ടോക്യോയുടെ വേഗറാണി: 100 മീറ്ററിന് പിന്നാലെ 200 മീറ്ററിലും സ്വർണം നേടി ജമൈക്കയുടെ എലെയ്ൻ

ടോക്യോ ഒളിമ്പിക്‌സിന്റെ വേഗറാണിപ്പട്ടം ഒരിക്കൽ കൂടി ഉറപ്പിച്ച് ജമൈക്കയുടെ എലെയ്ൻ തോംസൺ ഹെറ. 100 മീറ്ററിന് പിന്നാലെ 200 മീറ്ററിലും എലെയ്ൻ ജേതാവായി. 21.53 സെക്കന്റിലാണ് അവർ ഫിനിഷിംഗ് ലൈൻ മറികടന്നത്.

21.81 സെക്കന്റിൽ ഫിനിഷ് ചെയ്ത നമീബിയയുടെ ക്രിസ്റ്റ്യൻ എംബോമ രണ്ടാം സ്ഥാനത്ത് എത്തി. 21.87 സെക്കന്റിൽ ഫിനിഷ് ചെയ്ത അമേരിക്കയുടെ ഗബ്രിയേല തോമസിനാണ് വെങ്കലം.

100 മീറ്ററിലും എലെയ്‌നായിരുന്നു സ്വർണം. 10.61 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ഒളിമ്പിക് റെക്കോർഡോടു കൂടി അവർ സ്വർണം കരസ്ഥമാക്കിയത്. 2016 റിയോ ഒളിമ്പിക്‌സിലെയും 100 മീറ്റർ ജേതാവാണ് എലെയ്ൻ