ജാവലിൻ ത്രോയിൽ നീരജ് ചോപ്ര ഫൈനലിൽ; യോഗ്യതാ റൗണ്ടിൽ തകർപ്പൻ പ്രകടനം

  ടോക്യോ ഒളിമ്പിക്‌സിൽ പുരുഷ വിഭാഗം ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലിലേക്ക് യോഗ്യത നേടി. യോഗ്യത റൗണ്ടിൽ തന്നെ മിന്നും പ്രകടനമാണ് നീരജ് ചോപ്ര കാഴ്ചവെച്ചത്. ആദ്യ ശ്രമത്തിൽ തന്നെ 83.50 എന്ന യോഗ്യതാ മാർക്ക് നീരജ് ചോപ്ര മറികടന്നു. 86.65 മീറ്ററാണ് താരം എറിഞ്ഞത്. ഗ്രൂപ്പ് എ യോഗ്യതാ റൗണ്ടിലെ മികച്ച ദൂരവും നീരജിന്റേതാണ്. ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവാണ് നീരജ്.

Read More

ടോക്യോയുടെ വേഗറാണി: 100 മീറ്ററിന് പിന്നാലെ 200 മീറ്ററിലും സ്വർണം നേടി ജമൈക്കയുടെ എലെയ്ൻ

ടോക്യോ ഒളിമ്പിക്‌സിന്റെ വേഗറാണിപ്പട്ടം ഒരിക്കൽ കൂടി ഉറപ്പിച്ച് ജമൈക്കയുടെ എലെയ്ൻ തോംസൺ ഹെറ. 100 മീറ്ററിന് പിന്നാലെ 200 മീറ്ററിലും എലെയ്ൻ ജേതാവായി. 21.53 സെക്കന്റിലാണ് അവർ ഫിനിഷിംഗ് ലൈൻ മറികടന്നത്. 21.81 സെക്കന്റിൽ ഫിനിഷ് ചെയ്ത നമീബിയയുടെ ക്രിസ്റ്റ്യൻ എംബോമ രണ്ടാം സ്ഥാനത്ത് എത്തി. 21.87 സെക്കന്റിൽ ഫിനിഷ് ചെയ്ത അമേരിക്കയുടെ ഗബ്രിയേല തോമസിനാണ് വെങ്കലം. 100 മീറ്ററിലും എലെയ്‌നായിരുന്നു സ്വർണം. 10.61 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ഒളിമ്പിക് റെക്കോർഡോടു കൂടി അവർ സ്വർണം കരസ്ഥമാക്കിയത്….

Read More

ടോക്യോ ഒളിമ്പിക്‌സ്: പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് സെമിയിൽ തോൽവി; വെങ്കലത്തിനായി മത്സരിക്കും

ടോക്യോ ഒളിമ്പിക്‌സ് പുരുഷ വിഭാഗം ഹോക്കിയിൽ ഇന്ത്യക്ക് സെമിയിൽ തോൽവി. ലോകചാമ്പ്യൻമാരായ ബെൽജിയത്തോട് രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഇന്ത്യ പരാജയപ്പെട്ടത്. അതേസമയം മെഡൽ പ്രതീക്ഷ അവസാനിച്ചിട്ടില്ല. വെങ്കല മെഡലിനായി ഇന്ത്യ മത്സരിക്കും. ഓസ്‌ട്രേലിയ-ജർമനി മത്സരത്തിൽ പരാജയപ്പെടുന്ന ടീമിനെയാണ് ഇന്ത്യക്ക് നേരിടേണ്ടി വരിക. സെമിയിൽ ബെൽജിയത്തിനായി അലക്‌സാണ്ടർ ഹെൻഡ്രിക്‌സ് ഹാട്രിക് നേടി. ഫാനി ലൂയ്‌പോർട്ട്, ഡൊമനിക് ഡോഹ്മൻ എന്നിവരാണ് സ്‌കോർ ചെയ്തത്. ഇന്ത്യക്ക് വേണ്ടി മൻപ്രീത് സിംഗ്, ഹർമൻ പ്രീത് സിംഗ് എന്നിവരാണ് സ്‌കോർ ചെയ്തത്.

Read More

യുവന്റസ്-ബാഴ്‌സലോണാ പോരാട്ടം; റൊണാള്‍ഡോ കളിക്കും, മെസ്സി കളിക്കില്ല

ടോക്കിയോ: ഈ മാസം ഒമ്പതിന് നടക്കാനിരിക്കുന്ന യുവന്റസ്-ബാഴ്‌സലോണാ പോരാട്ടത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കും. പ്രീസീസണിനായി ടൂറിനിലുള്ള താരത്തിനൊപ്പം ഡിബാലയും മറ്റ് താരങ്ങളും ഉണ്ട്. ജോണ്‍ ഗാമ്പര്‍ ട്രോഫിയില്‍ റൊണാള്‍ഡോയും ഡിബാലയും പങ്കെടുക്കുമെന്ന് കോച്ച് മാസിമിലിയാനോ അല്ലഗ്രി അറിയിച്ചു. എന്നാല്‍ ബാഴ്‌സലോണ നിരയില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുണ്ടാകില്ല. ക്ലബ്ബുമായുള്ള കരാര്‍ പ്രാബല്യത്തില്‍ വരാതെ താരം ബാഴ്‌സയ്ക്കായി കളിക്കില്ലെന്നറിയിച്ചിട്ടുണ്ട്. താരം നിലവില്‍ അര്‍ജന്റീനയിലാണ്. എന്നാല്‍ ഈ മാസം എട്ടിന് മുമ്പ് കരാര്‍ പ്രാബല്യത്തില്‍ വന്നാല്‍ താരം…

Read More

109 വര്‍ഷങ്ങള്‍ക്ക് ശേഷം ഒളിംപിക്‌സില്‍ സ്വര്‍ണം പങ്കിട്ട് ഹൈജംപ് താരങ്ങള്‍

ടോക്കിയോ: ടോക്കിയോ ഒളിംപിക്‌സിലെ ഒമ്പതാം ദിനം ചരിത്രത്തിന്റെ താളുകളില്‍ ഇടം നേടും. ഇന്ന് നടന്ന ഹൈജംബ് മല്‍സരത്തില്‍ നടന്ന അപൂര്‍വ്വ നിമിഷങ്ങളാണ് ചരിത്രത്തില്‍ സ്ഥാനം നേടുന്നത്. ഹൈജംബിലെ സ്വര്‍ണമെഡല്‍ പങ്കുവച്ചത് ഇന്ന് രണ്ടു പേരാണ്. 109 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്വര്‍ണ്ണം രണ്ട് പേര്‍ പങ്കിടുന്നത്. ഇറ്റലിയുടെ ജിയാന്‍മാര്‍ക്കോ ടംബേരിയും ഖത്തറിന്റെ മുംതാസ് ഈസ ബര്‍ഷിമും ആണ് മെഡല്‍ പങ്കിട്ടത്. ഫൈനലില്‍ ഇരുവരും 2.37 മീറ്റര്‍ പിന്നിട്ടു. എന്നാല്‍ 2.39 മീറ്റര്‍ താണ്ടാന്‍ ഇരുവര്‍ക്കും ആയില്ല. ഒടുവില്‍ ടംബേരി…

Read More

വീറോടെ ഇന്ത്യ: ചരിത്രത്തിലാദ്യമായി ഇന്ത്യൻ വനിതകൾ ഒളിമ്പിക്‌സ് ഹോക്കി സെമിയിൽ

  ടോക്യോ ഒളിമ്പിക്‌സ് വനിത ഹോക്കിയിൽ ഇന്ത്യ സെമിയിൽ പ്രവേശിച്ചു. ചരിത്രത്തിലാദ്യമായാണ് വനിതാ ഹോക്കിയിൽ ഇന്ത്യ ഒളിമ്പിക്‌സ് സെമിയിൽ പ്രവേശിക്കുന്നത്. ക്വാർട്ടറിൽ ലോക രണ്ടാം നമ്പറുകാരായ ഓസ്‌ട്രേലിയയെ എകപക്ഷീയമായ ഒരു ഗോളിന് തകർത്താണ് ഇന്ത്യ സെമിയിൽ കടന്നത് മത്സരത്തിന്റെ രണ്ടാം ക്വാർട്ടറിൽ ഗുർജിത് കൗറാണ് ഇന്ത്യയുടെ വിജയഗോൾ നേടിയത്. 22ാം മിനിറ്റിൽ നേടിയ പെനാൽറ്റി കോർണർ വലയിലേക്ക് എത്തിക്കുകയായിരുന്നു. മത്സരാവസാനം വരെ ഈ ലീഡ് ഇന്ത്യ സൂക്ഷിക്കുകയും ചെയ്തു. 2016 റിയോ ഒളിമ്പിക്‌സിൽ പന്ത്രണ്ടാം സ്ഥാനക്കാരായിരുന്നു ഇന്ത്യ….

Read More

ടോക്യോ ഒളിമ്പിക്‌സ്: വനിതകളുടെ 200 മീറ്ററിൽ ദ്യുതി ചന്ദ് സെമി കാണാതെ പുറത്ത്

  ടോക്യോ ഒളിമ്പിക്‌സിൽ വനിതകളുടെ 200 മീറ്ററിൽ ദ്യുതി ചന്ദ് സെമി കാണാതെ പുറത്ത്. ഹീറ്റ്‌സിൽ ഏഴാമതായാണ് ദ്യുതി ഫിനിഷ് ചെയ്തത്. 23.85 സെക്കൻഡിലാണ് ദ്യുതി ഓടിയെത്തിയത്. അമേരിക്കൻ താരം ജെന്ന പ്രാൻഡിയും ഗാബി തോമസും സെമിയിൽ പ്രവേശിച്ചു. വനിതകളുടെ 200 മീറ്റർ ഹർഡിൽസിൽ അമേരിക്കയുടെ കെന്നി ഹാരിസൺ സെമിയിൽ കടന്നു.

Read More

ഹോക്കിയിലും ചരിത്രഗാഥ: ബ്രിട്ടനെ തോൽപ്പിച്ച് ഇന്ത്യ ഒളിമ്പിക്‌സ് സെമിയിൽ

ടോക്യോ ഒളിമ്പിക്‌സ് പുരുഷ വിഭാഗം ഹോക്കിയിൽ ഇന്ത്യ സെമി ഫൈനലിൽ കടന്നു. ബ്രിട്ടനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ തകർത്തത്. 1980 മോസ്‌കോ ഒളിമ്പിക്‌സിന് ശേഷമുള്ള ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണിത് ചൊവ്വാഴ്ചയാണ് സെമി ഫൈനൽ മത്സരം. കരുത്തരായ ബെൽജിയമാണ് ഇന്ത്യയുടെ എതിരാളികൾ. ഒരു വിജയം മുന്നിൽ ഇന്ത്യ മെഡൽ ഉറപ്പിക്കും. ഇന്ന് നടന്ന മത്സരത്തിൽ തുടക്കത്തിലെ ഇന്ത്യ ആക്രമിച്ച് കളിക്കുന്നതാണ് കണ്ടത്. ഏഴാം മിനിറ്റിൽ തന്നെ ദിൽപ്രീത് സിംഗിലൂടെ ഇന്ത്യ ലീഡ് എടുത്തു 16ാം മിനിറ്റിൽ…

Read More

ഹോക്കിയിലും ചരിത്രഗാഥ: ബ്രിട്ടനെ തോൽപ്പിച്ച് ഇന്ത്യ ഒളിമ്പിക്‌സ് സെമിയിൽ

  ടോക്യോ ഒളിമ്പിക്‌സ് പുരുഷ വിഭാഗം ഹോക്കിയിൽ ഇന്ത്യ സെമി ഫൈനലിൽ കടന്നു. ബ്രിട്ടനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ തകർത്തത്. 1980 മോസ്‌കോ ഒളിമ്പിക്‌സിന് ശേഷമുള്ള ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണിത്. ചൊവ്വാഴ്ചയാണ് സെമി ഫൈനൽ മത്സരം. കരുത്തരായ ബെൽജിയമാണ് ഇന്ത്യയുടെ എതിരാളികൾ. ഒരു വിജയം മുന്നിൽ ഇന്ത്യ മെഡൽ ഉറപ്പിക്കും. ഇന്ന് നടന്ന മത്സരത്തിൽ തുടക്കത്തിലെ ഇന്ത്യ ആക്രമിച്ച് കളിക്കുന്നതാണ് കണ്ടത്. ഏഴാം മിനിറ്റിൽ തന്നെ ദിൽപ്രീത് സിംഗിലൂടെ ഇന്ത്യ ലീഡ് എടുത്തു 16ാം…

Read More

ചരിത്രം കുറിച്ച് പി വി സിന്ധു; ടോക്യോ ഒളിമ്പിക്‌സിൽ വെങ്കല മെഡൽ

ടോക്യോ ഒളിമ്പിക്‌സ് വനിതാ ബാഡ്മിന്റണിൽ ഇന്ത്യയുടെ പി വി സിന്ധുവിന് വെങ്കലം. ചൈനയുടെ ഹി ബിങ് ജിയാവോയെ പരാജയപ്പെടുത്തിയാണ് സിന്ധു വെങ്കല ജേതാവായത്. നേരിട്ടുള്ള സെറ്റുകൾക്കാണ് വിജയം. സ്‌കോർ 21-13, 21-15 ടോക്യോ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ രണ്ടാം മെഡലും ആദ്യ വെങ്കലവുമാണത്. നേരത്തെ ഭാരദ്വഹനത്തിൽ മീരാബായ് ചാനു ഇന്ത്യക്ക് വേണ്ടി വെള്ളി മെഡൽ നേടിയിരുന്നു. ലണ്ടൻ ഒളിമ്പിക്‌സിൽ പി വി സിന്ധു വെള്ളി മെഡൽ നേടിയിരുന്നു. സൈന നേവാളിന് ശേഷം ഇന്ത്യക്ക് വേണ്ടി ഒളിമ്പിക്‌സിൽ വെങ്കലം നേടുന്ന…

Read More