറയാത്തതില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്. രാജ്യത്ത് ആകെ റിപോര്‍ട്ട് ചെയ്യുന്ന രോഗികളില്‍ 50 ശതമാനത്തിലധികവും കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ പിന്തുടരുന്നതിന് പകരം സ്വന്തം നിലയില്‍ കേരളം ചികിൽസാ രീതികള്‍ ആവിഷ്‌കരിച്ചതാണ്‌ രോഗവ്യാപനം നിയന്ത്രണത്തിലാകാത്തതിന് കാരണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ കുറ്റപ്പെടുത്തി. ടെസ്റ്റ് നടത്തി പോസിറ്റീവായവരെ കണ്ടെത്തി ചികിൽസിച്ച് വ്യാപനം നിയന്ത്രിക്കുക…

Read More

കർഷകരുടെയും ചെറുകിട സംരംഭകരുടെയും കടങ്ങൾക്ക് മൊറട്ടോറിയം അനുവദിക്കണം ;രാഹുൽ ഗാന്ധി

  കൽപ്പറ്റ: കർഷകരുടെയും ചെറുകിട സംരംഭകരുടെയും കടങ്ങൾക്ക് മൊറട്ടോറിയം അനുവദിക്കണം, രാഹുൽ ഗാന്ധി ചെറുതും ഇടത്തരം കർഷകരും ധാരാളമായി അധിവസിക്കുന്ന വയനാട് പാർലമെൻ്റ് മണ്ഡലത്തിലെ കർഷകർക്ക് അവരുടെ വായ്പയിൻമേൽ അടിയന്തിരമായി മൊറട്ടോറിയം അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമന് ശ്രീ രാഹുൽ ഗാന്ധി കത്ത് അയച്ചു. 2018, 2019 വർഷങ്ങളിൽ ഉണ്ടായ അതിഭീകര പ്രളയത്തിന് ശേഷം അനന്തമായി നീളുന്ന കോവിഡ്‌ ലോക്ക്ഡൗൺ കാരണം കർഷകരും ചെറുകിട സംരംഭകരും കടുത്ത പ്രയാസം നേരിടുകയാണ്. തങ്ങളുടെ…

Read More

വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കടയ്ക്കല്‍: വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കല്ലറ തച്ചോണം വൈഷ്ണവ വിലാസത്തില്‍ വര്‍ഷയാണ് (18) മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം കുമ്മിള്‍ ഹയര്‍ സെകന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായിരുന്നു. ഇന്നലെ പ്ലസ് ടുവിന് റിസള്‍ട്ട് വന്നപ്പോള്‍ ഒരു വിഷയത്തിന് പരാജയപ്പെട്ടിരുന്നു.ഇതിന്റെ വിഷമത്തിലായിരുന്നു വര്‍ഷ എന്ന് ബന്ധുക്കള്‍ പറഞ്ഞു. രാവിലെ മകളെ പുറത്ത് കാണാത്തതിനെ തുടര്‍ന്ന് രക്ഷകര്‍ത്താക്കള്‍ മുറിക്കുള്ളില്‍ നോക്കിയപ്പോഴാണ് കുട്ടി അത്മഹത്യ ചെയ്ത വിവരം അറിയുന്നത്. കടയ്ക്കല്‍ പോലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി

Read More

സംസ്ഥാനത്ത് പനിബാധിക്കുന്നവരൊക്കെ ഇനി കൊവിഡ് പരിശോധനക്ക് വിധേയരാവേണ്ടിവരും

  കോഴിക്കോട്: സംസ്ഥാനത്ത് പനി ബാധിച്ച് സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ചികില്‍സ തേടുന്നവരെയൊക്കെ കൊവിഡ് പരിശോധനക്ക് വിധേയമാക്കാന്‍ നടപടി. പനിയടക്കമുള്ള രോഗ ലക്ഷണങ്ങളുണ്ടായിട്ടും കൊവിഡ് പരിശോധന നടത്താതെ സ്വകാര്യ ചികില്‍സ നടത്തുന്നത് ഒഴിവാക്കാനും രോഗ വ്യാപനം തടയാനുമാണ് നിര്‍ദ്ദേശം. പനി ബാധിച്ച് സ്വകാര്യ ചികില്‍സക്ക് വിധേയരാവുന്നവരുടെ വിവരങ്ങള്‍ ആരോഗ്യ വകുപ്പിന് ലഭ്യമാക്കും. ഇതു സംബന്ധിച്ച് ജില്ലാ കലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ പ്രത്യേക നിര്‍ദ്ദേശം കൈമാറി. പനി ബാധിച്ച് ചികിത്സ തേടുന്ന രോഗികളെ കൊവിഡ് ടെസ്റ്റിന് വിധേയരാക്കി വിവരം പ്രാഥമികാരോഗ്യ…

Read More

സംസ്ഥാനത്ത് ഇന്ന് 22,064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 22,064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3679, തൃശൂര്‍ 2752, കോഴിക്കോട് 2619, എറണാകുളം 2359, പാലക്കാട് 2034, കൊല്ലം 1517, കണ്ണൂര്‍ 1275, തിരുവനന്തപുരം 1222, കോട്ടയം 1000, ആലപ്പുഴ 991, കാസര്‍ഗോഡ് 929, വയനാട് 693, പത്തനംതിട്ട 568, ഇടുക്കി 426 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,098 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.53 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More